Saturday, January 16, 2021

ബജറ്റ് 2021 - കോഴിക്കോട് ജില്ല


 ബജറ്റ്: തിരുവമ്പാടിയുടെ മോടി കൂട്ടും

 ബജറ്റില്‍ തിരുവമ്പാടി മണ്ഡലത്തിലെ സുപ്രധാന പദ്ധതികള്‍ ഉള്‍പ്പെടുത്തിയതായി ജോര്‍ജ് എം തോമസ് എംഎല്‍എ അറിയിച്ചു. എൽഡിഎഫ് സർക്കാരിന്റെ  സ്വപ്നപദ്ധതിയായ ആനക്കാംപൊയില്‍ -കള്ളാടി- മേപ്പാടി തുരങ്കപാത പാരിസ്ഥിതികാനുമതി ലഭ്യമാക്കി  നിര്‍മാണം ആരംഭിക്കും.

  മണ്ഡലത്തിലെ പ്രധാന റോഡുകളിൽപ്പെടുന്ന മുത്തേരി-കല്ലുരുട്ടി റോഡിനും ചുള്ളിക്കാപറമ്പ് - കവിലട റോഡിനും  അഞ്ചുകോടി രൂപ വീതം വകയിരുത്തിയിട്ടുണ്ട്. പ്രവൃ ത്തികള്‍ ഏപ്രിലിനു ശേഷം ആരംഭിക്കും. ഈരൂട് പാലത്തിന് അഞ്ചുകോടിയും വഴിക്കടവ് പാലത്തിന് 4.8 കോടിയും ബജറ്റില്‍   ഉള്‍പ്പെടുത്തിയിട്ടുണ്ട്.

 വയനാട് ചുരം ഒമ്പതാം വളവില്‍ ഹാങ്ങിങ്‌ പ്ലാറ്റ്ഫോം - വ്യൂ പോയിന്റ് വികസനം, കക്കാടംപൊയിലിൽ  സ്പോര്‍ട്സ് സെന്റര്‍, തിരുവമ്പാടിയില്‍ കാര്‍ഷികോൽപ്പന്നങ്ങളുടെ സംഭരണത്തിനും വിപണനത്തിനും കോള്‍ഡ് സ്റ്റോറേജ്, കൊടിയത്തൂര്‍ എരഞ്ഞിമാവില്‍ പഴം-പച്ചക്കറി സംഭരണ സംസ്‌കരണ കയറ്റുമതി കേന്ദ്രം എന്നിവ ബജറ്റില്‍ ഉള്‍ പ്പെടുത്തിയ വേറിട്ട പദ്ധതികളാണ്. 

 മുക്കം സിഎച്ച്സി പുതിയ  ഐ പി ബ്ലോക്കുള്‍പ്പെടെ കെട്ടിട നിര്‍മാണത്തിനും പുതുപ്പാടി കുടുംബാരോഗ്യ കേന്ദ്രം കെട്ടിട നിര്‍മാണത്തിനും 10 കോടി രൂപ വീതമുണ്ട്‌, കാരശേരി എഫ്എച്ച്സി കെട്ടിട നിര്‍മാണത്തിന് രണ്ട്കോടിയുണ്ട്‌.  താഴെ കൂടരഞ്ഞി -വല്ലത്തായ്പാറ റോഡിന് മൂന്നു കോടി, കൂടരഞ്ഞി - പെരുമ്പൂള - നായാടംപൊയില്‍ റോഡ് 10 കോടി, ആര്‍ഇസി മുത്തേരി റോഡ് അഞ്ച് കോടി, നെല്ലിപ്പൊയില്‍ - കണ്ടപ്പന്‍ചാല്‍ റോഡ് എട്ട് കോടി, മണാശേരി- മുത്താലം റോഡ് മൂന്നു കോടി, വെസ്റ്റ് കൈതപ്പൊയില്‍ - ഏഴാം വളവ് ചുരം ബദല്‍ റോഡ് 15 കോടി, അമ്പായത്തോട് -ഈരൂട് -കോടഞ്ചേരി റോഡ് 10 കോടി, തിരുവമ്പാടി ടൗണ്‍ പരിഷ്‌കരണം അഞ്ച് കോടി, വാലില്ലാപ്പുഴ -തോട്ടുമുക്കം റോഡ് അഞ്ചു കോടി തുടങ്ങിയ  പരിഷ്‌കരണ പദ്ധതികളും  ബജറ്റിലുണ്ട്‌.

