Wednesday, March 23, 2011

മാര്‍ക്സിസത്തിന് പ്രസക്തിയേറി: കെ എന്‍ രവീന്ദ്രനാഥ്

കൊച്ചി: മുതലാളിത്തം ആഗോള മുതലാളിത്തമായി മാറിയ വര്‍ത്തമാനകാല സാഹചര്യത്തില്‍ മാര്‍ക്സിസ്റ്റ് പ്രത്യയശാസ്ത്രത്തിന് പ്രസക്തിയേറുകയാണെന്ന് സിപിഐ എം സംസ്ഥാനകമ്മിറ്റിയംഗം കെ എന്‍ രവീന്ദ്രനാഥ് പറഞ്ഞു. ആഗോള മുതലാളിത്തമൂലധനം കുടുതല്‍ ശക്തിപ്രാപിക്കുമ്പോള്‍ അതിനെതിരായ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തേകാന്‍ മാര്‍ക്സിസ്റ്റ് പ്രായോഗിക പരിപാടികള്‍ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. എ കെ ജിയുടെ 34-ാം ചരമവാര്‍ഷികത്തിന്റെ ഭാഗമായി ദേശാഭിമാനി കൊച്ചി യൂണിറ്റില്‍ സംഘടിപ്പിച്ച അനുസ്മരണസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മാര്‍ക്സിസത്തിന്റെ പ്രായോഗികപരതയില്‍ കൂടുതല്‍ ഊന്നല്‍ നല്‍കിയ വിപ്ളവകാരിയാണ് എ കെ ജി. സമൂഹം പുറമ്പോക്കിലേക്ക് മാറ്റിനിര്‍ത്തിയ ജനവിഭാഗങ്ങളുടെ സമരപോരാട്ടങ്ങള്‍ക്കൊപ്പമായിരുന്നു എന്നും അദ്ദേഹത്തിന്റെ മനസ്സ്. പാര്‍ലമെന്റിനു പുറത്തുള്ള ബഹുജന സമരങ്ങള്‍ സഭയ്ക്കകത്തു ചര്‍ച്ച ചെയ്യാനും അവ പരിഹരിക്കാനുമാണ് തന്റെ സഭാംഗത്വം അദ്ദേഹം ഉപയോഗപ്പെടുത്തിയതെന്നും രവീന്ദ്രനാഥ് പറഞ്ഞു. അനുസ്മരണസമ്മേളനത്തില്‍ ലോക്കല്‍ കമ്മിറ്റിയംഗം എ ബി അജയഘോഷ് അധ്യക്ഷനായി. യൂണിറ്റ് മാനേജര്‍ സി എന്‍ മോഹനന്‍ പങ്കെടുത്തു. ലോക്കല്‍ കമ്മിറ്റിയംഗം എം ബി ലിനോ സ്വാഗതം പറഞ്ഞു. ദിനാചരണത്തിനു തുടക്കംകുറിച്ച് രാവിലെ ദേശാഭിമാനിയില്‍ സി എന്‍ മോഹനന്‍ പതാകയുയര്‍ത്തി.

ദേശാഭിമാനി 230111

2 comments:

  1. മുതലാളിത്തം ആഗോള മുതലാളിത്തമായി മാറിയ വര്‍ത്തമാനകാല സാഹചര്യത്തില്‍ മാര്‍ക്സിസ്റ്റ് പ്രത്യയശാസ്ത്രത്തിന് പ്രസക്തിയേറുകയാണെന്ന് സിപിഐ എം സംസ്ഥാനകമ്മിറ്റിയംഗം കെ എന്‍ രവീന്ദ്രനാഥ് പറഞ്ഞു. ആഗോള മുതലാളിത്തമൂലധനം കുടുതല്‍ ശക്തിപ്രാപിക്കുമ്പോള്‍ അതിനെതിരായ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തേകാന്‍ മാര്‍ക്സിസ്റ്റ് പ്രായോഗിക പരിപാടികള്‍ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. എ കെ ജിയുടെ 34-ാം ചരമവാര്‍ഷികത്തിന്റെ ഭാഗമായി ദേശാഭിമാനി കൊച്ചി യൂണിറ്റില്‍ സംഘടിപ്പിച്ച അനുസ്മരണസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

    ReplyDelete
  2. yea..thats why they were thrown out even from west bengal :)

    ReplyDelete