Friday, September 14, 2012

സ്മാര്‍ട്ട്സിറ്റി ടൗണ്‍ഷിപ്പാകും; ലക്ഷ്യം റിയല്‍ എസ്റ്റേറ്റ്


കൊച്ചിയിലെ സ്മാര്‍ട്ട്സിറ്റി പദ്ധതി പ്രദേശം സമ്പൂര്‍ണ ടൗണ്‍ഷിപ്പായിരിക്കുമെന്ന് ടീകോം ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അബ്ദുള്‍ ലത്തീഫ് അല്‍ മുല്ല പറഞ്ഞു. എമര്‍ജിങ് കേരളയോടനുബന്ധിച്ച് നടന്ന ഐടി, ഐടി അനുബന്ധ സെമിനാറിലാണ് ടികോം സിഇഒ ഇക്കാര്യം വെളിപ്പെടുത്തിയത്. സ്മാര്‍ട്ട് സിറ്റിയുടെ മാസ്റ്റര്‍ പ്ലാന്‍ അടുത്തയാഴ്ച തയ്യാറാവും. തുടര്‍ന്ന് സര്‍ക്കാരുമായി ചര്‍ച്ച നടത്തുമെന്നും വൈകാതെ നിര്‍മാണപ്രവര്‍ത്തനം ആരംഭിക്കാനാവുമെന്നും അല്‍ മുല്ല അറിയിച്ചു. ലോകോത്തര ഐടി സംരംഭം എന്ന നിലയില്‍ ഇതുവരെ ഉയര്‍ത്തിക്കാണിച്ച സ്മാര്‍ട്ട്സിറ്റി പദ്ധതിയില്‍, ടീകോമിനുള്ള റിയല്‍ എസ്റ്റേറ്റ് താല്‍പ്പര്യമാണ് ഇതോടെ പുറത്തായത്.

സ്മാര്‍ട്ട്സിറ്റി പദ്ധതിയുടെ 70ശതമാനം ഐടി പദ്ധതിക്ക് മാത്രമായി വിനിയോഗിക്കുമെന്നാണ് അവര്‍ പറഞ്ഞിരുന്നത്. എന്നാല്‍ ടീകോമിന് മുഖ്യം റിയല്‍ എസ്റ്റേറ്റ് താല്‍പര്യമാണെന്ന വിമര്‍ശനത്തെ ശരിവച്ചിരിക്കയാണ് സിഇഒയുടെ പ്രതികരണം. ""സ്മാര്‍ട്ട്സിറ്റി ഒരു സമ്പൂര്‍ണ ടൗണ്‍ഷിപ്പ് ആയാണ് വിഭാവന ചെയ്യുന്നത്. പ്രൊഫഷണലുകള്‍ ജോലി കഴിഞ്ഞ് വീട്ടില്‍പോകുകയല്ല ചെയ്യുക. അവര്‍ക്ക് നാലു ക്ലസ്റ്ററുകളായുള്ള പദ്ധതിയില്‍ മറ്റെല്ലാ സൗകര്യവുമുണ്ടായിരിക്കും."" കേരളത്തിലുള്ളവര്‍ക്ക് വിലപേശലിലാണ് വൈദഗ്ധ്യമെന്നും ഇവിടെനിന്ന് കൂടുതല്‍ കാര്യങ്ങള്‍ മനസ്സിലാക്കാനായെന്നും അദ്ദേഹം പറഞ്ഞു. ടീകോം കേരളത്തില്‍ കൂടുതല്‍ പദ്ധതികളില്‍ മുതല്‍മുടക്കുമെന്ന സൂചനകളോട് അല്‍മുല്ല പ്രതികരിച്ചില്ല.

deshabhimani 150912

1 comment:

  1. കൊച്ചിയിലെ സ്മാര്‍ട്ട്സിറ്റി പദ്ധതി പ്രദേശം സമ്പൂര്‍ണ ടൗണ്‍ഷിപ്പായിരിക്കുമെന്ന് ടീകോം ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അബ്ദുള്‍ ലത്തീഫ് അല്‍ മുല്ല പറഞ്ഞു. എമര്‍ജിങ് കേരളയോടനുബന്ധിച്ച് നടന്ന ഐടി, ഐടി അനുബന്ധ സെമിനാറിലാണ് ടികോം സിഇഒ ഇക്കാര്യം വെളിപ്പെടുത്തിയത്. സ്മാര്‍ട്ട് സിറ്റിയുടെ മാസ്റ്റര്‍ പ്ലാന്‍ അടുത്തയാഴ്ച തയ്യാറാവും. തുടര്‍ന്ന് സര്‍ക്കാരുമായി ചര്‍ച്ച നടത്തുമെന്നും വൈകാതെ നിര്‍മാണപ്രവര്‍ത്തനം ആരംഭിക്കാനാവുമെന്നും അല്‍ മുല്ല അറിയിച്ചു. ലോകോത്തര ഐടി സംരംഭം എന്ന നിലയില്‍ ഇതുവരെ ഉയര്‍ത്തിക്കാണിച്ച സ്മാര്‍ട്ട്സിറ്റി പദ്ധതിയില്‍, ടീകോമിനുള്ള റിയല്‍ എസ്റ്റേറ്റ് താല്‍പ്പര്യമാണ് ഇതോടെ പുറത്തായത്.

    ReplyDelete