Wednesday, May 1, 2013

മമത പുതിയ നിയമമുണ്ടാക്കുന്നത് തട്ടിപ്പുകാരെ സഹായിക്കാന്‍: പിബി

ചിട്ടി ഫണ്ടിനെ നിയന്ത്രിക്കാന്‍ പശ്ചിമബംഗാളില്‍ ഇടതുപക്ഷ സര്‍ക്കാര്‍ പാസാക്കിയ നിയമത്തിന് രാഷ്ട്രപതിയുടെ അംഗീകാരം നേടുന്നതിന് പകരം മമത ബാനര്‍ജി സര്‍ക്കാര്‍ പുതിയ നിയമം പാസാക്കുന്നത് തട്ടിപ്പുകാര്‍ക്ക് അവരുടെ സ്വത്തുകള്‍ സംരക്ഷിക്കാന്‍ സമയം നല്‍കാനാണെന്നും സിപിഐ എം കുറ്റപ്പെടുത്തി. 2003ലാണ് ഇടതുപക്ഷ മന്ത്രിസഭ ബില്‍ പാസാക്കിയത്. തൃണമൂല്‍ കോണ്‍ഗ്രസും അന്ന് ബില്ലിനെ പിന്തുണച്ചു. എന്നാല്‍, ചില ഭേദഗതികള്‍ വേണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതികാര്യാലയം ബില്‍ തിരിച്ചയച്ചു. ഈ ഭേദഗതികള്‍ അംഗീകരിച്ച് തിരിച്ചയച്ചെങ്കിലും തൃണമൂല്‍ കോണ്‍ഗ്രസിന്റെ സമ്മര്‍ദഫലമായി രാഷ്ട്രപതി ഒപ്പുവയ്ക്കാതിരിക്കുകയായിരുന്നു- പൊളിറ്റ്ബ്യൂറോ അംഗം സീതാറാം യെച്ചൂരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ലഡാക്കില്‍ ചൈനീസ് സേന നുഴഞ്ഞുകയറിയ പ്രശ്നം ഇരു രാജ്യങ്ങളും ചര്‍ച്ച ചെയ്ത് പരിഹരിക്കണമെന്ന് യെച്ചൂരി പറഞ്ഞു. രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കണമെന്ന് പറഞ്ഞ യെച്ചൂരി ചര്‍ച്ചയിലൂടെ പ്രശ്നം പരിഹരിക്കാനുള്ള ഇന്ത്യാ ഗവണ്‍മെന്റിന്റെ നീക്കം സ്വാഗതാര്‍ഹമാണെന്നും പറഞ്ഞു.

deshabhimani

No comments:

Post a Comment