Monday, March 21, 2011

ഭഗത്സിങ് ദിനം സമുചിതമായി ആചരിക്കുക: ഡിവൈഎഫ്ഐ

തൃശൂര്‍: ഇന്ത്യന്‍ സ്വാതന്ത്യസമര ചരിത്രത്തിലെ ജ്വലിക്കുന്ന വിപ്ളവനക്ഷത്രം ഭഗത്സിങ്ങിന്റെ രക്തസാക്ഷിദിനം സമുചിതമായി ആചരിക്കാന്‍ ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി യുവാക്കളോടും ദേശാഭിമാനികളായ ബഹുജനങ്ങളോടും അഭ്യര്‍ഥിച്ചു. യൌവനാരംഭത്തില്‍ത്തന്നെ സ്വാതന്ത്ര്യസമരത്തിന്റെ തീച്ചൂളയിലേക്ക് എടുത്തുചാടിയ ആ വിപ്ളവകാരിയെ സാമ്രാജ്യത്വം തൂക്കിലേറ്റിയ 23ന് ഡിവൈഎഫ്ഐ ഘടകങ്ങള്‍ അനുസ്മരണപരിപാടികള്‍ സംഘടിപ്പിക്കും. എല്ലാ യൂണിറ്റുകളിലും ഭഗത്സിങ്ങിന്റെ ഫോട്ടോ വച്ച് അലങ്കരിക്കും. പതാക ഉയര്‍ത്തലും പ്രഭാതഭേരിയുമുണ്ടാകും.

ഇന്ത്യന്‍ മണ്ണില്‍ ആദ്യത്തെ ലക്ഷണമൊത്ത യുവജന സംഘടനയ്ക്ക് രൂപംനല്‍കി നാടിന്റെ മോചനത്തിനായി പൊരുതിയ ഭഗത്സിങ്ങിന്റെ സ്മരണകള്‍ ഉയരുന്ന ദിനത്തില്‍, തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ വിജയം ഉറപ്പാക്കുന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിടും. പ്രചാരണ ബോര്‍ഡുകള്‍ അന്ന് സ്ഥാപിക്കും. രാവിലെ ഒമ്പതിന് സിപിഐ എം തൃശൂര്‍ ഏരിയ കമ്മിറ്റി ഓഫീസില്‍ നടക്കുന്ന അനുസ്മരണയോഗം ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി സി സുമേഷ് ഉദ്ഘാടനം ചെയ്യും.

1 comment:

  1. ഇന്ത്യന്‍ സ്വാതന്ത്യസമര ചരിത്രത്തിലെ ജ്വലിക്കുന്ന വിപ്ളവനക്ഷത്രം ഭഗത്സിങ്ങിന്റെ രക്തസാക്ഷിദിനം സമുചിതമായി ആചരിക്കാന്‍ ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി യുവാക്കളോടും ദേശാഭിമാനികളായ ബഹുജനങ്ങളോടും അഭ്യര്‍ഥിച്ചു. യൌവനാരംഭത്തില്‍ത്തന്നെ സ്വാതന്ത്ര്യസമരത്തിന്റെ തീച്ചൂളയിലേക്ക് എടുത്തുചാടിയ ആ വിപ്ളവകാരിയെ സാമ്രാജ്യത്വം തൂക്കിലേറ്റിയ 23ന് ഡിവൈഎഫ്ഐ ഘടകങ്ങള്‍ അനുസ്മരണപരിപാടികള്‍ സംഘടിപ്പിക്കും. എല്ലാ യൂണിറ്റുകളിലും ഭഗത്സിങ്ങിന്റെ ഫോട്ടോ വച്ച് അലങ്കരിക്കും. പതാക ഉയര്‍ത്തലും പ്രഭാതഭേരിയുമുണ്ടാകും.

    ReplyDelete