എലത്തൂർ മണ്ഡലത്തിൽ സമഗ്ര വികസനം

കാക്കൂര്‍ പഞ്ചായത്തില്‍ കേരള വെറ്ററിനറി സര്‍വകലാശാലയുടെ കീഴില്‍ ഗവേഷണ കേന്ദ്രം സ്ഥാപിക്കുന്നതിന് രണ്ടു കോടി ഉൾപ്പെടെ എലത്തൂർ മണ്ഡലത്തിന്റെ സമഗ്ര മേഖലയും സ്‌പർശിച്ച്‌ സംസ്ഥാന ബജറ്റ്. ‌ മൃഗാധിഷ്ഠിത വ്യാവസായ കേന്ദ്രം സ്ഥാപിക്കുന്നതിനോടൊപ്പം കര്‍ഷകര്‍ക്ക് പരിശീലനം നല്‍കുന്നതിനുമാണ് കേരള വെറ്ററിനറി സര്‍വകലാശാലയുടെ കീഴില്‍ കാക്കൂരില്‍ ഗവേഷണ കേന്ദ്രം സ്ഥാപിക്കുന്നത്. കക്കോടി പഞ്ചായത്തിനെയും കോഴിക്കോട് കോര്‍പറേഷനെയും ബന്ധിപ്പിച്ച് പൂനൂര്‍ പുഴയ്‌ക്ക്‌ കുറുകെ ചിറ്റടിക്കടവില്‍ റഗുലേറ്റര്‍ കം ബ്രിഡ്ജ് സ്ഥാപിക്കുന്നതിന് 2 കോടി രൂപ അനുവദിച്ചു. 

രാമല്ലൂര്‍- മമ്പറം തോട് സംരക്ഷണം, നന്മണ്ട മിനി സിവില്‍ സ്റ്റേഷന്‍, ഗവ. ഹോമിയോ ആശുപത്രി കെട്ടിട നിര്‍മാണം (രണ്ടാം ഘട്ടം),  കോഴിക്കോട് -–- ബാലുശേരി റോഡ്- കക്കോടി ഫ്‌ളഡ് ബാങ്ക് റോഡില്‍ പൂനൂര്‍ പുഴയ്‌ക്ക് കുറുകെ പാലവും അപ്രോച്ച് റോഡും, മാതൃകാ സമഗ്ര ഭിന്നശേഷി വികസന പദ്ധതി -ബഡ്‌സ് സ്‌കൂള്‍ കെട്ടിട നിര്‍മാണം, -കാക്കൂര്‍,  പെരുമ്പൊയില്‍, അമ്പലപ്പാട് കണ്ടോത്തുപാറ റോഡ് നവീകരണം, ചേളന്നൂര്‍ ഗവ. പിഎച്ച്സി  കെട്ടിട നിര്‍മാണവും ചുറ്റുമതിലും,  പറമ്പില്‍ ബസ് സ്റ്റാൻഡ്‌ നവീകരണവും ഷോപ്പിങ്‌ കോംപ്ലക്‌സ് നിര്‍മാണവും,  കൂടത്തുംപൊയില്‍ ചെലപ്രം റോഡ് നവീകരണം, ചേളന്നൂര്‍ - പട്ടര്‍പാലം - അണ്ടിക്കോട് റോഡ് നവീകരണം, ഒളോപ്പാറ ടൂറിസം പദ്ധതി, പെരുന്തുരുത്തിപ്പാലം - പ്രൈമറി ഹെല്‍ത്ത് സെന്റര്‍, കാക്കൂര്‍ പൊലീസ് സ്റ്റേഷന്‍ കെട്ടിട നിര്‍മാണം, -ചേളന്നൂര്‍ ഖാദി പുനരുദ്ധാരണം കെട്ടിട നിര്‍മാണം, അണ്ടിക്കോട് ആയുര്‍വേദ ആശുപത്രി കെട്ടിട നിര്‍മാണം, തീര്‍ഥാടന ടൂറിസ്റ്റ് കേന്ദ്രം–- വള്ളിക്കാട്ട്കാവ് തുടങ്ങിയ പദ്ധതികൾക്ക്‌ തുക വകയിരുത്തി.


No comments:

Post a Comment