Wednesday, January 20, 2021

സാമ്പത്തിക വളർച്ചയുടെ ശരാശരി യുഡിഎഫ് കാലത്ത് 4.9, എൽഡിഎഫിന്റേത് 5.9; ബജറ്റ് ചർച്ചയ്‌ക്കുള്ള ധനമന്ത്രിയുടെ മറുപടി പൂർണരൂപം

സാമ്പത്തിക വളർച്ചയുടെ ശരാശരിയെടുത്താൽ യുഡിഎഫ് കാലത്ത് 4.9ഉം എൽഡിഎഫിന്റേത് 5.9ഉം ആണെന്നത് പ്രതിപക്ഷം വിചാരിച്ചാൽ ഇല്ലാതാക്കാൻ കഴിയുന്ന കണക്കല്ലെന്ന്‌ മന്ത്രി തോമസ്‌ ഐസക്‌. നിയമസഭയിൽ ബജറ്റ്‌ ചർച്ചയ്‌ക്ക്‌ മറുപടി പറയുകയായിരുന്നു അദ്ദേഹം. 2018ലെ കൊടിയ വെള്ളപ്പൊക്കത്തിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് ഈ നേട്ടമെന്നത് ഏറെ പ്രസക്തമാണ്. പെൻഷൻ ഗുണഭോക്താക്കളുടെ എണ്ണത്തിലെ വർദ്ധന പ്രസക്തമല്ലേ?, പെൻഷൻ 100ൽ നിന്നും 1600 ആയി ഉയരുമ്പോൾ നിങ്ങളുടെ സംഭാവന വെറും 200 രൂപയാണ്‌ ‐ മന്ത്രി പറഞ്ഞു.


ബജറ്റ് ചർച്ചയ്‌ക്കുള്ള ധനമന്ത്രിയുടെ മറുപടി പൂർണരൂപം

1)   കുട്ടികളുടെ ചിത്രങ്ങളും കവിതകളും – പൊതു വിദ്യാഭ്യാസത്തിന്റെ വിജയത്തിന്റെ ആഘോഷം –

കുഴൽമന്ദത്തെ സ്നേഹയുടെ സ്കൂളിനെക്കുറിച്ച് സജീന്ദ്രൻ  റ്റിവിയിൽ കണ്ടപ്പോൾ ഞാനും ഞെട്ടി.

86 വർഷമായി വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്നു.

ഇപ്പോൾ 1.6 ഏക്കർ സ്ഥലം സൗജന്യമായി ലഭിച്ചിട്ടുണ്ട്. 3 കോടി രൂപ 201920ൽ അനുവദിച്ചതാണ്. ഡിസൈൻ വിംഗിൽ കെട്ടിക്കിടക്കുന്നു. ഇപ്പോൾ എൽഎസ്ജിഡി വിശദമായ പ്ലാനും എസ്റ്റിമേറ്റും തയ്യാറാക്കി. 7 കോടി അടങ്കൽ. പഴയ എ.എസ് ക്യാൻസൽ ചെയ്ത് എൽഎസ്ജിഡി വഴി 7 കോടി നൽകും. സ്നേഹയുടെ സ്കൂൾ പാലക്കാട്ടെ ഏറ്റവും നല്ല സൗകര്യങ്ങളുള്ള ഒരു സ്കൂളായി മാറും.

സർ, വാടക കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന ഏതാനും സർക്കാർ സ്കൂളുകൾ കൂടിയുണ്ട്. 202122 ൽ അവയ്ക്കെല്ലാം ഭൂമിയുടെ മേലുള്ള പാട്ടാവകാശം നിലനിർത്തിക്കൊണ്ട് കെട്ടിടങ്ങൾ നവീകരിക്കുകയോ പുതിയത് നിർമ്മിക്കുകയോ ചെയ്യും.

2)    സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി എന്ത്? ഞാൻ ഇതിൽ തമസ്കരിച്ചിരിക്കുന്നുവെന്നാണ് സതീശന്റെ ആക്ഷേപം “സഭയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രസംഗം നടത്തിയിട്ടും സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് എവിടെയും സൂചിപ്പിച്ചിട്ടില്ല”.

ബജറ്റിനോടൊപ്പം രണ്ട് സുപ്രധാന രേഖകൾ ഇടക്കാല ധനനയം സംബന്ധിച്ചതും വ്യയ അവലോകന റിപ്പോർട്ടും.

വ്യയ അവലോകന റിപ്പോർട്ട് സാധാരണഗതിയിൽ ഒരു വർഷം മുമ്പത്തെ കണക്ക് – ഇത്തവണ നടപ്പുവർഷത്തെ അടക്കം അവലോകനം ചെയ്യുന്ന രണ്ടാംഭാഗവും. സംസ്ഥാനത്തിനു മുന്നിലുള്ള ധന ഓപ്ഷൻസ്.

ഇടക്കാല ധനനയ റിപ്പോർട്ട് – ജിഎസ്ടി സംബന്ധിച്ച് വളരെ വിശദമായ അവലോകനം അനുബന്ധമായി.

ഇവ രണ്ടുംകൂടി ബജറ്റ് പ്രസംഗത്തിന്റെ അവസാന എട്ട് പേജുകളിൽ പ്രതിപാദിക്കുന്നുണ്ട്. ഏറ്റവും നീണ്ട ഉപസംഹാരം.

ധനദൃഡീകരണത്തിന്റെ പ്രാധാന്യം – ദൃഡീകരണ ത്തിന്റെ ചരിത്രം. ഈ സർക്കാരിന്റെ കാലത്തെ പ്രവണത – ഭാവി നയം

പി.കെ.ബഷീർ  മുണ്ട് മുറുക്കിയുടുക്കുന്നതിനു പകരം ധൂർത്ത് –

വർഷം    റവന്യുക്കമ്മി    ധനക്കമ്മി

201617    2.44    4.17

201718    2.41    3.83

201819    2.21    3.41

201920    1.70    2.79

202021    2.94    4.25

ഈ വർഷത്തെ കണക്കു കാണിച്ച് ആരും ഭയപ്പെടുത്തണ്ട – വരുമാനത്തിൽ 19 ശതമാനം കുറവ്. ചെലവിൽ 10 ശതമാനം കുറവുമാത്രം. തന്മൂലം റവന്യുക്കമ്മി 3 ശതമാനം. ധനക്കമ്മി 4.2 ശതമാനം – മൂന്നിലൊന്ന് അധിക വായ്പ അടുത്ത വർഷത്തേയ്ക്ക്  വരും വർഷങ്ങളിൽ മെച്ചപ്പെടു മെന്നതിന്റെ ഉറപ്പാണ് ഈ ബജറ്റ്.

