സിഐടിയു അഖിലേന്ത്യാ സെക്രട്ടറി പി നന്ദകുമാര്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. രാജ്യത്തിന്റെ സമ്പത്തു മുഴുവന്‍ സ്വകാര്യ മുതലാളിമാരുടെ കൈകളില്‍ എത്തിക്കാനുള്ള ശ്രമമാണ് കേന്ദ്രം നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. യുപിഎ സര്‍ക്കാര്‍ ഉണ്ടാക്കിയ വിവിധ കരാറുകളാണ് രാജ്യത്ത് കാര്‍ഷിക മേഖലയുടെ തകര്‍ച്ചയ്ക്ക് ഇടയാക്കിയത്. ഇറക്കുമതി നിയന്ത്രണങ്ങളെല്ലാം ഒഴിവാക്കി. ഇത് തൊഴിലാളികളെ മാത്രമല്ല വ്യവസായികളെയും പ്രതിസന്ധിയിലാക്കി. കുടിവെള്ളവും സ്വകാര്യമേഖലയുടെ കൈകളിലേക്ക് എത്തുകയാണ്. ജീവിക്കാനുള്ള പോരാട്ടമാണ് ഇന്ന് തൊഴിലാളികള്‍ നടത്തുന്നത്. കക്ഷിരാഷ്ട്രീയത്തിനതീതമായി കേന്ദ്രനയങ്ങള്‍ക്കെതിരെ എല്ലാ തൊഴിലാളി സംഘടനകളെയും ഒന്നിപ്പിക്കാന്‍ സാധിച്ചു. സ്കീം വര്‍ക്കേഴ്സ് എന്ന പേരില്‍ ആശാ വര്‍ക്കര്‍മാര്‍ ഉള്‍പ്പെടെ ഒരു കോടിയോളം പേര്‍ രാജ്യത്ത് പണിയെടുക്കുന്നുണ്ട്. തൊഴില്‍ മേഖലയിലെ കരാര്‍വല്‍ക്കരണത്തിലൂടെ കടുത്ത ചൂഷണമാണ് മുതലാളിമാരും സര്‍ക്കാരുകളും നടത്തുന്നത്. കോര്‍പറേറ്റ് മേഖലക്ക് കോടിക്കണക്കിന് രൂപയുടെ ഇളവ് നല്‍കുമ്പോള്‍ സാധാരണക്കാരന് രണ്ടു രൂപക്ക് അരി നല്‍കാന്‍ കേന്ദ്രസര്‍ക്കാരിന് പണമില്ല. ബദല്‍ നയം ഉയര്‍ത്തിപ്പിടിച്ച് സിഐടിയു പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ്. അദ്ദേഹം പറഞ്ഞു.
സിഐടിയു ജില്ലാ കമ്മിറ്റി ഓഫീസ് പരിസരത്തുനിന്ന് പ്രകടമായാണ് പ്രതിനിധികള്‍ സമ്മേളന സ്ഥലമായ എന്‍ജിഒ യൂണിയന്‍ ഹാളിലെ എം കെ പാന്ഥേ നഗറില്‍ എത്തിയത്. തുടര്‍ന്ന് രക്തസാക്ഷി സ്മാരക സ്തൂപത്തില്‍ പുഷ്പാര്‍ച്ചന നടത്തി. സംസ്ഥാന പ്രസിഡന്റ് വി വി പ്രസന്നകുമാരി പതാകയുയര്‍ത്തി. വി വി പ്രസന്നകുമാരി, ഷൈനി ജോസ്, സുനിതകുമാരി, രേഖാ ഗീരീഷ് എന്നിവരടങ്ങിയ പ്രസീഡിയമാണ് സമ്മേളനം നിയന്ത്രിച്ചത്. കെ വിജയകുമാരി രക്തസാക്ഷി പ്രമേയവും എം പി പ്രഭാവതി അനുശോചന പ്രമേയവും അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറി എല്‍ ഗീത പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റുമാരായ ടി പി രാമകൃഷ്ണന്‍, കെ പി മേരി, സംസ്ഥാന സെക്രട്ടറി വി വി കാര്‍ത്യായനി എന്നിവര്‍ സംസാരിച്ചു. സ്വാഗതസംഘം ചെയര്‍മാന്‍ ടി ദാസന്‍ സ്വാഗതവും ജനറല്‍ കണ്‍വീനര്‍ പി പി പ്രേമ നന്ദിയും പറഞ്ഞു.
അഡ്വ. കെ തുളസി പ്രസിഡന്റ്, എല്‍ ഗീത ജനറല്‍ സെക്രട്ടറി
കോഴിക്കോട്: കേരള സ്റ്റേറ്റ് ആശാ വര്‍ക്കേഴ്സ് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റായി അഡ്വ. കെ തുളസിയെയും (എറണാകുളം), ജനറല്‍ സെക്രട്ടറിയായി എല്‍ ഗീതയെയും (കൊല്ലം) സംസ്ഥാന സമ്മേളനം തെരഞ്ഞെടുത്തു. പി പി പ്രേമ(കോഴിക്കോട്) യാണ് ട്രഷറര്‍. മറ്റു ഭാരവാഹികള്‍: വി വി പ്രസന്നകുമാരി, ലീലാവതി (വൈസ് പ്രസിഡന്റുമാര്‍), എം പി പ്രഭാവതി, രജനിമോഹന്‍, മുംതാസ് (ജോ. സെക്രട്ടറിമാര്‍).
deshabhimani 130513
No comments:
Post a Comment