Friday, October 9, 2020

"ഡിവൈഎഫ്‌ഐ നടത്തിയ പ്ലാസ്‌മ ദാനം ഗുരുതര കോവിഡ്‌ രോഗികളെ ചികിത്സിക്കാൻ സഹായിക്കും; വീണ്ടും മാതൃകയാകുന്നു': കെ കെ ശൈലജ

  എന്ത് പ്രതിസന്ധി വന്നാലും സ്വന്തം സഹോദരങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന ഡിവൈഎഫ്ഐ മറ്റ് യുവജന സംഘടനകള്‍ക്ക് വീണ്ടും മാതൃകയാകുകയാണെന്ന്‌ മന്ത്രി കെ കെ ശൈലജ. രക്തദാനത്തിന് എപ്പോഴും മുന്‍നിരയിലുള്ള ഈ യുവജന സംഘടന ഇപ്പോഴിതാ കോവിഡ് കാലത്തും വലിയ ഇടപെടലുകള്‍ നടത്തുകയാണ്.

കോവിഡ് കോണ്‍വലസന്റ് പ്ലാസ്‌മ‌ തെറാപ്പിക്ക് വളരെ അത്യാവശ്യമായ പ്ലാസ്‌മ സംസ്ഥാനത്താകെ ദാനം നടത്തിയിരിക്കുകയാണ് ഡിവൈഎഫ്ഐ രോഗം സുഖപ്പെട്ട വ്യക്തികളുടെ രക്തത്തിലെ പ്ലാസ്‌മ ഉപയോഗിച്ച് ഗുരുതര കോവിഡ് രോഗികളെ ഫലപ്രദമായി ചികിത്സിക്കാന്‍ സാധിക്കും. എന്നാല്‍ പ്ലാസ്‌മ‌ നല്‍കാന്‍ പലരും നല്‍കാന്‍ സന്നദ്ധരാകാത്തത് പ്രതിസന്ധി സൃഷ്‌ടിച്ചിരുന്നു. ഈയൊരു സാഹചര്യത്തിലാണ് ഡിവൈഎഫ്ഐ മാതൃക കാട്ടിയത്.

കണ്ടൈന്‍മെന്റ് സോണുകളില്‍ ഉള്‍പ്പെടെ വലിയ ജന സേവനമാണ് ഡിവൈഎഫ്ഐ നടത്തിവരുന്നത്. ഇതുകൂടാതെ റീസൈക്ലിന്‍ കാമ്പയിനിലൂടെ പത്രം വിറ്റും കരിങ്കല്‍ ചുമന്നും കക്ക വാരിയും മീന്‍ പിടിച്ചും പഴയ സാധനങ്ങള്‍ ആക്രിക്ക് വിറ്റും സ്വരൂപിച്ച 11 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയിരുന്നു. ഈ കോവിഡ് കാലത്ത് ഇങ്ങനെ സ്‌തു‌ത്യര്‍ഹമായ സേവനം നടത്തുന്ന ഡിവൈഎഫ്ഐക്ക് അഭിനന്ദനങ്ങള്‍ ‐ മന്ത്രി ഫെയ്‌സ്‌ബുക്ക്‌ കുറിപ്പിൽ പറഞ്ഞു.

No comments:

Post a Comment