ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട സിജിത് എന്ന അണ്ണന്‍ സിജിത്തിന്റെ രക്തസാമ്പിളുകള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചതിന് രേഖകളൊന്നും സൂക്ഷിച്ചതായി അറിയില്ലെന്ന് സാക്ഷിമൊഴി. കണ്ണൂര്‍ ക്രൈംബ്രാഞ്ച് എസ്ഐ പ്രേമചന്ദ്രനാണ് പ്രത്യേക അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ മൊഴി നല്‍കിയത്. 2012 മെയ് 23ന് വടകര ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍ ഷാലിന പത്മനാണ് രക്തത്തിന്റെയും മുടിയുടെയും സാമ്പിള്‍ കവറിലാക്കി തന്നെ ഏല്‍പ്പിച്ചതെന്ന് എസ്ഐ പറഞ്ഞു. ഈ കവറുകള്‍ ഡിവൈഎസ്പി കെ വി സന്തോഷിനു കൈമാറി. സാമ്പിളിനുമേല്‍ പതിച്ചത് ആശുപത്രിയുടെ സീലാണ്. ഏതു സീലാണെന്ന് മഹസറില്‍ കാണുന്നില്ലെന്ന് പ്രതിഭാഗം ചൂണ്ടിക്കാട്ടി. ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കുമ്പോഴുള്ള സാമ്പിളുകളുടെ സ്ഥിതിയെപ്പറ്റി തനിക്ക് ഒന്നും പറയാന്‍ കഴിയില്ല. സുനില്‍കുമാര്‍ എന്ന കൊടി സുനി, കിര്‍മാണി മനോജ്, മുഹമ്മദ്ഷാഫി എന്നിവരെ വൈദ്യ പരിശോധന നടത്തിയശേഷം ഏല്‍പ്പിച്ച രക്തത്തിന്റെയും മുടിയുടെയും സാമ്പിളുകള്‍ ഏറ്റുവാങ്ങി ഡിവൈഎസ്പിയെ ഏല്‍പ്പിച്ചതായും പ്രേമചന്ദ്രന്‍ പറഞ്ഞു. എന്നാല്‍ എസ്കോര്‍ട്ട് പോയ പൊലീസുകാരാണ് സാമ്പിളുകള്‍ ഏറ്റുവാങ്ങിയതെന്നും പ്രേമചന്ദ്രന്‍ കളവ് പറയുകയാണെന്നും പ്രതിഭാഗം വാദിച്ചു.
ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ട ദിവസം രാത്രി 10.50ന് ഡിവൈഎസ്പി ഫോണില്‍ വിളിച്ച് വള്ളിക്കാട്ട് ഇളംനിറത്തിലുള്ള ഇന്നോവ കാറില്‍ ഒരുസംഘം വന്ന് ഒരാളെ വെട്ടിക്കൊന്നശേഷം രക്ഷപ്പെട്ടെന്നും ഈ നിറത്തിലുള്ള കാര്‍ പരിശോധിക്കണമെന്ന് ആവശ്യപ്പെതായും 111-ാം സാക്ഷി നാദാപുരം എസ്ഐ ജീവന്‍ ജോര്‍ജ് മൊഴി നല്‍കി. വള്ളിക്കാട്ടുനിന്ന് കാറിന്റെ പെയിന്റ് അടര്‍ന്നുവീണത് കിട്ടിയെന്ന് അപ്പോള്‍ ഡിവൈഎസ്പി പറഞ്ഞതായി സാക്ഷി ക്രോസ് വിസ്താരത്തില്‍ ബോധിപ്പിച്ചു. ടി കെ രജീഷ് മുംബൈയില്‍ ഒളിവില്‍ കഴിഞ്ഞ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചപ്പോഴും മഹസറുകള്‍ തയാറാക്കുമ്പോഴും പ്രതി അവിടെയുണ്ടായതായി തെളിവൊന്നും കിട്ടിയില്ലെന്ന് മഹസര്‍ തയാറാക്കിയ 110-ാം സാക്ഷിയും കണ്ണൂര്‍ സ്പെഷ്യല്‍ ബ്രാഞ്ച് എസ്ഐയുമായ ആസാദ് മൊഴി നല്‍കി. എത്ര ദിവസം ഒളിവില്‍ താമസിച്ചുവെന്നും ഏത് തീയതികളില്‍ താമസിച്ചു എന്നുമുള്ള വിവരവും കിട്ടിയിട്ടില്ല. ഇതേപ്പറ്റി അന്വേഷിക്കാതിരുന്നത് പ്രതി താമസിച്ചത് എവിടെയാണെന്ന് വിശ്വാസമില്ലാത്തതുകൊണ്ടാണെന്ന് പ്രതിഭാഗം വാദിച്ചു.
പ്രതിഭാഗത്തിനുവേണ്ടി അഭിഭാഷകരായ എം അശോകന്‍, കെ ഗോപാലകൃഷ്ണക്കുറുപ്പ്, കെ അജിത്കുമാര്‍ എന്നിവരും പ്രോസിക്യൂഷനുവേണ്ടി അഡീഷണല്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ പി കുമാരന്‍കുട്ടിയും സാക്ഷികളെ വിസ്തരിച്ചു. ശനിയാഴ്ച 231, 235, 237 സാക്ഷികളെ വിസ്തരിക്കും. കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട സിപിഐ എം ജില്ലാ സ്രെകട്ടറിയറ്റ് അംഗം പി മോഹനന്റെ ജാമ്യ ഹര്‍ജിയില്‍ ശനിയാഴ്ച കോടതി വാദം കേള്‍ക്കും.
deshabhimani 040513
No comments:
Post a Comment