Friday, September 14, 2012

500 യൂണിറ്റിനുമുകളിലെ വൈദ്യുതിനിരക്ക് വര്‍ധിപ്പിച്ചു


പ്രതിമാസം 500 യൂണിറ്റിനുമുകളില്‍ വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക് ടിഒഡി മീറ്റര്‍ ഏര്‍പ്പെടുത്തി വിവിധ സമയങ്ങളില്‍ പല നിരക്ക് ഈടാക്കാന്‍ കെഎസ്ഇബി ഉത്തരവിട്ടു. ജനുവരി ഒന്നുമുതല്‍ ടിഒഡി മീറ്റര്‍ വീടുകളില്‍ സ്ഥാപിക്കും. നിരക്ക് കൂട്ടി ജൂലൈ 25ന് വൈദ്യുതി റഗുലേറ്ററി കമീഷന്‍ പുറപ്പെടുവിച്ച ഉത്തരവില്‍ ടിഒഡി (ടൈം ഓഫ് ദി ഡേ) മീറ്റര്‍ സ്ഥാപിക്കാന്‍ നിര്‍ദേശിച്ചിരുന്നു. ഇതാണ് അടുത്തവര്‍ഷംമുതല്‍ നടപ്പാക്കുന്നത്. മാസം 500 യൂണിറ്റിനുമുകളില്‍ ഉപയോഗിക്കുന്നവര്‍ വൈകിട്ട് ആറുമുതല്‍ 10 വരെയുള്ള ഉപയോഗത്തിന് യൂണിറ്റിന് 7.80 രൂപ നല്‍കേണ്ടിവരും. രാത്രി 10 മുതല്‍ രാവിലെ ആറുവരെ 5.85 രൂപയും രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെ 6.50 രൂപയും ഈടാക്കും.

കഴിഞ്ഞ ജൂലൈമുതല്‍ ഡിസംബര്‍വരെയുള്ള കാലയളവിലെ ശരാശരി പ്രതിമാസ വൈദ്യുതി ഉപയോഗം കണക്കാക്കി, അത് 500 യൂണിറ്റിനുമുകളിലാകുന്ന ഉപയോക്താക്കള്‍ക്കാകും ടിഒഡി മീറ്റര്‍ സ്ഥാപിക്കുക. തുടര്‍ന്ന് ഓരോ അര്‍ധവര്‍ഷത്തെയും (ജനുവരി- ജൂണ്‍, ജൂലൈ- ഡിസംബര്‍) ശരാശരി പ്രതിമാസ വൈദ്യുതി ഉപയോഗം കണക്കാക്കി 500 യൂണിറ്റിനുമുകളില്‍ വരുന്ന വീടുകളിലും മീറ്റര്‍ സ്ഥാപിക്കും. മീറ്ററുകള്‍ക്ക് റഗുലേറ്ററി കമീഷന്‍ നിശ്ചയിക്കുന്ന വാടകയും ഈടാക്കും. വൈദ്യുതി ഉപയോഗം 500 യൂണിറ്റിനു മുകളിലാകുന്ന മാസങ്ങളില്‍മാത്രമായിരിക്കും ടിഒഡി നിരക്കില്‍ ഈടാക്കുകയെന്ന് ബോര്‍ഡ് അറിയിച്ചു. അല്ലാത്ത മാസങ്ങളില്‍ ഗാര്‍ഹിക ഉപയോക്താക്കള്‍ക്ക് നിലവിലുള്ള സ്ലാബ് അടിസ്ഥാനത്തിലുള്ള ബില്ലേ ഈടാക്കൂ. ഭാവിയില്‍ മറ്റ് ഉപയോക്താക്കള്‍ക്കും ടിഒഡി മീറ്റര്‍ ഏര്‍പ്പെടുത്താനാണ് ബോര്‍ഡിന്റെ ആലോചന.

deshabhimani 140912

1 comment:

  1. പ്രതിമാസം 500 യൂണിറ്റിനുമുകളില്‍ വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക് ടിഒഡി മീറ്റര്‍ ഏര്‍പ്പെടുത്തി വിവിധ സമയങ്ങളില്‍ പല നിരക്ക് ഈടാക്കാന്‍ കെഎസ്ഇബി ഉത്തരവിട്ടു. ജനുവരി ഒന്നുമുതല്‍ ടിഒഡി മീറ്റര്‍ വീടുകളില്‍ സ്ഥാപിക്കും. നിരക്ക് കൂട്ടി ജൂലൈ 25ന് വൈദ്യുതി റഗുലേറ്ററി കമീഷന്‍ പുറപ്പെടുവിച്ച ഉത്തരവില്‍ ടിഒഡി (ടൈം ഓഫ് ദി ഡേ) മീറ്റര്‍ സ്ഥാപിക്കാന്‍ നിര്‍ദേശിച്ചിരുന്നു. ഇതാണ് അടുത്തവര്‍ഷംമുതല്‍ നടപ്പാക്കുന്നത്. മാസം 500 യൂണിറ്റിനുമുകളില്‍ ഉപയോഗിക്കുന്നവര്‍ വൈകിട്ട് ആറുമുതല്‍ 10 വരെയുള്ള ഉപയോഗത്തിന് യൂണിറ്റിന് 7.80 രൂപ നല്‍കേണ്ടിവരും. രാത്രി 10 മുതല്‍ രാവിലെ ആറുവരെ 5.85 രൂപയും രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെ 6.50 രൂപയും ഈടാക്കും.

    ReplyDelete