Monday, March 21, 2011

നരിക്കാട്ടേരിയില്‍ നിര്‍വീര്യമായത് ഉഗ്രകലാപം

കോഴിക്കോട് നാദാപുരത്തെ നരിക്കാട്ടേരിയിലെ അണിയേരിക്കുന്നില്‍ ഫെബ്രുവരി 26ന് രാത്രി പൊട്ടിത്തെറിച്ചത് ഉഗ്രശേഷിയുള്ള ബോംബുകളും ചിതറിത്തെറിച്ചത് അഞ്ച് ചെറുപ്പക്കാരുടെ ശരീരങ്ങളും മാത്രമായിരുന്നില്ല. ഒരു വന്‍ കലാപത്തിനുള്ള ഒരുക്കങ്ങളും അതിനുപിന്നിലെ ഗൂഢാലോചനയുമാണ് ബോംബുകള്‍ക്കൊപ്പം ആ രാത്രി പൊട്ടിത്തകര്‍ന്നത്. ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസിലെ വെളിപ്പെടുത്തലുകള്‍ സൃഷ്ടിക്കാന്‍ പോകുന്ന അനിവാര്യമായ തിരിച്ചടിയില്‍നിന്ന് രക്ഷപ്പെടാന്‍ മുസ്ളിംലീഗും ലീഗിനെ അനുകൂലിക്കുന്ന തീവ്രവാദികളും ഒരുക്കിവച്ചതായിരുന്നു ഈ സ്ഫോടകവസ്തുക്കളെന്ന് വ്യക്തം. ഇരുപതിനും മുപ്പതിനുമിടയ്ക്ക് പ്രായമുള്ള അഞ്ചു ചെറുപ്പക്കാരുടെ കൂട്ടക്കുരുതിക്കിടയാക്കിക്കൊണ്ട് ഈ ബോംബുകള്‍ പൊട്ടിത്തെറിച്ചപ്പോള്‍ അഴിഞ്ഞുവീണത് ലീഗിന്റെ തീവ്രവാദവിരുദ്ധ നിലപാടിന്റെ പൊള്ളത്തരം കൂടിയാണ്. എന്നാല്‍ ഉന്നതരുടെ നിര്‍ദേശപ്രകാരം ബോംബ് തയ്യാറാക്കുന്നതിനിടെ കൊല്ലപ്പെട്ട ചെറുപ്പക്കാരെ തള്ളിപ്പറഞ്ഞ ലീഗ് നേതൃത്വം അണികളുടെ ചോദ്യങ്ങള്‍ക്കുമുന്നില്‍ പതറുകയാണ്.പാര്‍ടിക്കുവേണ്ടി ജീവാഹുതി ചെയ്തവരെ തള്ളിപ്പറഞ്ഞതില്‍ നാദാപുരത്തെ ലീഗണികളില്‍ നുരയുന്ന പ്രതിഷേധം തെരഞ്ഞെടുപ്പ് അടുത്തതോടെ ശക്തിപ്പെട്ടിരിക്കുന്നു. കൊല്ലപ്പെട്ടവര്‍ ലീഗുകാരല്ലെന്ന് പറഞ്ഞ് കൈകഴുകിയ നേതാക്കളോടുള്ള അസംതൃപ്തി ബന്ധുക്കളില്‍ ലീഗണികളിലും പൊട്ടിത്തെറിയുടെ വക്കിലെത്തി നില്‍ക്കുകയാണ്. റിയാസ്(25), ഷമീര്‍(29), റഫീഖ്(30), ഷമീല്‍(20), ശമീര്‍(26) എന്നീ ഉശിരന്മാരായ ലീഗ് പ്രവര്‍ത്തകരാണ് ബോംബ് നിര്‍മിക്കുന്നതിനിടെ കൊല്ലപ്പെട്ടത്.