3)    വരുമാന വർദ്ധനയ്ക്ക് നികുതിയേത സ്രോതസ്സുകളെ ആശ്രയിക്കേണ്ടിവരും. മണൽ, ക്വാറി എന്നിവ പൂർണ്ണ സർക്കാർ നിയന്ത്രണത്തിൽ പുനസംഘടിപ്പിക്കുന്നതി നെക്കുറിച്ച് സർക്കാർ ആലോചിച്ചു വരികയാണ്.

4)    കേരളത്തിന്റെ കടഭാരം

2006ൽ 40000 കോടി രൂപയായിരുന്നു കേരളത്തിന്റെ കടഭാരം. 2011ൽ അത് 82000 കോടി രൂപയായി. 2016ൽ 1.6 ലക്ഷം കോടിയായി മാറി. ഇപ്പോൾ അത് 3.3 ലക്ഷം കോടി രൂപയാണ്. സംസ്ഥാന സർക്കാരിന് വായ്പ എടുക്കാനുള്ള പരിധി നിശ്ചയിക്കുന്നത് കേന്ദ്രസർക്കാരാണ്. അതിന് അപ്പുറം വായ്പ എടുക്കാൻ കഴിയില്ല. ഓരോ അഞ്ചു വർഷം കഴിയുമ്പോഴും ഈ വർദ്ധനവ് ഉണ്ടാകുന്നുണ്ട്. കടം താങ്ങാനാവുന്നതാണോയെന്നു പരിശോധിക്കാൻ നിയതമായ സാമ്പത്തിക ശാസ്ത്ര മാനദണ്ഡങ്ങളുണ്ട്. ഈ മാനദണ്ഡം അനുസരിച്ച് സംസ്ഥാനത്തിന്റെ കടം താങ്ങാവുന്നതാണോയെന്ന പരിശോധന ഇപ്പോൾ വിവാദമായ സിഎജി റിപ്പോർട്ടിൽ തന്നെ നടത്തിയിട്ടുണ്ട്. അതിന്റെ 46ാമത്തെ പേജിൽ 201516 മുതൽ 201819 വരെയുള്ള വളർച്ചാ നിരക്കും പലിശ നിരക്കും പരിശോധിച്ച് ഡോമർ രീതി പ്രകാരം കടഭാരം പരിശോധിക്കുന്നുണ്ട്. പ്രസ്തുത പേജിൽ പട്ടിക 1.39 ലാണ് ഈ വിശകലനം നടത്തിയിട്ടുള്ളത്. യഥാർത്ഥ വളർച്ചാ നിരക്കിനേക്കാൾ പലിശ നിരക്ക് ഗണ്യമായി കുറഞ്ഞാണ് നിൽക്കുന്നത്. അതിനാൽ കേരളത്തിന്റെ കടഭാരം സുസ്ഥിരമായ നിലയിലാണുള്ളതെന്ന് ആ പട്ടിക വ്യക്തമാക്കുന്നുണ്ട്. എന്നാൽ മൂലധനച്ചെലവിൽ കുറവ് വരുന്നതുമൂലം വളർച്ചാ നിരക്ക് കുറയാനിടയുണ്ടെന്നും അപ്പോൾ ഈ സ്ഥിതി മാറുമെന്ന ഒരു ഊഹമാണ് തുടർന്ന് ഇതിനകത്ത് നടത്തിയിട്ടുള്ളത്. വാസ്തവത്തിൽ 19000 കോടി രൂപയുടെ പശ്ചാത്തലസൗകര്യ നിർമ്മാണമാണ് കിഫ്ബി മുഖാന്തിരം നടന്നുകൊണ്ടിരിക്കുന്നത്. ഇത് മൂലധനച്ചെലവാണ്. ഇത് സമ്പദ്ഘടനയുടെ വളർച്ച വഴിവെയ്ക്കുമെന്നു തീർച്ച.ഇപ്പോൾ ശതമാനക്കണക്ക് കൂടുന്നത് ജിഎസ്ഡിപി ഇടിഞ്ഞതുകൊണ്ട്. ഇതു നേരെയായിക്കോളും.

5)    ബജറ്റിൽപ്പറഞ്ഞ താരമ്യം അപ്രസക്തമെന്ന ശ്രീ. സതീശന്റെ വാദം നിലനിൽക്കുന്നതേയല്ല. താരതമ്യങ്ങൾ തുകയുടെ അടിസ്ഥാനത്തിൽ മാത്രമല്ല പറഞ്ഞിരിക്കുന്നത്. മറിച്ച്, ഭൗതിക നേട്ടത്തിന്റെ അടിസ്ഥാനത്തിലാണ്. യുഡിഎഫ് കാലത്ത് നിർമ്മിച്ച റോഡിന്റെ നീളത്തിന്റെ ഇരട്ടി എൽഡിഎഫ് കാലത്ത് നിർമ്മിച്ചൂവെന്നു പറയുമ്പോൾ താരതമ്യം അപ്രസക്തമാകുന്നത് എങ്ങനെയാണ്? 9000 കോടി രൂപ പെൻഷൻ കൊടുത്ത സ്ഥാനത്ത് 32000 കോടി കൊടുത്താൽ ഈ താരതമ്യം അപ്രസക്തമാകുന്നത് എങ്ങനെയാണ്?.

സാമ്പത്തിക വളർച്ചയുടെ ശരാശരിയെടുത്താൽ യുഡിഎഫ് കാലത്ത് 4.9ഉം എൽഡിഎഫിന്റേത് 5.9ഉം ആണെന്നത് അടിസ്ഥാന രഹിതമാണോ? 2018ലെ കൊടിയ വെള്ളപ്പൊക്കത്തിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് ഈ നേട്ടമെന്നത് ഏറെ പ്രസക്തമാണ്.

പെൻഷൻ ഗുണഭോക്താക്കളുടെ എണ്ണത്തിലെ വർദ്ധന പ്രസക്തമല്ലേ? പെൻഷൻ 100ൽ നിന്നും 1600 ആയി ഉയരുമ്പോൾ നിങ്ങളുടെ സംഭാവന വെറും 200 രൂപ.

6)    കൊവിഡ് നിയന്ത്രണം പൊള്ളയാണെന്ന് എങ്ങനെ വാദിക്കാനാകും?.

ശരിയാണ്. ഇപ്പോൾ കൂടുന്നുണ്ട്. പക്ഷെ, മരണ നിരക്ക് ഇപ്പോഴും 0.4 ശതമാനം മാത്രമാണ്.

