ചെന്നൈ: ആകാശ് മിസൈല്‍ പദ്ധതിക്ക് തന്ത്രപ്രധാന ഭാഗങ്ങള്‍ വിതരണംചെയ്തതിലെ ക്രമക്കേടുസംബന്ധിച്ച കേസില്‍ മൂന്നുപേരെ സിബിഐ അറസ്റുചെയ്തു. കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ സൊസൈറ്റി ഫോര്‍ അപ്ളൈഡ് മൈക്രോവേവ് ഇലക്ട്രോണിക്സ് എന്‍ജിനിയറിങ് ആന്‍ഡ് റിസര്‍ച്ച് (സമീര്‍) മുന്‍ ഡയറക്ടര്‍മാരായ എസ് കരുണാകരന്‍, കെ ആര്‍ കിനി, ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സാം ഷിന്‍ പ്രസിഷന്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ ഡയറക്ടര്‍ പി രത്നവേല്‍ എന്നിവരാണ് അറസ്റിലായത്. വെള്ളിയാഴ്ചയാണ് ഇവര്‍ക്കെതിരെ വിവിധ കുറ്റം ചുമത്തി കേസെടുത്തത്.
വാര്‍ത്താവിനിമയ ഐടി മന്ത്രാലയത്തിനുകീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് സമീര്‍. പ്രതിരോധവകുപ്പിന്റെ വളരെ നിര്‍ണായ ഇടപാടുകള്‍ നടത്തുന്നതും ഈ സ്ഥാപനമാണ്. 2005 മുതല്‍ 2009 വരെയുള്ള കാലയളവില്‍ ആകാശ് മിസൈല്‍ പദ്ധതിക്കായുള്ള ഇന്റഗ്രേറ്റഡ് റേഡിയോ ലൈന്‍ മോഡം നിര്‍മിക്കാനുള്ള കരാര്‍ സാം ഷിന്‍ പ്രസിഷന്‍ ലിമിറ്റഡ് എന്ന സ്വകാര്യകമ്പനിക്ക് വഴിവിട്ട് നല്‍കിയെന്നാണ് കേസ്. യോഗ്യരായ പല സര്‍ക്കാര്‍ സ്ഥാപനത്തെയും ഒഴിവാക്കിയാണ് സമീര്‍ ഡയറക്ടര്‍ കരുണാകരന്‍ സ്വകാര്യകമ്പനിക്ക് കരാര്‍ നേടിക്കൊടുത്തത്. ഔദ്യോഗികസ്ഥാനം ദുരുപയോഗിച്ചായിരുന്നു കരുണാകരന്റെ നടപടി. സാം ഷിന്‍ പ്രസിഷന്‍ ലിമിറ്റഡ് ഡയറക്ടര്‍ രത്നവേല്‍ കരുണാകരന്റെ സഹപാഠിയായിരുന്നു. ഈ ബന്ധം ഉപയോഗിച്ച് കരുണാകരന്‍വഴി സമീറിലൂടെ നിരവധി കരാര്‍ രത്നവേല്‍ തട്ടിയെടുത്തു. കരുണാകരനുശേഷം സമീര്‍ ഡയറക്ടറായ കിനിയും സര്‍ക്കാരിന് ലക്ഷങ്ങളുടെ നഷ്ടംവരുത്തുന്ന ക്രമക്കേട് നടത്തുന്നതിന് കൂട്ടുനിന്നതായി കണ്ടെത്തിയിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ ഏപ്രില്‍ ഒന്നുവരെ ജുഡീഷ്യല്‍ കസ്റഡിയില്‍ വിട്ടു.
deshabhimani 220311
ആകാശ് മിസൈല്‍ പദ്ധതിക്ക് തന്ത്രപ്രധാന ഭാഗങ്ങള്‍ വിതരണംചെയ്തതിലെ ക്രമക്കേടുസംബന്ധിച്ച കേസില്‍ മൂന്നുപേരെ സിബിഐ അറസ്റുചെയ്തു. കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ സൊസൈറ്റി ഫോര്‍ അപ്ളൈഡ് മൈക്രോവേവ് ഇലക്ട്രോണിക്സ് എന്‍ജിനിയറിങ് ആന്‍ഡ് റിസര്‍ച്ച് (സമീര്‍) മുന്‍ ഡയറക്ടര്‍മാരായ എസ് കരുണാകരന്‍, കെ ആര്‍ കിനി, ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സാം ഷിന്‍ പ്രസിഷന്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ ഡയറക്ടര്‍ പി രത്നവേല്‍ എന്നിവരാണ് അറസ്റിലായത്. വെള്ളിയാഴ്ചയാണ് ഇവര്‍ക്കെതിരെ വിവിധ കുറ്റം ചുമത്തി കേസെടുത്തത്.
ReplyDelete