വിവിധ മേഖലകളിലെ വിദേശ നിക്ഷേപ പരിധി ഉയര്‍ത്തുമെന്ന് കേന്ദ്രധനമന്ത്രി പി ചിദംബരം. ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പണപ്പെരുപ്പം നിയന്ത്രണവിധേയമാണെന്നും ഇന്ത്യയുടെ സാമ്പത്തിക നില ഭദ്രമാണെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ നടപ്പാക്കിയി സാമ്പത്തിക പരിഷ്കരണങ്ങള്‍ ഫലംകാണുന്നതിന്റെ സൂചനയാണിതെന്നും അതിനാല്‍ കൂടുതല്‍ വിപുലമായ സാമ്പത്തിക പരിഷ്കരണങ്ങള്‍ നടപ്പുമാസംതന്നെ തുടങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി.
കറന്റ് അക്കൗണ്ട് കമ്മിയുള്ള രാജ്യങ്ങളിലെല്ലാം കറന്‍സിയുടെ മൂല്യം ഇടിയുന്നുണ്ട്. അതിനാല്‍ രൂപയുടെ വിലയിടിവില്‍ പരിഭ്രാന്തിവേണ്ട. രൂപയുടെ മൂല്യം വരുംദിവസങ്ങളില്‍ ഉയരുമെന്നും ധനമന്ത്രി അഭിപ്രായപ്പെട്ടു. രാജ്യത്തിന്റെ സാമ്പത്തിക നില ഭദ്രമാണെന്ന് അവകാശപ്പെടുമ്പോഴും വ്യാവസായിക ഉല്‍പ്പാദന വളര്‍ച്ച 2 ശതമാനമായി ഇടിഞ്ഞതിനെക്കുറിച്ച് മന്ത്രി മൗനംപാലിച്ചു.
കല്‍ക്കരി, പ്രകൃതിവാതക വിലയിടിവ് പരിഹരിക്കാന്‍ നടപടിയെടുക്കുമെന്നും ചിദംബരം വ്യക്തമാക്കി. സ്വര്‍ണ്ണത്തെ സുരക്ഷിത നിക്ഷേപമായി കാണരുതെന്നും ജനങ്ങള്‍ മറ്റ് നിക്ഷേപ മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
deshabhimani
No comments:
Post a Comment