രണ്ട് ഘടകങ്ങൾ  ഒന്ന്, വ്യാപനം. രണ്ട്, ചികിത്സ. രണ്ടാമത്തേത് സർക്കാരിന്റെ ചുമതലയാണ്. ആദ്യത്തേത് സമൂഹത്തിന്റെ പൊതുചുമതലയും. വളരെ കാര്യക്ഷമമായി നടന്നിരുന്ന ഈ സാമൂഹ്യനിയന്ത്രണം അട്ടിമറിക്കപ്പെടുന്നത് ബഹുമാന്യരായിട്ടുള്ള പ്രതിപക്ഷ നേതാക്കൻമാരുടെ നേതൃത്വത്തിൽ ഈ സമൂഹത്തിനു നൽകിയ തെറ്റായ സന്ദേശത്തിന്റെ അടിസ്ഥാനത്തിലാണെന്നതല്ലേ വസ്തുത.

7)    റീബിൽഡ് – 7192 കോടി രൂപ  ഭരണാനുമതി, 3909 കോടി രൂപ  ടെണ്ടർ, 1830 കോടി  202122ൽ ചെലവുണ്ടാകും.

ഉദാഹരണത്തിന് 1000 കോടിയുടെ ഗ്രാമീണ റോഡുകൾ. മാർച്ചിൽ തന്നെ പകുതി ചെലവാകും.

8)    കിഫ്ബി വായ്പ – നിയമത്തിൽ വ്യവസ്ഥ ചെയ്തതു കൊടുത്താൽ മതി. അധികഭാരം ഇല്ല.

7000 കോടി രൂപയേ ചെലവഴിച്ചുള്ളൂ. ഭൂമി ഏറ്റെടുക്കലിന് ഇപ്പോൾ കൊടുക്കുന്നതടക്കം ഏറ്റവും കുറഞ്ഞത് ഈ സാമ്പത്തിക വർഷം അവസാനിക്കുമ്പോൾ 10000 കോടി രൂപ കിഫ്ബി ചെലവഴിച്ചിട്ടുണ്ടാകും. ഇത് 12000 വരെ ഉയരാനും മതി. 202122ൽ 15000 കോടി രൂപയുടെയെങ്കിലും പദ്ധതികൾ പൂർത്തീകരിക്കപ്പെടും. 40096 കോടി രൂപയുടെ 816 പശ്ചാത്തലസൗകര്യ പ്രോജക്ടുകൾ ക്കാണ് കിഫ്ബി അംഗീകാരം നൽകിയത്. 20400 കോടി രൂപയുടെ ഭൂമി ഏറ്റെടുക്കൽ പദ്ധതികളും. പശ്ചാത്തലസൗകര്യ പ്രോജക്ടുകളിൽ 18924 കോടി രൂപയുടെ 435 പദ്ധതികൾ ഇപ്പോൾ പ്രവൃത്തി ഏൽപ്പിച്ച് നിർമ്മാണ പുരോഗതിയിലാണ്.

ഒട്ടെറെ പുതിയ പ്രോജക്ടുകൾക്ക് ആവശ്യക്കാർ. പക്ഷെ, ഇനി കിഫ്ബിയിൽ ലോഡ് ചെയ്യാൻ ഉദ്ദേശിക്കുന്നില്ല. അതുകൊണ്ട് ഉൾപ്പെടുത്താനാവില്ല.

9)    പി.ജെ. ജോസഫ്

സെമി ഹൈസ്പീഡ് അല്ല വേണ്ടത്. ഇത് ലോകത്ത് എവിടെയും കേട്ടിട്ടില്ല. ഹൈസ്പീഡ് ആണ് ആവശ്യം.

കേരളത്തിന്റെ സവിശേഷ ആവാസവ്യവസ്ഥയും ധനസ്ഥിതിയും എല്ലാം പരിഗണിച്ചാണ് പരമാവധി നിലവിലുള്ള ലൈനിന് സമാന്തരമായി സെമി ഹൈസ്പീഡ് ലൈൻ എന്ന തീരുമാനത്തിൽ എത്തുന്നത്.

തോട്ടപ്പള്ളി – 250 കോടി പ്രഖ്യാപിച്ചു – മരം പോലും വെട്ടിയില്ല – വീതി കൂട്ടിയാൽ കുട്ടനാട് രക്ഷപ്പെടും – അത് ചെയ്തില്ല.

തോട്ടപ്പള്ളി സ്പിൽവേയുടെ അഴിമുഖത്ത് അടിഞ്ഞുകൂടിയ മണൽത്തിട്ട നീക്കി വീതി വർദ്ധിപ്പിച്ചിട്ടുണ്ട്. ഇതിനായി അവിടെ നിന്നിരുന്ന കാറ്റാടി മരങ്ങൾ വെട്ടിനീക്കുകയും മണൽചിറ നീക്കം ചെയ്യുകയും ചെയ്തു. ഇത് മണൽ കടത്തിനുള്ള ദുരൂഹ നീക്കമാണെന്നു പറഞ്ഞ് വലിയ കോലാഹലമാണ് അവിടെയുണ്ടാക്കിയത്. അത് ആരാണെന്ന് ബഹുമാനപ്പെട്ട ശ്രീ. പി.ജെ.ജോസഫ് പരിശോധിക്കണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു. തോട്ടപ്പള്ളി സ്പിൽ വേയുടെ ലീഡിംഗ് ചാനൽ വീതി കൂട്ടണമെന്നത് വസ്തുതയാണ്. അതിന് ഇരുപക്ഷവും ഒരുമിച്ചു ചേർന്ന് നടപടികൾ നീക്കാവുന്നതാണ്.

10)    പാക്കേജുകൾ

വിവിധ സ്കീമുകളിലും പദ്ധതികളിലുമുള്ള പണം സമഗ്രമായി ഏകോപിപ്പിച്ച് ലക്ഷ്യബോധത്തോടെ നടപ്പിലാക്കുന്നതാണ് പാക്കേജുകൾ. ഇതിന്റെ ഫലമായി പദ്ധതി നിർവ്വഹണത്തിൽ ഗണ്യമായ പുരോഗതിയുണ്ടാകും. ഇതിൽ ഏറ്റവും നല്ല ഉദാഹരണം തീരദേശത്തെ വികസന പ്രവർത്തനങ്ങളാണ്. യുഡിഎഫ് കാലത്ത് ഒരു മത്സ്യബന്ധന തുറമുഖം മാത്രമാണ് കമ്മീഷൻ ചെയ്തത്. എൽഡിഎഫ് സർക്കാർ ഇതിനോടകം 3 എണ്ണം ഉദ്ഘാടനം ചെയ്തു കഴിഞ്ഞു.

