Monday, May 6, 2013
ജാതിപ്രീണനം: പാരിതോഷികം നല്‍കാനും ലക്ഷങ്ങള്‍ പൊടിക്കുന്നു
പിന്നോക്ക സമുദായത്തിലെ പാവപ്പെട്ടവര്‍ക്കുള്ള വായ്പ ജാതി സംഘടനകള്‍ക്ക് കൈമാറുന്നതിന്റെ ഭാഗമായി ചേരുന്ന യോഗത്തില്‍ സമുദായസംഘടനകള്‍ക്ക് പാരിതോഷികമായി ബാഗും. ജാതി നേതാക്കളെ പ്രീണിപ്പിക്കാനുള്ള സര്‍ക്കാര്‍ തന്ത്രത്തിന്റെ ഭാഗമായാണ് പാരിതോഷികം നല്‍കുന്നത്. ബാഗ് വാങ്ങുംമുമ്പ് ക്വട്ടേഷന്‍-ടെന്‍ഡര്‍ നടപടി പൂര്‍ത്തിയാക്കണമെന്ന ഉദ്യോഗസ്ഥ വിയോജനക്കുറിപ്പും അവഗണിച്ച് ഇവ നേരിട്ടു വാങ്ങാന്‍ തീരുമാനിക്കുകയായിരുന്നു. പാരിതോഷികത്തിനു പുറമെ യോഗത്തിന്റെ പേരില്‍ ലക്ഷങ്ങളാണ് ധൂര്‍ത്തടിക്കുന്നത്.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കോര്‍പറേഷന്റെ പ്രവര്‍ത്തന ലക്ഷ്യം കവിയുന്നത് പതിവാണ്. കഴിഞ്ഞ സാമ്പത്തികവര്‍ഷം 200 കോടി രൂപയാണ് ലക്ഷ്യമിട്ടതെങ്കിലും 212 കോടി രൂപയാണ് കോര്പറേഷന് വായ്പ നല്‍കിയത്. 1995ല്‍ കോര്പറേഷന് നിലവില്‍ വന്നതുമുതല്‍ ഇതുവരെ 2.88 ലക്ഷം കുടുംബത്തിനായി 1275 കോടി അനുവദിച്ചിട്ടുണ്ട്. ഇത് രാജ്യത്ത് മറ്റൊരു സംസ്ഥാന കോര്‍പറേഷനും അവകാശപ്പെടാനില്ലാത്ത നേട്ടമാണ്. കുടുംബശ്രീ യൂണിറ്റുകള്‍ക്ക് കീഴിലുള്ള സ്വയംസഹായ ഗ്രൂപ്പുകളുടെ മികച്ച നിലയിലുള്ള ഇടപാടുകളാണ് കോര്പറേഷന് പ്രവര്‍ത്തനം ഇത്രയും മെച്ചപ്പെടാനിടയാക്കിയത്. സര്‍ക്കാരിന്റെ നഗ്നമായ ജാതിപ്രീണനത്തിനൊപ്പം കുടുംബശ്രീയോടുള്ള രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായി കൂടിയാണ് ഇപ്പോള്‍ ജാതിസംഘടനകളെ ഉള്‍പ്പെടുത്തി പദ്ധതി അട്ടിമറിക്കുന്നത്. കോര്പറേഷന്റെവായ്പാ പദ്ധതികളില്‍ ആവശ്യമായ മാറ്റങ്ങള്‍വരുത്താന്‍ സഹായകരമായ നിര്‍ദേശങ്ങളും അഭിപ്രായങ്ങളും ജാതി സംഘടനകളില്‍ നിന്നും സ്വരൂപിക്കുമെന്ന് ചെയര്മാന് മോഹന്‍ശങ്കറും എംഡി ബി ദിലീപ്കുമാറും നല്കിയ ക്ഷണക്കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ജാതി സംഘടനകള്‍ക്ക് വായ്പ നല്‍കുമെന്ന് പരോക്ഷമായി വാഗ്ദാനം നല്കുന്നതു കൂടിയാണ് ഈ ക്ഷണക്കത്ത്
deshabhimani 060513
Labels:
വാർത്ത
Subscribe to:
Post Comments (Atom)
പൊതുമുതല്‍ തിന്ന് സമൂഹത്തെ മുച്ചൂടും മുടിക്കാന്‍ സാധ്യതയുള്ള കരിം ഭൂതത്തെയാണ് സര്‍ക്കാര്‍ തുറന്നു വിടുന്നത്.
ReplyDeleteഇതിനെ പിന്നീട് നിയന്ത്രിക്കാനാവാതെ വരും. ഈ പണത്തിന് ഭാവിയില്‍ ജാതി സംഘടനകള്‍ അധികാരപുരസ്സരം അവകാശം ഉന്നയിക്കാന്‍ തുടങ്ങും. ആര്‍ക്കെങ്കിലും വിഹിതം കുറഞ്ഞു പോവുകയോ തട്ടിപ്പും കൊള്ളയും പിടിക്കപെടുകയോ നടപടിയെടുക്കേണ്ടി വരികയോ ചെയ്താല്‍ കേരളം വര്‍ഗ്ഗീയ കലാപങ്ങള്‍ക്ക് വേദിയാകും.
മാത്രമല്ല ജാതി നേതാക്കള്‍ കുറച്ചു പണം എങ്കിലും മൈക്രോ ഫിനാന്‍സ് (ജാതി ബ്ലേഡിന്റെ ഓമനപ്പേര്)വഴി വിതരണംചെയ്താല്‍, അത് തന്റെ കുടുംബത്തു നിന്നും കൊണ്ടു വന്നതാണെന്ന തരത്തില്‍ പ്രചരണം നടത്തുകയും മുതലെടുക്കുകയും ചെയ്യും.
കുടുംബശ്രീയെ തകര്‍ക്കാന്‍ ജനശ്രീ യെന്ന ഹസ്സന്റെ കടലാസു പുലിക്കാവില്ലെന്ന തിരിച്ചറിവില്‍ ജാതി സംഘടനകളുടെ സഹായം തേടി അവയ്ക്ക് ചെല്ലും ചിലവും നല്കി അഴിച്ചു വിടുന്ന യൂഡിയെഫ് ചരിത്രത്തിന്റെ ഭാഗമാകാന്‍ പോകുന്ന വമ്പന്‍ മണ്ടത്തരവുംകേരള സമൂഹത്തോടു ചെയ്യുന്ന നീചമായ നെറികേടുമാകുന്നു ഈ തീരുമാനം