ഐസ്ക്രീം കേസില്‍ കുഞ്ഞാലിക്കുട്ടിക്കെതിരെയുള്ള വെളിപ്പെടുത്തലുകള്‍ ലീഗിനെ ഒരു ദുരന്തത്തിലേക്ക് തള്ളിവിടുന്ന ഘട്ടത്തിലാണ് ഈ ബോംബുകള്‍ പൊട്ടുന്നത്. ഐസ്ക്രീം വെളിപ്പെടുത്തലിനെതുടര്‍ന്ന് അണികളും പ്രവര്‍ത്തകരില്‍ വലിയൊരു വിഭാഗവും നേതൃത്വത്തിനോട് അകലുന്ന സാഹചര്യത്തില്‍ ഇവരെ പിടിച്ചുനിര്‍ത്താന്‍ മത-സമുദായ കാര്‍ഡിറക്കാന്‍ ലീഗ് പല വഴികള്‍ തേടുകയായിരുന്നു. അണികളെ വികാരം കൊള്ളിച്ച് പിടിച്ചുനിര്‍ത്താന്‍ കണ്ടെത്തിയ കലാപനീക്കമാണ് നരിക്കാട്ടേരിയിലേത്. നാദാപുരം മേഖലയില്‍ സിപിഐ എമ്മിനെതിരെ പതിറ്റാണ്ടുകളായി ലീഗ് പ്രമാണിമാര്‍ നടത്തുന്ന അതിക്രമങ്ങള്‍ക്ക് കൂടുതല്‍ സ്ഫോടനാത്മകസ്വഭാവം കൈവരിച്ചുവെന്ന് കൂടി ഈ സംഭവം വ്യക്തമാക്കുന്നു.

2001ലെ തെരഞ്ഞെടുപ്പില്‍ തെരുവംപറമ്പില്‍ ഒരു മുസ്ളിം സ്ത്രീയെ സിപിഐ എമ്മുകാര്‍ മാനഭംഗപ്പെടുത്തിയെന്ന കള്ളക്കഥ കേരളം മുഴുവന്‍ പ്രചരിപ്പിച്ച് വോട്ടുനേടുകയായിരുന്നു ലീഗുകാര്‍. മലയാള മനോരമയടക്കമുള്ള മാധ്യമങ്ങളും യുഡിഎഫ് നേതാക്കളും നടത്തിയ കള്ളപ്രചാരണം ബിനു എന്ന ചെറുപ്പക്കാരനെ എന്‍ഡിഎഫുകാര്‍ കൊലപ്പെടുത്തുന്നതിലാണ് ചെന്നെത്തിയത്. തന്നെയാരും മാനഭംഗപ്പെടുത്തിയില്ലെന്ന് ആ വീട്ടമ്മ പരസ്യമായി പറഞ്ഞിട്ടും ലീഗ് നേതാക്കള്‍ കള്ളക്കഥ തുടര്‍ന്നുകൊണ്ടിരുന്നു.

ഫെബ്രുവരി 26ന് ബോംബ് നിര്‍മിക്കുന്നതിനിടിയില്‍ അഞ്ച് ചെറുപ്പക്കാര്‍ കൊല്ലപ്പെട്ടപ്പോള്‍ എല്ലാ വിരലുകളും നീണ്ടത് മുസ്ളിം ലീഗിനെതിരെയായിരുന്നു. ആരാധനാലയങ്ങള്‍ക്കുനേരെപോലും ബോംബെറിഞ്ഞ് അത് മാര്‍ക്സിസ്റ് അക്രമമാക്കി ചിത്രീകരിക്കാനായിരുന്നു ലീഗ് പദ്ധതി. പൊട്ടിത്തകര്‍ന്ന നരിക്കാട്ടേരിയിലെ ബോംബ് ഫാക്ടറിയുമായി ലീഗ് ജില്ലാ സെക്രട്ടറിയും നാദാപുരം പഞ്ചായത്ത് പ്രസിഡന്റുമായ സൂപ്പി നരിക്കാട്ടേരിക്കുള്ള ബന്ധം പകല്‍പോലെ വ്യക്തമായിരിക്കയാണ്. സൂപ്പിയൂടെ വീടിന്റെ തൊട്ടടുത്ത് നടന്ന സംഭവത്തെക്കുറിച്ച് അദ്ദേഹത്തിന് മുന്‍കൂര്‍ വിവരം ഉണ്ടായിരിക്കുമെന്നതും തര്‍ക്കമറ്റ കാര്യം. നാദാപുരത്ത് മുമ്പുണ്ടായിരുന്ന പല അക്രമങ്ങളുടെയും സൂത്രധാരനും ഈ ലീഗ് നേതാവുതന്നെ. കുഞ്ഞാലിക്കുട്ടിയുടെ വിശ്വസ്തരില്‍ ഒരാളായാണ് സൂപ്പി അറിയപ്പെടുന്നത്. നേതാവിനെ രക്ഷിക്കാനും നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിത്വം ഉറപ്പിക്കാനുമായി സൂപ്പിയുടെ അറിവോടെ തയ്യാറാക്കിയ ഗൂഢാലോചനയായിരുന്നു ബോംബ് നിര്‍മാണം.