2 എണ്ണം ഉദ്ഘാടനത്തിലേയ്ക്ക് കടക്കുന്നു. മത്സ്യത്തൊഴിലാളികളുടെ പുനരധിവാസത്തിനായി രൂപീകരിച്ച പുനർഗേഹം പദ്ധതി കൈവരിക്കുന്ന പുരോഗതി തീരദേശത്തിന് അനുഭവേദ്യമാണ്. ലൈഫിൽ തീരപ്രദേശത്ത് 10000ത്തിലധികം വീടുകൾ നിർമ്മിച്ചു നൽകിക്കഴിഞ്ഞു. വരും വർഷം 7500 വീടുകൾകൂടി നിർമ്മിക്കപ്പെടും. കടലാക്രമണത്തിൽ കിടപ്പാടം നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്കുള്ള ഫ്ലാറ്റുകൾ മുട്ടത്തറയിലേതു പോലെ കാരോട്, ബീമാപ്പള്ളി, ക്യൂ.എഫ്.എസ് (കൊല്ലം ഫിഷറീസ് സൊസൈറ്റി) എന്നിവിടങ്ങളിൽ നിർമ്മാണം നടന്നുകൊണ്ടിരിക്കുകയാണ്. തീരദേശത്തെ മുഴുവൻ ആശുപത്രികളും സ്കൂളുകളും കിഫ്ബിയുടെ പണം ഉപയോഗിച്ചും മറ്റും അതിദ്രുതം പണി പൂർത്തിയായി ക്കൊണ്ടിരിക്കുകയാണ്. പാക്കേജുകൾ സൃഷ്ടിക്കുന്ന ഊർജ്ജം ഇതാണ്.

11)    പി.സി. ജോർജ്ജ് –

ഇനിയും ശമ്പള വർദ്ധനവ് തികഞ്ഞ മര്യാദകേടാണ് എന്നതാണ് ശ്രീ. പി.സി. ജോർജ്ജിന്റെ വാദം. വരുമാനത്തിന്റെ 44 ശതമാനം ശമ്പളവും 24 ശതമാനം പെൻഷനും 18 ശതമാനം പലിശയുമാണ് ഇപ്പോൾ തന്നെ കൊടുക്കുന്നത്. ഇനിയിത് വർദ്ധിപ്പിക്കുന്നതു ശരിയല്ല. രണ്ട് കാര്യങ്ങൾ പ്രസക്തമാണ്. ശമ്പള ചെലവിന്റെ ഏതാണ്ട് പാതിയോളം അധ്യാപകർക്കും ആരോഗ്യ പ്രവർത്തകർക്കും ഉള്ളതാണ്. പൊതു ജനാരോഗ്യത്തിലും പൊതു വിദ്യാഭ്യാസത്തിലും കേരളത്തിന്റെ മുതൽമുടക്കും ചെലവുമാണ് കേരളത്തിന്റെ മേന്മയ്ക്ക് ഒരു പരിധിവരെ ആധാരം. വാസ്തവത്തിൽ ഇത് വികസന ചെലവാണ്. അനാവശ്യ ചെലവ് അല്ല. ശമ്പളത്തിനും പെൻഷനുമുള്ള ചെലവ് ആകെ വരുമാനത്തിന്റെ ആകെ ചെലവിന്റെയും അടിസ്ഥാനത്തിൽ താഴെ പരിശോധിക്കുന്നു.

⦁    Salary Expenditure as percentage of total revenue

2015-16         :    34.08

2020-21(RE)     :    30.19

2021-22 (BE)     :    31.04

⦁    Salary Expenditure as percentage of total expenditure

2015-16         :    27.29

2020-21 (RE)     :    22.18

2021-22 (BE)     :    25.24

എക്സ്പെൻഡീച്ചർ റിവ്യൂ കമ്മിറ്റി റിപ്പോർട്ട് ഇതുസംബന്ധിച്ച് വിശദമായി പ്രതിപാദിക്കുന്നുണ്ട്. സാലറി, പെൻഷൻ, പലിശ ചെലവുകൾ പ്രതിവർഷം 510 ശതമാനത്തിനു മുകളിൽ വർദ്ധിക്കാൻ പാടില്ലായെന്നാണ് അവരുടെ നിലപാട്. ശമ്പള പരിഷ്കരണമടക്കം എടുത്താലും ഈ തോതിലുള്ള വർദ്ധനയേ ഉണ്ടാകൂ.

12)    ശമ്പള പരിഷ്കരണം ഏപ്രിൽ 1ന് നടത്തും എന്നാണ് പറയുന്നത്. മാർച്ച് ആദ്യം തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽവരും. പിന്നെയെങ്ങനെ ഉത്തരവിറക്കും?.

ചെലവുകൾ തോളിൽ നിന്നും തട്ടിമാറ്റി നടത്തുന്ന കളിയാണ്. ഇതാണ് ഐസക്കിന്റെ തന്ത്രം എന്നതാണ് ശ്രീ. സതീശന്റെ മറ്റൊരു വാദം.

ഏപ്രിൽ 1 മുതൽ ശമ്പള പരിഷ്കരണം നടപ്പാക്കുമെന്നു പറഞ്ഞാൽ ഒന്നാം തീയതി ഉത്തരവ് ഇറക്കുമെന്നല്ല അർത്ഥം. ഒന്നാം തീയതി മുതൽ പുതുക്കിയ ശമ്പളം ലഭ്യമാകുന്നവിധം ഉത്തരവ് നേരത്തെ ഇറക്കും. ജനുവരി 31ന് മുമ്പ് ശമ്പള പരിഷ്കരണ കമ്മീഷൻ റിപ്പോർട്ട് ലഭ്യമാകുമെന്നാണ് പ്രതീക്ഷ. ഇത് പരിശോധിച്ച് യഥാസമയം ഉത്തരവ് ഇറക്കും. പ്രാബല്യ തീയതി, മറ്റു വിശദാംശങ്ങൾ എന്നിവ സംബന്ധിച്ചെല്ലാം ഉത്തരവിൽ വ്യക്തമാക്കുന്നതാണ്.

13)    നികുതി ഭരണം തകർന്നു തരിപ്പണമായി –

200102 മുതൽ 201920 വരെയുള്ള കാലത്തെ നികുതി വളർച്ചാ നിരക്കുകൾ അനുബന്ധമായി നൽകിയിട്ടുണ്ട്. 200106 കാലത്ത് 10.2 ശതമാനം ആയിരുന്നു ശരാശരി നികുതി വളർച്ചാ നിരക്ക്. 200611 കാലത്ത് ഇത് 18 ശതമാനമായി ഗണ്യമായി ഉയർന്നു. ആ സർക്കാരിന്റെ അവസാന വർഷത്തെ നികുതി വളർച്ചാ നിരക്ക് 22 ശതമാനമായിരുന്നു.

