Wednesday, May 1, 2013
ജൈവസാങ്കേതിക നിയന്ത്രണ അതോറിറ്റി ബില്‍ പിന്‍വലിക്കണം: സിപിഐ എം
ജൈവസാങ്കേതിക നിയന്ത്രണ അതോറിറ്റി ബില്‍ പിന്‍വലിക്കണമെന്ന് സിപിഐ എം ആവശ്യപ്പെട്ടു. ഇതിന് പകരം ജൈവസുരക്ഷാസംവിധാനം ഉറപ്പാക്കുന്ന ബില്ലാണ് പാര്‍ലമെന്റില്‍ അവതരിപ്പിക്കേണ്ടതെന്നും സിപിഐ എം ലോക്സഭാനേതാവും കൃഷിമന്ത്രാലയ പാര്‍ലമെന്ററി സമിതി ചെയര്‍മാനുമായ ബസുദേവ് ആചാര്യ ആവശ്യപ്പെട്ടു. ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച ശാസ്ത്ര-സാങ്കേതികവിദ്യാ മന്ത്രി എസ് ജയ്പാല്‍റെഡ്ഡിക്ക് എഴുതിയ കത്തിലാണ് ബില്ലിനെതിരായ വ്യാപക പ്രതിഷേധം കണക്കിലെടുത്ത് ഉടന്‍ പിന്‍വലിക്കണമെന്ന് ബസുദേവ് ആചാര്യ ആവശ്യപ്പെട്ടത്.
നിലവിലുള്ള രൂപത്തില്‍ ബില്‍ അവതരിപ്പിക്കരുതെന്ന് കൃഷി മന്ത്രാലയ പാര്‍ലമെന്ററി സ്ഥിരം സമിതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ദേശീയ ഉപദേശകസമിതി അംഗം അരുണ റോയിയും ഇതേ ആവശ്യമുന്നയിച്ച് സമിതി ചെയര്‍മാന്‍ സോണിയ ഗാന്ധിക്ക് കത്തെഴുതിയിരുന്നു. കൂടാതെ ബില്‍ അവതരിപ്പിച്ചശേഷം 16 എംപിമാര്‍ ബില്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരിന് കത്തെഴുതിയിരുന്നു. സിപിഐ എം, ടിഡിപി, എഐഎഡിഎംകെ, ബിജെഡി പാര്‍ടികളുടെ നേതാക്കളും ഈ എംപിമാരില്‍ ഉള്‍പ്പെടുന്നു. വേണ്ടത്ര സുരക്ഷാസംവിധാനമില്ലാതെ, സുതാര്യത ഉറപ്പുവരുത്താതെ ജനിതക കൃഷി അനുവദിക്കുന്നതാണ് ബില്‍. ജനങ്ങളുടെ താല്‍പ്പര്യത്തേക്കാള്‍ വ്യവസായങ്ങളുടെ താല്‍പ്പര്യം ലക്ഷ്യമാക്കുന്ന ബില്ലാണിതെന്ന് ബസുദേവ് ആചാര്യ ആരോപിച്ചു.
deshabhimani 010513
Labels:
വാര്‍ത്ത
Subscribe to:
Post Comments (Atom)
No comments:
Post a Comment