ദേശാഭിമാനി

1 comment:

  1. കോഴിക്കോട് നാദാപുരത്തെ നരിക്കാട്ടേരിയിലെ അണിയേരിക്കുന്നില്‍ ഫെബ്രുവരി 26ന് രാത്രി പൊട്ടിത്തെറിച്ചത് ഉഗ്രശേഷിയുള്ള ബോംബുകളും ചിതറിത്തെറിച്ചത് അഞ്ച് ചെറുപ്പക്കാരുടെ ശരീരങ്ങളും മാത്രമായിരുന്നില്ല. ഒരു വന്‍ കലാപത്തിനുള്ള ഒരുക്കങ്ങളും അതിനുപിന്നിലെ ഗൂഢാലോചനയുമാണ് ബോംബുകള്‍ക്കൊപ്പം ആ രാത്രി പൊട്ടിത്തകര്‍ന്നത്. ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസിലെ വെളിപ്പെടുത്തലുകള്‍ സൃഷ്ടിക്കാന്‍ പോകുന്ന അനിവാര്യമായ തിരിച്ചടിയില്‍നിന്ന് രക്ഷപ്പെടാന്‍ മുസ്ളിംലീഗും ലീഗിനെ അനുകൂലിക്കുന്ന തീവ്രവാദികളും ഒരുക്കിവച്ചതായിരുന്നു ഈ സ്ഫോടകവസ്തുക്കളെന്ന് വ്യക്തം. ഇരുപതിനും മുപ്പതിനുമിടയ്ക്ക് പ്രായമുള്ള അഞ്ചു ചെറുപ്പക്കാരുടെ കൂട്ടക്കുരുതിക്കിടയാക്കിക്കൊണ്ട് ഈ ബോംബുകള്‍ പൊട്ടിത്തെറിച്ചപ്പോള്‍ അഴിഞ്ഞുവീണത് ലീഗിന്റെ തീവ്രവാദവിരുദ്ധ നിലപാടിന്റെ പൊള്ളത്തരം കൂടിയാണ്. എന്നാല്‍ ഉന്നതരുടെ നിര്‍ദേശപ്രകാരം ബോംബ് തയ്യാറാക്കുന്നതിനിടെ കൊല്ലപ്പെട്ട ചെറുപ്പക്കാരെ തള്ളിപ്പറഞ്ഞ ലീഗ് നേതൃത്വം അണികളുടെ ചോദ്യങ്ങള്‍ക്കുമുന്നില്‍ പതറുകയാണ്.പാര്‍ടിക്കുവേണ്ടി ജീവാഹുതി ചെയ്തവരെ തള്ളിപ്പറഞ്ഞതില്‍ നാദാപുരത്തെ ലീഗണികളില്‍ നുരയുന്ന പ്രതിഷേധം തെരഞ്ഞെടുപ്പ് അടുത്തതോടെ ശക്തിപ്പെട്ടിരിക്കുന്നു. കൊല്ലപ്പെട്ടവര്‍ ലീഗുകാരല്ലെന്ന് പറഞ്ഞ് കൈകഴുകിയ നേതാക്കളോടുള്ള അസംതൃപ്തി ബന്ധുക്കളില്‍ ലീഗണികളിലും പൊട്ടിത്തെറിയുടെ വക്കിലെത്തി നില്‍ക്കുകയാണ്. റിയാസ്(25), ഷമീര്‍(29), റഫീഖ്(30), ഷമീല്‍(20), ശമീര്‍(26) എന്നീ ഉശിരന്മാരായ ലീഗ് പ്രവര്‍ത്തകരാണ് ബോംബ് നിര്‍മിക്കുന്നതിനിടെ കൊല്ലപ്പെട്ടത്.

    ReplyDelete