ഈ പ്രവണത 2011 മുതലുള്ള കാലഘട്ടത്തിൽ രണ്ടു കൊല്ലം തുടർന്നെങ്കിലും പിന്നീട് നികുതി വളർച്ചാ നിരക്ക് കുത്തനെയിടിയുന്ന പ്രവണത പ്രകടമായി. ഈ സർക്കാർ അധികാരത്തിൽ വന്നതോടെ നികുതി ഭരണത്തിൽ 101ാം ഭരണഘടനാ ഭേദഗതിയുടെ അടിസ്ഥാനത്തിൽ വലിയൊരു ഘടനാമാറ്റം വന്നു. ജിഎസ്ടി നടപ്പിലായി. നികുതി നിരക്കുകളിന്മേലും നികുതി ഭരണത്തിന്മേലും സംസ്ഥാന സർക്കാരുകൾക്ക് ഉണ്ടായിരുന്ന അധികാരം ഏറെക്കുറേ ഇല്ലാതായി.

ഭരണഘടനാ ഭേദഗതിയുടെ പശ്ചാത്തലത്തിൽ ജിഎസ്ടിയെ പരമാവധി സംസ്ഥാനത്തിന് അനുകൂലമാക്കി മാറ്റുകയെന്ന സമീപനമേ സ്വീകരിക്കാൻ ആകുമായിരുന്നുള്ളൂ. ഡസ്റ്റിനേഷൻ പ്രിൻസിപ്പളിന്റെ അടിസ്ഥാനത്തിലുള്ള നികുതി സമ്പ്രാദയമെന്ന നിലയിൽ ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിന് വലിയ മെച്ചമുണ്ടാകുമെന്നാണ് പ്രതീക്ഷിച്ചത്.

എന്നാൽ ജിഎസ്ടി ഭരണക്രമത്തിലെ ഏറ്റവും നിർണ്ണായകമായ ഓട്ടോമേഷൻ അതിന്റെ പൂർണ്ണതയിൽ ഇപ്പോഴും നടപ്പിലാക്കപ്പെട്ടിട്ടില്ലാ യെന്നത് നമുക്ക് തിരിച്ചടിയുണ്ടാക്കി. അതുകൂടാതെ ആഡംബര സ്വഭാവമുള്ള ഉപഭോഗ വസ്തുക്കളുടെ നികുതി നിരക്കിൽ ഗണ്യമായ കുറവു വരുത്തിയതും മൊത്തം ടാക്സ് ഇൻസിഡന്റ്സിൽ വാറ്റു കാലത്ത് ഉണ്ടായിരുന്നതിനേക്കാൾ വലിയ കുറവ് ഉണ്ടായതും പ്രത്യാഘാതങ്ങൾ ഉണ്ടാക്കി.

എന്നാൽ ജിഎസ്ടി കോമ്പൻസേഷനുവേണ്ടി സ്വീകരിച്ച കടുത്ത നിലപാടുമൂലം ജിഎസ്ടി കാലം വരെ നഷ്ടപരിഹാരം അടക്കം ശരാശരി 14 ശതമാനം നികുതി വരുമാന വളർച്ചയുണ്ടാക്കാൻ സാധിച്ചിട്ടുണ്ട്. നഷ്ടപരിഹാരം നിയമപരമായിട്ടുള്ള അവകാശമാണ്. അതു മാനിക്കാൻ കേന്ദ്രസർക്കാർ തയ്യാറാകുന്നില്ലാ യെന്നത് തീർത്തും ദൗർഭാഗ്യകരമാണ്.

14)    സതീശനും സജീന്ദ്രനും – കാലാവധി തീരുന്ന സർക്കാർ  എന്തിനു വലിയ പ്രഖ്യാപനം?.

ഞങ്ങളുടെ ഭാവി പ്രവർത്തന അജണ്ട – ഇതുവരെ ചെയ്തതിന്റെ തുടർച്ച

An idea whose time has come – അതാണ് വിജ്ഞാന കേരളം.

മൂന്നു ഘടകങ്ങൾ  

ഒന്ന്, ജോബ് പോർട്ടലും സ്കില്ലിംഗും.

രണ്ട്, വിജ്ഞാന വ്യവസായങ്ങളും ഇന്നവേഷൻ സ്റ്റാർട്ട് അപ്പുകളും

മൂന്ന്, ഉന്നതവിദ്യാഭ്യാസ പൊളിച്ചെഴുത്ത്

കിഫ്ബി പശ്ചാത്തലമൊരുക്കി – ഇനി നമുക്ക് ആത്മവിശ്വാസത്തോടെ പുതിയ അജണ്ട ഏറ്റെടുക്കാം.

ഇതല്ലെങ്കിൽ നിങ്ങളുടെ മാർഗ്ഗം എന്താണ്?

കമ്പനികൾക്കും ജോബ് പോർട്ടൽ ഉണ്ടെന്നു പരിഹസിക്കുന്നവർ ഒന്ന് ഓ‍ർക്കണം. ഒരു കമ്പനി തങ്ങളുടെ ജോലിക്കായി ഉദ്യോഗാർത്ഥികളെ രജിസ്റ്റർ ചെയ്യിക്കുന്നതിനുള്ള പോർട്ടലും കേരളത്തെ വിജ്ഞാനസമൂഹമാക്കി പരിവർത്തിപ്പിക്കുന്നതിനുള്ള സമഗ്രമായ സമീപനവും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കണമെന്ന് അഭ്യർത്ഥിക്കുകയാണ്. കേരളത്തിന്റെ ഏറ്റവും വലിയ വികസന പ്രശ്നം അഭ്യസ്ഥവിദ്യരുടെ തൊഴിൽരാഹിത്യമാണ്. അഭ്യസ്ഥവിദ്യരും പ്രൊഫഷണലുകളുമായ സ്ത്രീകളുടെ തൊഴിൽ പങ്കാളിത്ത നിരക്കിലെ അമ്പരപ്പിക്കുന്ന കുറവാണ്.

ഇത് പരിഹരിക്കുന്നതിനായി ഉന്നതവിദ്യാഭ്യാസത്തിന്റെ പൊളിച്ചെഴുത്ത്, നൂതന ആശയങ്ങളുടെ ഉൽപ്പാദനം, അതിന്റെ അടിസ്ഥാനത്തിലുള്ള സ്റ്റാർട്ട് അപ്പുകൾ, വിജ്ഞാനാധിഷ്ഠിത വ്യവസായങ്ങൾ എന്നിങ്ങനെ യുക്തിസഹവും സമഗ്രവുമായ ഒരു സമീപനത്തിന്റെ ഭാഗമാണ് ഡിജിറ്റിൽ പ്ലാറ്റ്ഫോം എന്നത്. അത് ഒരു കമ്പനിയുടെ പോർട്ടലുമായി താരതമ്യപ്പെടുത്തുന്നത് ദൌർഭാഗ്യകരമാണ്. കേരളത്തിലെ ലക്ഷക്കണക്കിന് വരുന്ന യുവതിയുവാക്കൾ ഈ ചർച്ചകൾ സാകൂതം വീക്ഷിക്കുന്നുണ്ടെന്നതും പ്രസക്തമാണ്.

