ഡീസല്‍ വില ലിറ്ററിന് ഒരു രൂപ കൂട്ടി. 90 പൈസയാണ് എണ്ണക്കമ്പനികള്‍ വരുത്തിയ വര്‍ധന. നികുതിയടക്കം ഇത് ഒരു രൂപയാകും. തിരുവനന്തപുരം നഗരത്തില്‍ ഡീസല്‍ വില ലിറ്ററിന് 52.37 രൂപയാകും. മറ്റൊരു ഉത്തരവുണ്ടാകുന്നതു വരെ ഡീസലിന് മാസംതോറും വില കൂട്ടണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ ജനുവരി 17ന്റെ ഉത്തരവനുസരിച്ചാണ് വില കൂട്ടുന്നതെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ വാര്‍ത്താക്കുറിപ്പില്‍ വിശദീകരിച്ചു. ജനുവരി, ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലായി 45 പൈസ വീതം ഡീസല്‍ വില കൂട്ടിയിരുന്നു. അന്താരാഷ്ട്രവിപണിയില്‍ ക്രൂഡോയിലിന് വീപ്പയ്ക്ക് 101.99 ഡോളറായി താഴ്ന്നു. ഒരുമാസം മുമ്പ് ഇത് 105 ഡോളറായിരുന്നു. എണ്ണ ഇറക്കുമതിയുടെ ചെലവ് കുറഞ്ഞിട്ടും പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില കൂട്ടുകയാണ്.
deshabhimani 115013
No comments:
Post a Comment