Monday, March 21, 2011

സംസ്ഥാനത്ത് 2 രൂപയ്ക്ക് അരി വിതരണം ചെയ്യാമെന്ന് കോടതി

സംസ്ഥാനത്ത് 2 രൂപയ്ക്ക് അരിവിതരണം ചെയ്യുന്ന നടപടി തുടരാന്‍ ഹൈക്കോടതിയുടെ അനുമതി. 2 രൂപയ്ക്ക് അരി വിതരണം ചെയ്ത സംസ്ഥാന സര്‍ക്കാര്‍ നടപടി റദ്ദാക്കിയ തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഉത്തരവ് കോടതി റദ്ദാക്കി. ഹൈക്കോടതിയാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഉത്തരവ് റദ്ദാക്കിയത്. തിരഞ്ഞെടുപ്പും ജനക്ഷേമ പ്രവര്‍ത്തനങ്ങളും കൂട്ടിക്കുഴയ്‌ക്കേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി.

തിരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള അരിവിതരണം ജനത്തിനിടയില്‍ ഭരണകക്ഷിക്കനുകൂലമായ വികാരമുളവാക്കുമെന്ന് ചൂണ്ടിക്കാണിച്ചാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍  അരിവിതരണം തടഞ്ഞത്. എന്നാല്‍ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വരുന്നതിനുമുമ്പുതന്നെ പദ്ധതിപ്രഖ്യാപനം കഴിഞ്ഞുവെന്ന് ചൂണ്ടിക്കാണിച്ച് സര്‍ക്കാര്‍ തിരഞ്ഞെടുപ്പ് കമ്മിഷനോട് നടപടി പുനപ്പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

3 comments:

  1. സംസ്ഥാനത്ത് 2 രൂപയ്ക്ക് അരിവിതരണം ചെയ്യുന്ന നടപടി തുടരാന്‍ ഹൈക്കോടതിയുടെ അനുമതി. 2 രൂപയ്ക്ക് അരി വിതരണം ചെയ്ത സംസ്ഥാന സര്‍ക്കാര്‍ നടപടി റദ്ദാക്കിയ തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഉത്തരവ് കോടതി റദ്ദാക്കി. ഹൈക്കോടതിയാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഉത്തരവ് റദ്ദാക്കിയത്. തിരഞ്ഞെടുപ്പും ജനക്ഷേമ പ്രവര്‍ത്തനങ്ങളും കൂട്ടിക്കുഴയ്‌ക്കേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി.

    ReplyDelete
  2. എന്തെരു സ്നേഹാ‍മാ‍ണയ്യാ‍ാ.. കഴിഞ്ഞനാലുവര്‍ഷം ഭരിച്ചിട്ട് ഈ ഇലക്ഷനു തലേന്നല്ലേ ഒരു പ്രഖ്യാപനം.. ഇത് തന്നെയല്ലേ നമ്മടെ ആന്റണി അണ്ണനും ചെയ്തത്? എന്നിട്ടെന്തായി?

    ReplyDelete
  3. ആണോ? ഒന്നു കൂടി പഴയ പത്രമൊക്കെ എടുത്ത് നോക്കൂ. വല്ലോം പിടികിട്ടിയേക്കും.

    ReplyDelete