15)    കേരളത്തെ വിജ്ഞാനാധിഷ്ഠിതമായ സമൂഹമായി പരിവർത്തിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങളിൽ ഏറ്റവും സുപ്രധാന പങ്ക് സഹകരണ മേഖലയിലും സഹകരണ പ്രസ്ഥാനത്തിനുമുണ്ടാകും. ഇന്നവേഷൻ കളക്ടീവ്സ് അല്ലെങ്കിൽ കോഓപ്പറേറ്റീവ്സിനു രൂപം നൽകും. നാനാവിധ സേവനങ്ങൾ നമ്മുടെ സഹകരണ പ്രസ്ഥാനത്തിനു നൽകാം. ഇതിന്റെ ഭാഗമായി ബ്ലോക്കിലെ കോൾഡ് റൂമുകൾ മാത്രമല്ല, ഉപഭോക്തൃ സാധനങ്ങൾ ശേഖരിച്ചു വയ്ക്കുന്നതിനു വമ്പൻ ഗോഡൗണുകളും സ്ഥാപിക്കും.

16)  സ്‌ത്രീ സൗഹൃദ ബജറ്റ് – അതിക്രമങ്ങൾക്കെതിരായ കാമ്പയിൻ.

സ്‌മാർട്ട് കിച്ചൺ ഹയർ പർച്ചെയ്സിന് അപ്പുറമൊന്നും ഇല്ലായെന്ന് സതീശൻ.

ഡിജിറ്റൽ പ്ലാറ്റ് ഫോമിന്റെ കാര്യത്തിലെന്നപോലെ തന്നെയുള്ള നിസ്സാരവൽക്കരണമാണ് സ്മാർട്ട് കിച്ചൺ സംബന്ധിച്ചുള്ള കാര്യത്തിലും ബഹുമാനപ്പെട്ട അംഗം നടത്തിയത്. വാസ്തവത്തിൽ കരിയർ ബ്രേക്ക് ചെയ്ത് വീട്ടുഭാരത്താൽ കുടുങ്ങിപ്പോകുന്ന കേരള സ്ത്രീകളെ വിജ്ഞാനാധിഷ്ഠിതമായ തൊഴിൽ മേഖലകളിൽ എത്തിക്കുന്നതിനുള്ള ഒരു മുൻ ഉപാധിയാണ് അടുക്കള ഭാരം സ്ത്രീകളുടേതു മാത്രമല്ലായെന്ന നിലപാട്. ഇതിന്റെ ഭാഗമായിട്ടാണ് സ്മാർട്ട് കിച്ചൺ പദ്ധതി ബജറ്റിൽ ഇടംപിടിച്ചിട്ടുള്ളത്. അതിനെ ഈ സമഗ്ര സ്വഭാവത്തിൽ മനസ്സിലാക്കണമെന്ന് വിനയപൂർവ്വം അഭ്യർത്ഥിക്കട്ടെ.

ഇടത്തരക്കാർക്കു മാത്രമല്ല, പാവപ്പെട്ടവർക്കും ഈ സൌകര്യം ലഭ്യമായിരിക്കും. മഹിളാ സംഘടനകളോടു ചർച്ച ചെയ്ത് അവരുടെ അഭിപ്രായങ്ങളും ആശയങ്ങളും കൂട്ടിച്ചേർത്തായിരിക്കും ഇതിന് അന്തിമരൂപം നൽകുക.

17)    പരിസ്ഥിതി സൗഹൃദം –

നദികളെ മാലിന്യ മുക്തമാക്കുന്നതിനും പുനരുജ്ജീവി പ്പിക്കുന്നതിനുമുള്ള നടപടി സമയബന്ധിതമായി കൈക്കൊള്ളണമെന്നുള്ളത് ദേശീയ ഹരിത ട്രിബ്യൂണലിന്റെ വിധിയാണ്. ഓരോ നദികൾക്കും പ്രത്യേകം പ്രത്യേകം സമീപനങ്ങളാണ് വേണ്ടത് എന്നതിനാൽ ഇവയ്ക്ക് ഓരോന്നിനും പ്രത്യേക പദ്ധതിരേഖകൾ തയ്യാറാക്കേണ്ടി വരും. ഇതിനായി കേരളത്തിലെ എഞ്ചിനീയറിംഗ് കോളേജുകളും, ജലവിഭവ വകുപ്പും സംയോജിച്ച് ആരംഭിച്ച Tie up between Engineering Colleges and Water Resources Department in Kerala എന്ന പദ്ധതി ശക്തിപ്പെടുത്തും. ശാസ്താംകോട്ട തണ്ണീർത്തട വികസനത്തിനു 20 കോടി രൂപയുടെ പ്രത്യേക പദ്ധതി നടപ്പാക്കും.

18)    പുതിയ പ്രഖ്യാപനങ്ങൾ

⦁    റോഡുകൾ, പാലങ്ങൾ എന്നിവയ്ക്ക് ഒരുപാട് ആവശ്യങ്ങൾ ഉയർന്നുവന്നിട്ടുണ്ട്. ഒരുകാലത്ത് ഇല്ലാത്തവിധം 25000 കോടി രൂപയുടെ നിർമ്മാണ പ്രവൃത്തികളാണ് ഇപ്പോൾ പുരോഗമിക്കുന്നത്. കിഫ്ബി 50000 കോടി രൂപയുടെ വിഭവ സമാഹരണവും പശ്ചാത്തലസൗകര്യ സൃഷ്ടിയും ലക്ഷ്യമിട്ടുകൊണ്ടുള്ള പ്രത്യേക മോഡലാണ്. പ്രളയത്തിന്റെയും കൊവിഡിന്റെയും പശ്ചാത്തല ത്തിൽ നിർമ്മാണ പ്രവർത്തനങ്ങളിൽ കാലതാമസം സംഭവിച്ചതുമൂലം അസറ്റ് ലയബിലിറ്റി മാതൃകയിൽ വന്നിട്ടുള്ള മാറ്റങ്ങൾകൂടി കണക്കിലെടുത്തുകൊണ്ടാണ് 60000 കോടി രൂപയായി ഉയർത്തിയത്. ഇനിയും കിഫ്ബിയിൽ അധികം പ്രവൃത്തികൾ ലോഡ് ചെയ്യാനാവില്ല.

