പ്രതിരോധരംഗത്തെ വിദേശ കടന്നുകയറ്റത്തിനും സ്വകാര്യവല്‍ക്കരണത്തിനും ഊര്‍ജം പകര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ ബഹുരാഷ്ട്ര കമ്പനികള്‍ക്ക് വന്‍കിട വിമാന കരാറിനുള്ള ടെന്‍ഡര്‍ നല്‍കി. ഇന്ത്യന്‍ വായുസേന നിലവില്‍ ഉപയോഗിക്കുന്ന എവ്റോ വിമാനങ്ങള്‍ക്ക് പകരം സ്വകാര്യ-വിദേശ കമ്പനികളുടെ വിമാനങ്ങള്‍ ഉള്‍പ്പെടുത്തുന്ന പദ്ധതിയാണിത്. 12,000 കോടിക്ക് മുകളില്‍ വരുന്ന പദ്ധതിയില്‍ പൊതുമേഖലാസ്ഥാപനങ്ങള്‍ക്ക് പങ്കാളിത്തമില്ല. പദ്ധതിക്ക് പ്രതിരോധമന്ത്രി എ കെ ആന്റണിയുടെ നേതൃത്വത്തിലുള്ള പ്രതിരോധ സംഭരണ കൗണ്‍സില്‍ അടുത്തിടെ അംഗീകാരം നല്‍കിയിരുന്നു.
അമേരിക്കന്‍ ലോക്ഹീഡ് മാര്‍ട്ടിന്‍, സ്വീഡിഷ് സാപ്പ്, റഷ്യന്‍ റോസോബോറോണ്‍ എക്പോര്‍ട്ട്, സ്പാനിഷ് എയര്‍ബസ് മിലിട്ടറി, ഇറ്റാലിയന്‍ അലീനിയ, ബ്രസീലിയന്‍ എംബ്രയര്‍ എന്നീ വിദേശ കമ്പനികള്‍ക്കാണ് പ്രതിരോധ മന്ത്രാലയം ടെന്‍ഡര്‍ നല്‍കിയിരിക്കുന്നത്. ഇന്ത്യയില്‍ പങ്കാളിത്ത കമ്പനികളെ കണ്ടെത്തി അവയുമായി സഹകരിച്ചാകും വിമാനം നിര്‍മിക്കുക. ടാറ്റ, മഹീന്ദ്ര ഡിഫന്‍സ് സിസ്റ്റം, റിലയന്‍സ് ഇന്‍ഡ്സ്ട്രീസ്, എല്‍ആന്‍ഡ്ടി എന്നീ ഇന്ത്യന്‍ കുത്തകകള്‍ വിദേശ കമ്പനികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും. വിദേശ-സ്വകാര്യ കമ്പനികളില്‍ 56 വിമാനങ്ങള്‍ വ്യോമസേന വാങ്ങും. ഇതില്‍ 16 എണ്ണം വിദേശ കമ്പനികളുടെ ഉല്‍പ്പാദന കേന്ദ്രങ്ങളില്‍ നിര്‍മിക്കും. ബാക്കിയുള്ള വിമാനങ്ങളുടെ നിര്‍മാണത്തിന് ഇന്ത്യന്‍ കമ്പനികളുടെ സഹായം തേടും. ഇന്ത്യയില്‍ ഉല്‍പ്പാദിപ്പിക്കുന്ന ആദ്യത്തെ 16 വിമാനങ്ങള്‍ 60 ശതമാനവും വിദേശവസ്തുക്കള്‍ ഉപയോഗിച്ചാണ് നിര്‍മിക്കുക. ബാക്കി 24 വിമാനങ്ങളുടെ 40 ശതമാനത്തിനും വിദേശവസ്തുക്കള്‍ ഉപയോഗിക്കും.
deshabhimani
No comments:
Post a Comment