Saturday, May 4, 2013

ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളന വിവരങ്ങളുമായി വെബ്സൈറ്റ്


യുവജന പോരാട്ടങ്ങളുടെ ചരിത്രവുമായി ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളന വെബ്സൈറ്റ്. പ്രസ്ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ സ്വാഗതസംഘം ചെയര്‍മാന്‍ ജി സുധാകരന്‍ എംഎല്‍എ വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തു. സമ്മേളനവുമായി ബന്ധപ്പെട്ട മുഴുവന്‍ വിവരങ്ങളും വെബ് സൈറ്റില്‍ ലഭ്യമാണെന്ന് സംഘാടകര്‍ പറഞ്ഞു.

ഡിവൈഎഫ്ഐയുടെ ചരിത്രം, സമ്മേളനത്തിന്റെ അനുബന്ധ പരിപാടികള്‍, കലാകായിക മത്സരങ്ങളുടെ വിവരങ്ങള്‍, സെമിനാറുകളുടെയും പ്രഭാഷണ പരിപാടികളുടെയും വിശദാംശങ്ങള്‍ എന്നിവയും വെബ്സൈറ്റിലുണ്ട്. സമ്മേളനവുമായി ബന്ധപ്പെട്ട് രൂപീകരിക്കുന്ന രക്തദാന, അവയവദാന സേനയുടെ വിവരങ്ങളും സമ്മതപത്രത്തിന്റെ പകര്‍പ്പും സമ്മേളന നഗറിലേക്കുള്ള ഗൂഗിള്‍മാപ്പും സൈറ്റില്‍ സജ്ജീകരിച്ചിട്ടുണ്ട്. സമ്മേളന പരിപാടികളുടെ ഫോട്ടോ ഗാലറിക്കൊപ്പം വെബ്സൈറ്റിലെ വിവരങ്ങള്‍ ഫേസ്ബുക്കടക്കമുള്ള സോഷ്യല്‍നെറ്റ്വര്‍ക്കുകളിലൂടെ പങ്കുവയ്ക്കാനുള്ള സൗകര്യവും സജ്ജമാക്കിയിട്ടുണ്ട്. വെബ്സൈറ്റ് പാതിരിപ്പള്ളിയിലെ സെനോണ്‍ സിസ്റ്റത്തിലെ ജോയി സെബാസ്റ്റ്യനും ഉള്ളടക്കം അഡ്വ. ടി കെ സുജിത്തും മാസ്റ്റ്ഹെഡ് സി ടി അജയകുമാറും രൂപകല്‍പ്പന ചെയ്തു.
വെബ്സൈറ്റ് മേല്‍വിലാസം: www.dyfikeralaconference.org. ഫേസ് ബുക്കിലെ സാമൂഹ്യകൂട്ടായ്മയുടെ വിലാസം: www.facebook.com/grousp/dyfikeralsatateconference. സമ്മേളനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ dyfialappuzha@gmail.com എന്ന വിലാസത്തിലും ലഭിക്കും.

ഉദ്ഘാടന ചടങ്ങില്‍ സ്വാഗതസംഘം ഭാരവാഹികളായ പി പി ചിത്തരഞ്ജന്‍, മനു സി പുളിക്കല്‍, ബി അബിന്‍ഷാ, അഡ്വ. ടി കെ സുജിത്, വി സോജകുമാര്‍, ആര്‍ റിയാസ്, വി ജി വിഷ്ണു തുടങ്ങിയവര്‍ പങ്കെടുത്തു.

deshabhimani 050513

No comments:

Post a Comment