⦁    അതേ സമയം കൊല്ലത്തിന് വേണ്ടത്ര പരിഗണന ഉണ്ടായില്ലായെന്ന പരാതി പരിഗണിക്കേണ്ടതുണ്ട്. എംഎൽഎമാരുമായി ചർച്ച ചെയ്ത് കൊല്ലത്തിന്റെ റോഡ് വികസനത്തിന് ഒരു പ്രത്യേക പാക്കേജ് തയ്യാറാക്കും.

⦁    യുജിസി ശമ്പള പരിഷ്കരണ ഉത്തരവ് പുറപ്പെടുവിക്കുകയും എന്നാൽ അക്കൗണ്ടന്റ് ജനറൽ ഉന്നയിച്ച സംശയങ്ങൾ കാരണം ശമ്പള പരിഷ്കരണം നടപ്പാക്കാൻ കഴിയാതിരിക്കുന്ന അധ്യാപകരുടെ ശമ്പള പരിഷ്കരണം 2021 ഫെബ്രുവരി 1 മുതൽ അനുഭവേദ്യമാക്കും. യുജിസി പ്രകാരം ശമ്പളം വാങ്ങുന്നവരുടെ കുടിശിക പിഎഫിൽ ലയിപ്പിക്കുകയും, 202324, 202425 എന്നീ വർഷങ്ങളിൽ പിഎഫിൽ നിന്നും പിൻവലിക്കാനുള്ള അനുമതി നൽകുന്നതു മായിരിക്കും. യുജിസി പെൻഷൻ പരിഷ്കരണത്തിലുള്ള അനോമലിയും ഒരു കമ്മിറ്റി പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. ആയതും സമയബന്ധിതമായി തീർപ്പാക്കുന്നതാണ്.

⦁    അങ്കണവാടി വർക്കർമാരുടെ പ്രതിമാസ പെൻഷൻ 2000 രൂപയിൽ നിന്നും 2500 രൂപയായി വർദ്ധിപ്പിക്കുന്നു.

⦁    2012നുശേഷം ആരംഭിച്ച സർക്കാർ പ്രീപ്രൈമറി സ്കൂളിലെ 2267 അധ്യാപകർക്കും 1097 ആയമാർക്കും 1000 രൂപ വീതം നൽകും. എന്നാൽ ഇനി പുതിയ നിയമനങ്ങളൊന്നും പരിഗണിക്കുന്നതല്ല.

⦁    സാമൂഹ്യസുരക്ഷാക്ഷേമ പെൻഷനുകൾക്കു പുറത്തുള്ള ക്യാൻസർ പെൻഷൻ തുടങ്ങിയവ പരിശോധിച്ച് നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നതാണ്. ചികിത്സാ സഹായം, കെയർ ടേക്കർ അലവൻസുകളെല്ലാം വിശദമായി പരിശോധിക്കേണ്ടതുണ്ട്.

⦁    ആചാര സ്ഥാനികളുടെയും കോലാധാരി കളുടെയും പ്രതിമാസ വേതനവും പരിഷ്കരിക്കുന്നതാണ്.

⦁    അനുബന്ധ മത്സ്യത്തൊഴിലാളികളുടെ ക്ഷേമ പദ്ധതികൾക്കായി 10 കോടി രൂപ അനുവദിക്കുന്നു.

⦁    പ്രാദേശിക പത്ര പ്രവർത്തകരെ സാംസ്കാരിക ക്ഷേമനിധിയിൽ ഉൾപ്പെടുത്തുന്നതാണ്.

⦁    മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരിക്ക് അദ്ദേഹത്തിന്റെ ജന്മനാടായ കുമാരനെല്ലൂരിൽ ഉചിതമായ സ്മാരകം നിർമ്മിക്കുന്നതാണ്.

⦁    വ്യാപാരി ക്ഷേമനിധിയിലെ അംഗങ്ങൾക്ക് പുതു പെൻഷൻ എപ്പോഴൊക്കെയാണോ ഉയർത്തി യിട്ടുള്ളത്, അന്നു മുതൽ പെൻഷൻ വർദ്ധന ബാധകമാക്കി കുടിശിക അനുവദിക്കുന്നതാണ്.

⦁    തൃശ്ശൂർ പൂരം, പുലിക്കളി, ബോൺ നത്താലെ എന്നിവയ്ക്ക് ടൂറിസം വകുപ്പു വഴി ധനസഹായം അനുവദിക്കുന്നതാണ്.

⦁    പ്ലാന്റേഷൻ കോർപ്പറേഷൻ, നാളികേര വികസന കോർപ്പറേഷൻ, സ്റ്റേറ്റ് ഫാമിംഗ് കോർപ്പറേഷൻ എന്നിവയുടെ പ്രവർത്തനം സമഗ്രമായി വില യിരുത്തി പുനസംഘടനാ സ്കീം നടപ്പിലാക്കും.

⦁    പുതിയ മുനിസിപ്പാലിറ്റികൾക്ക് ആസ്ഥാന മന്ദിരം പണിയുന്നതിന് എസ്റ്റിമേറ്റുകളുടെ 50 ശതമാനം അധികസഹായം നൽകും.

⦁    ഇ.ബാലാനന്ദൻ പഠനകേന്ദ്രത്തിന് 50 ലക്ഷം രൂപ അനുവദിക്കുന്നു.

⦁    നിള ഫെസ്റ്റിന് 50 ലക്ഷം രൂപ അനുവദിക്കുന്നു.

⦁    പൊന്നാനിയിലെ മഖ്ദും സ്മാരക നിർമ്മാണ ത്തിന് 50 ലക്ഷം രൂപ അനുവദിക്കുന്നു.

⦁    സൊസൈറ്റി ഫോർ കോൺട്രാക്ടേഴ്സ് സോഷ്യൽ സെക്യൂരിറ്റിക്ക് ഒറ്റത്തവണ ഗ്രാന്റായി 1 കോടി രൂപ അനുവദിക്കുന്നു.

