Saturday, May 4, 2013

ബംഗാള്‍ റെയില്‍വേ സോണുകളില്‍ ഇടതു യൂണിയനുകള്‍ക്ക് കുതിപ്പ്


ബംഗാള്‍ റെയില്‍വേ സോണുകളിലെ യൂണിയനുകളുടെ ഹിതപരിശോധനയില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി. ഈസ്റ്റേണ്‍, സൗത്ത് ഈസ്റ്റേണ്‍, മെട്രോ എന്നിവിടങ്ങളിലായി റെയില്‍വേയുടെ മൂന്ന് സോണുകളാണ് ബംഗാളില്‍ ഉള്ളത്. എല്ലായിടത്തും ഇടതുയൂണിയനുകള്‍ അംഗീകാരം നേടി. തൃണമൂല്‍ മൂന്നിടത്തും ദയനീയമായി പരാജയപ്പെട്ടു. ചില ഡിവിഷനുകളില്‍ നാലും അഞ്ചും സ്ഥാനത്തേക്ക് തൃണമൂല്‍ തള്ളപ്പെട്ടു.

പ്രത്യേക റെയില്‍വേ സോണ്‍ ആയ കൊല്‍ക്കത്ത മെട്രോയില്‍ ആദ്യമായിട്ടാണ് ഹിതപരിശോധന നടക്കുന്നത്. ഇടതുപക്ഷ യൂണിയനായ എംടിപി റെയില്‍വേമെന്‍ യൂണിയന് മാത്രമാണ് ഇവിടെ 42.3 ശതമാനം വോട്ട് നേടി അംഗീകാരം ലഭിച്ചത്. കോണ്‍ഗ്രസ് യൂണിയനായ മെട്രോ റെയില്‍വേ വര്‍ക്കേഴ്സ് കോണ്‍ഗ്രസിന് 27.3 ശതമാനം വോട്ട് ലഭിച്ചു. 30 ശതമാനം വോട്ടുണ്ടെങ്കിലേ അംഗീകാരം ലഭിക്കൂ. തൃണമൂലിന് 23 ശതമാനം വോട്ട് മാത്രമേ കിട്ടിയുള്ളൂ. തൃണമൂല്‍ സംഘടനയായ മെട്രോ റെയില്‍വേ പ്രഗതിശീല്‍ ശ്രമിക് കര്‍മചാരി ആയിരുന്നു ഇവിടത്തെ പ്രധാന യൂണിയന്‍. തൃണമൂല്‍ നേതാവും സംസ്ഥാന ഗതാഗതമന്ത്രിയുമായ മദന്‍ മിത്രയാണ് ഇതിന്റെ പ്രസിഡന്റ്. പൂര്‍വ റെയില്‍വേയില്‍ ഇടതു യൂണിയനായ ഈസ്റ്റേണ്‍ റെയില്‍വേ മെന്‍സ് യൂണിയന്‍ 46.44 ശതമാനം വോട്ട് നേടി. 2007ല്‍ നടന്ന ഹിതപരിശോധനയില്‍ ഇആര്‍എം രണ്ടാംസ്ഥാനത്തായിരുന്നു. ഇപ്പോള്‍ രണ്ടാംസ്ഥാനത്തെത്തിയ കോണ്‍ഗ്രസ് യൂണിയന് 36.10 ശതമാനം വോട്ടാണ്് ലഭിച്ചത്. തൃണമൂല്‍ യൂണിയനായ ഇആര്‍ഡബ്ല്യുസിക്ക് ഇവിടെ 10.11 ശതതമാനം വോട്ട് മാത്രമാണ്് ലഭിച്ചത്. കച്ചറപാറാ വര്‍ക് ഷോപ്പില്‍ തൃണമൂലിന് മൂന്ന് ശതമാനം വോട്ട് പോലും നേടാനായില്ല. ദക്ഷിണ പൂര്‍വ റെയില്‍വേയിലും കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതല്‍ വോട്ട് നേടിയാണ് ഇടത് യൂണിയന് അംഗീകാരം ലഭിച്ചത്.

deshabhimani 040513

No comments:

Post a Comment