ഇടതുപക്ഷ സ്ഥാനാര്‍ഥികളുടെ ചുവരെഴുതിയ എസ് എഫ് ഐ പ്രവര്‍ത്തകരെ ആര്‍ എസ് എസുകാര്‍ മര്‍ദിച്ചു
പത്തനംതിട്ട : മലയാലപ്പുഴ മുസ്ലീയാര്‍ എഞ്ചീനീയറിംഗ് കോളജിന് സമീപം ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാര്‍ഥികള്‍ക്ക് വോട്ടഭ്യര്‍ഥിച്ച് ചുവരെഴുതിയ എസ് എഫ് ഐ പ്രവര്‍ത്തകരെ 20 ഓളം വരുന്ന ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ മര്‍ദിച്ചു.
ആക്രണമത്തില്‍ കമ്പിവടികൊണ്ട് തലയ്ക്കടിയേറ്റ് ഗുരുതരമായി പരിക്കേറ്റ എസ് എഫ് ഐ പ്രവര്‍ത്തകനെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മലയാലപ്പുഴ സ്വദേശിയും കോളേജിലെ മൂന്നാം വര്‍ഷ ഇലക്ട്രിക്കല്‍ വിദ്യാര്‍ഥിയുമായ രാഹുലിന്റെ നേതൃത്വത്തില്‍ മാരകായുധങ്ങളുമായത്തിയെ സംഘമാണ് ആക്രമണം അഴിച്ച് വിട്ടത്. ഇടതുപക്ഷ സ്ഥാനാര്‍ഥികള്‍ക്ക് വേട്ടഭ്യര്‍ഥിച്ച് എഴുതിയ വാചകങ്ങള്‍ തുടയ്ക്കണമെന്നും പകരം ആര്‍ എസ് എസ്, എ ബി വി പി എന്നെഴുതണമെന്നും ആവശ്യപ്പെട്ടു. ഇതിനെഎതിര്‍ത്ത എസ് എഫ് ഐ പ്രവര്‍ത്തകരായ ഹിലാല്‍, ജിതിന്‍ ജെയിംസ് എന്നിവരെ വളഞ്ഞിട്ട് മര്‍ദിക്കുകയായിരുന്നു. മലയാലപ്പുഴ അംബേദ്കര്‍ കോളനിയില്‍ പുതുപറമ്പില്‍ വീട്ടില്‍ രാഹുല്‍, പനയക്കല്‍ ശ്രീജിത്ത്, രഞ്ജിത്ത്, മലയാലപ്പുഴ തുണ്ടയില്‍ അഭിലാഷ്, കാവും പുറത്ത് വീട്ടില്‍ വിനീത്,തുളസിമംഗലത്ത് സോനു സുനില്‍,നല്ലൂര്‍ സനു,ജൂഡോ രാജേഷ്,പ്രശാന്ത്,പ്രവീണ്‍ ,കോന്നോത്ത് ശംഭു എന്നിവരടങ്ങുന്ന സംഘമാണ് എസ് എഫ് ഐ പ്രവര്‍ത്തകരെ മര്‍ദിച്ചതിന് നേതൃത്വം നല്‍കിയത്.
ജനയുഗം 220311
മലയാലപ്പുഴ മുസ്ലീയാര്‍ എഞ്ചീനീയറിംഗ് കോളജിന് സമീപം ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാര്‍ഥികള്‍ക്ക് വോട്ടഭ്യര്‍ഥിച്ച് ചുവരെഴുതിയ എസ് എഫ് ഐ പ്രവര്‍ത്തകരെ 20 ഓളം വരുന്ന ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ മര്‍ദിച്ചു.
ReplyDeletewow wow.. SFI kids so innocent. they just hear all others say.. come on guys. what is really happen there?
ReplyDelete