⦁    ഒട്ടേറെ സ്റ്റേഡിയങ്ങൾക്കുള്ള അപേക്ഷകൾ കിഫ്ബിയുടെ പരിഗണനയ്ക്ക് വരുന്നുണ്ട്. നേരത്തെ സൂചിപ്പിച്ചതുപോലെ കിഫ്ബിയിൽ ഇനി അധിക പ്രവൃത്തികൾ ലോഡ് ചെയ്യാനാവില്ല. കാഞ്ഞിരപ്പള്ളി കുന്നുംഭാഗം ഹൈസ്കൂൾ സ്പോർട്സ് കോംപ്ലക്സ്, ആനാവൂർ ഹയർ സെക്കണ്ടറി സ്കൂൾ സ്റ്റേഡിയം, സെന്റ് മൈക്കിൾസ് കോളേജ് സ്റ്റേഡിയം, റാന്നി  ചേത്തയ്ക്കൽ സ്റ്റേഡിയം എന്നിവയുടെ ഡിപിആർ ലഭിക്കുന്ന മുറയ്ക്ക് പണം അനുവദിക്കുന്നതാണ്.

⦁    കാഞ്ഞിരപ്പള്ളി കുന്നുംഭാഗം ഗവ. ഹൈസ്കൂൾ സ്പോർട്സ് സ്കൂളായി മാറ്റുന്നതിനുള്ള അടിസ്ഥാനസൌകര്യ വികസനത്തിന് 3 കോടി രൂപ അനുവദിക്കുന്നു.

⦁    നാഷണൽ കോസ്റ്റൽ റോയിംങ് അക്കാദമി ആലപ്പുഴ സ്ഥാപിക്കുന്നതാണ്.

⦁    സംസ്ഥാനത്തെ 17 സ്പിന്നിംഗ് മില്ലുകളിലും സോളാർ പാനൽ ഏർപ്പെടുത്തി വൈദ്യുതി ചെലവിൽ ഗണ്യമായ ലാഭമുണ്ടാക്കും.

⦁    മട്ടന്നൂരിലെ നായ്ക്കാലി ടൂറിസം പദ്ധതി വിപുലീകരിക്കും.

⦁    കശുവണ്ടി രംഗത്ത് സ്വകാര്യ മേഖലയിലുള്ള പലിശ സബ്സിഡി തുടരുന്നതാണ്.

⦁    പൊഴിയൂരിൽ ഫിഷിംഗ് ഹാർബർ നിർമ്മിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നതാണ്. അതിന്റെ നിർമ്മാണം 202122ൽ ആരംഭിക്കും.

⦁    റ്റോഡി ബോർഡ് കരട് നിയമം അന്തിമഘട്ട പരിശോധനയിലാണ്. പുതിയ ധനകാര്യ വർഷത്തിൽ റ്റോഡി ബോർഡ് നിലവിൽവരും.

19)    ആംനസ്റ്റി ഓരോ വർഷവും പ്രത്യേകമായി സ്വീകരിക്കുവാൻ അനുവദിക്കും.

20)    200405 വരെയുള്ള വിൽപ്പന നികുതി കുടിശിക വാറ്റ് ആംനസ്റ്റിയുടെ വ്യവസ്ഥകൾ പ്രകാരം അടയ്ക്കുവാൻ അനുവദിക്കുന്നതാണ്.

21)    2005 മുതലുള്ള വിൽപ്പന നികുതി കുടിശിക പ്രത്യേക ആംനസ്റ്റി സ്കീം പ്രകാരം 202021 സാമ്പത്തിക വർഷം വരെ ബാധകമായിരിക്കും.

22)    മോട്ടോർ ക്യാബുകളുടെയും ടൂറിസ്റ്റ് മോട്ടോർ ക്യാബുകളുടെയും വാഹന നികുതി കുടിശിക 2022 മാർച്ച് 31നകം 10 ദ്വൈമാസ ഗഡുക്കളായി അടയ്ക്കുവാൻ അനുവദിക്കുന്നതാണ്.

23)    കോൺട്രാക്ട് വർക്കുകളുടെ 0.1 ശതമാനം സ്റ്റാമ്പ് ഡ്യൂട്ടി കെട്ടേണ്ട സാഹചര്യത്തിൽ ഊരാലുങ്കൽ ലേബർ കോഓപ്പറേറ്റീവ് സൊസൈറ്റിക്ക് വെറും 200 രൂപ സ്റ്റാമ്പ് പേപ്പറിൽ ഒപ്പിട്ട് കരാർ നൽകാൻ ധനവകുപ്പ് ഉത്തരവ് ഇറക്കിയെന്നാണ് തിരുവഞ്ചൂർ രാധാകൃഷ്ണന്റെ വാദം.

ഇങ്ങനെയൊരു ഉത്തരവ് ധനവകുപ്പ് ഇറക്കിയിട്ടില്ല. ഞാൻ മനസ്സിലാക്കുന്നത് കേരള കോഓപ്പറേറ്റീവ് സൊസൈറ്റീസ് ആക്ട് പ്രകാരം കോഓപ്പറേറ്റീവ് സൊസൈറ്റിയായി രജിസ്റ്റർ ചെയ്ത സ്ഥാപനങ്ങൾക്ക് സ്റ്റാമ്പ് ഡ്യൂട്ടിയിൽ ഇളവുണ്ട്. അത് എല്ലാ കോഓപ്പറേറ്റീവ് സ്ഥാപനങ്ങൾക്കും ബാധകമാണ്.

കൊവിഡിന്റെ പശ്ചാത്തലത്തിൽ ഓഫീസുകളിലെ ആൾത്തിരക്ക് കുറയ്ക്കുന്നതിന് നിലവിൽ പ്ലെയിൻ പേപ്പറിൽ പ്രാഥമിക കരാർ തയ്യാറാക്കിയാൽ മതിയെന്നൊരു ഉത്തരവ് പൊതുമരാമത്ത് വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട് (2020 ആഗസ്റ്റ് 4ലെ സർക്കാർ ഉത്തരവ് നം. 60/2020/പിഡബ്ല്യുഡി).

24)    ഖാദി ഗ്രാമ വ്യവസായ ബോ‍ർഡിന് റിബേറ്റ് കുടിശിക പരിഹരിക്കുന്നതിന് 20 കോടി രൂപ അനുവദിക്കുന്നു. കുടിശിക ഗഡുക്കളായി നൽകുന്നതാണ്.

25)    സർ, ഇപ്പോൾ ഈ മറുപടി പ്രസംഗത്തിൽ പ്രഖ്യാപിച്ച ചില അധിക ആനുകൂല്യങ്ങൾ 498 കോടി രൂപയുടെ അധികച്ചെലവ് ഉണ്ടാക്കുന്നുണ്ട്. ഈ അധികച്ചെലവിന്റെ അടിസ്ഥാനത്തിൽ പുതുക്കിയ 202122ലെ ബജറ്റ് എസ്റ്റിമേറ്റ് ചുവടെ ചേർക്കുന്നു.

2021-22 ലെ ബജറ്റ് എസ്റ്റിമേറ്റ്

റവന്യു വരവ്    128375.88

റവന്യു ചെലവ്    145286.00

No comments:

Post a Comment