Wednesday, January 20, 2021

കേന്ദ്രം വിറ്റുതുലയ്‌ക്കുന്നു ; മിണ്ടാട്ടമില്ലാതെ ബിഎംഎസ്‌

പൊതുമേഖലാ സ്ഥാപനങ്ങളുടെ സംരക്ഷണത്തിലും തൊഴിലാളി ക്ഷേമത്തിലും സംഘപരിവാർ തൊഴിലാളി സംഘടനയായ ബിഎംഎസിന്‌‌ ഇരട്ടത്താപ്പ്‌. വന്‍ ലാഭമുള്ളതും തന്ത്രപ്രധാന മേഖലകളിലുള്ളതുമായ സ്ഥാപനങ്ങള്‍ മോഡി സര്‍ക്കാര്‍ സ്വകാര്യവൽക്കരിക്കുമ്പോഴും ബിഎംഎസിന്‌ മിണ്ടാട്ടമില്ല. തിരുവനന്തപുരം ഉൾപ്പെടെ പ്രമുഖ വിമാനത്താവളങ്ങൾ അദാനിക്ക്‌ തീറെഴുതിയതിലുമില്ല എതിര്‍പ്പ്.

യുപിഎകാലത്ത്‌ സ്വകാര്യവത്കരണത്തിനെതിരെ കേന്ദ്രട്രേഡ്‌ യൂണിയനുകളുടെ പൊതുവേദിയിലെത്തിയ ബിഎംഎസ്‌ മോഡി വന്നശേഷം നിലപാട്‌ മാറ്റി. എന്നാല്‍,  നഷ്ടത്തിലുള്ള കെഎസ്‌ആർടിസിയെ പൊതുമേഖലയിൽ സംരക്ഷിച്ച്‌ ലാഭകരമാക്കാനുള്ള സംസ്ഥാന ശ്രമങ്ങളെ ബിഎംഎസ് എതിര്‍ക്കുന്നു.അര നൂറ്റാണ്ടായി ലാഭത്തിലുള്ള കൊച്ചി റിഫൈനറി ഉൾപ്പെടെ ബിപിസിഎൽ വിൽപ്പനയ്‌ക്ക്‌ വച്ചിരിക്കുകയാണ്‌ കേന്ദ്രം. കോട്ടയത്തെ ഹിന്ദുസ്ഥാൻ ന്യൂസ്‌ പ്രിന്റ്‌ കേന്ദ്രം സ്വകാര്യവൽക്കരിച്ചപ്പോൾ ഏറ്റെടുക്കാൻ സംസ്ഥാനം തയ്യാറായി. പാലക്കാട്‌ ഇൻസ്‌ട്രുമെന്റേഷൻ ലിമിറ്റഡ്‌, കാസർകോട്‌ ഭെൽ–-ഇഎംഎൽ എന്നിവയും കേന്ദ്രം കൈയൊഴിഞ്ഞപ്പോൾ രക്ഷിക്കാൻ ശ്രമിക്കുന്നത്‌ സംസ്ഥാനസർക്കാര്‍‌. ഇതിനുള്ള നടപടി  വേഗത്തിലാക്കാൻ കേന്ദ്രം തയ്യാറല്ല. പാലക്കാട്ടെ ഭാരത്‌ എർത്ത്‌ മൂവേഴ്‌സ്‌  സ്വകാര്യവൽക്കരിക്കാനും കേന്ദ്രം തീരുമാനിച്ചു‌.

പൊതുഗതാഗതമേഖലയെ തകർക്കുന്നതാണ്‌ അന്തർസംസ്ഥാന സർവീസിന്‌ സ്വകാര്യ ഓപ്പറേറ്റർമാർക്ക്‌ ലൈസൻസ്‌ നൽകുന്ന കേന്ദ്രനയം. റെയിൽവേ, വിമാനത്താവളം, ഖനികൾ, പ്രതിരോധനിർമാണം, ബഹിരാകാശ ഗവേഷണം എന്നിവയടക്കം കേന്ദ്രം സ്വകാര്യവൽക്കരിക്കുന്നു‌.  തൊഴിൽസുരക്ഷയടക്കം തകർക്കുന്ന ഇത്തരം നടപടികൾക്കെതിരെ കേന്ദ്രത്തെ തിരുത്തിക്കുന്നതിൽ ബിഎംഎസിനെ കാണാനില്

No comments:

Post a Comment