Sunday, March 20, 2011

ഷൊര്‍ണൂരില്‍ ജെവിഎസിനെതിരെ എ ഗ്രൂപ്പ്

പാലക്കാട്: ഷൊര്‍ണൂരില്‍ എം ആര്‍ മുരളിക്ക് സീറ്റ് നല്‍കുന്നതിനെതിരെ കോണ്‍ഗ്രസില്‍ കലാപം. പുതുതായി രൂപീകൃതമായ ഷൊര്‍ണൂര്‍ മണ്ഡലത്തില്‍ ജനകീയ വികസന മുന്നണിയുമായി അവിശുദ്ധ സഖ്യമുണ്ടാക്കി മുരളിയെ സ്ഥാനാര്‍ഥിയാക്കാനുള്ള നീക്കത്തിനെതിരെയാണ് എ ഗ്രൂപ്പ് രംഗത്തെത്തിയത്. ജെവിഎസിന് സീറ്റ് നല്‍കുന്നതില്‍ പ്രതിഷേധിച്ച് എ ഗ്രൂപ്പ് നേതാക്കള്‍ കെപിസിസിക്ക് ഫാക്സ് സന്ദേശം അയച്ചിട്ടുണ്ട്. ഷൊര്‍ണൂര്‍ ബ്ളോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് കയില്യാട് രാധാകൃഷ്ണന്‍, വി കെ ശ്രീകണ്ഠന്‍ തുടങ്ങിയവരാണ് കോണ്‍ഗ്രസിന്റെ പുതിയ നീക്കത്തിനെതിരെ അണിയറയിലുള്ളത്. ജെവിഎസുമായുള്ള ധാരണ കോണ്‍ഗ്രസിന് ദോഷം ചെയ്യുമെന്നും ഫാക്സ് സന്ദേശത്തില്‍ പറയുന്നു. ജെവിഎസുമായി സഖ്യമുണ്ടാക്കി മുമ്പു നടന്ന ഉപതെരഞ്ഞെടുപ്പിലും കോണ്‍ഗ്രസിന് നേട്ടമുണ്ടായിട്ടില്ലെന്നും വിലയിരുത്തുന്നു. ഐ ഗ്രൂപ്പിനെ തടയിടുക എന്ന ഗൂഢലക്ഷ്യവും എ ഗ്രൂപ്പിന്റെ നീക്കത്തിന് പിന്നിലുണ്ട്.

സി പി മുഹമ്മദ് എംഎല്‍എ വഴി ഉമ്മന്‍ചാണ്ടിയുടെ ആശീര്‍വാദത്തോടെയാണ് മുരളി ഷൊര്‍ണൂരില്‍ സീറ്റ് തരപ്പെടുത്താന്‍ ശ്രമിക്കുന്നത്. നേരത്തെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായുണ്ടാക്കിയ ധാരണയിലാണ് മുരളിയെ ഷൊര്‍ണൂര്‍ നഗരസഭയില്‍ ചെയര്‍മാനാക്കിയത്. ഷൊര്‍ണൂര്‍ നിയമസഭാസീറ്റ് മുന്നില്‍ക്കണ്ട് എ കോണഗ്രസും ഇതിനെ എതിര്‍ത്തില്ല. ഇതോടെയാണ് ജെവിഎസിനും ഐ ഗ്രൂപ്പിനും എതിരെ എ ഗ്രൂപ്പ് രംഗത്തുവന്നത്. ഒറ്റപ്പാലത്ത് വി കെ ശ്രീകണ്ഠനെതിരെയും ബ്ളോക്ക് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ എ ഗ്രൂപ്പ് രംഗത്തുണ്ട്.

ദേശാഭിമാനി 200311

1 comment:

  1. ഷൊര്‍ണൂരില്‍ എം ആര്‍ മുരളിക്ക് സീറ്റ് നല്‍കുന്നതിനെതിരെ കോണ്‍ഗ്രസില്‍ കലാപം. പുതുതായി രൂപീകൃതമായ ഷൊര്‍ണൂര്‍ മണ്ഡലത്തില്‍ ജനകീയ വികസന മുന്നണിയുമായി അവിശുദ്ധ സഖ്യമുണ്ടാക്കി മുരളിയെ സ്ഥാനാര്‍ഥിയാക്കാനുള്ള നീക്കത്തിനെതിരെയാണ് എ ഗ്രൂപ്പ് രംഗത്തെത്തിയത്. ജെവിഎസിന് സീറ്റ് നല്‍കുന്നതില്‍ പ്രതിഷേധിച്ച് എ ഗ്രൂപ്പ് നേതാക്കള്‍ കെപിസിസിക്ക് ഫാക്സ് സന്ദേശം അയച്ചിട്ടുണ്ട്. ഷൊര്‍ണൂര്‍ ബ്ളോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് കയില്യാട് രാധാകൃഷ്ണന്‍, വി കെ ശ്രീകണ്ഠന്‍ തുടങ്ങിയവരാണ് കോണ്‍ഗ്രസിന്റെ പുതിയ നീക്കത്തിനെതിരെ അണിയറയിലുള്ളത്. ജെവിഎസുമായുള്ള ധാരണ കോണ്‍ഗ്രസിന് ദോഷം ചെയ്യുമെന്നും ഫാക്സ് സന്ദേശത്തില്‍ പറയുന്നു. ജെവിഎസുമായി സഖ്യമുണ്ടാക്കി മുമ്പു നടന്ന ഉപതെരഞ്ഞെടുപ്പിലും കോണ്‍ഗ്രസിന് നേട്ടമുണ്ടായിട്ടില്ലെന്നും വിലയിരുത്തുന്നു. ഐ ഗ്രൂപ്പിനെ തടയിടുക എന്ന ഗൂഢലക്ഷ്യവും എ ഗ്രൂപ്പിന്റെ നീക്കത്തിന് പിന്നിലുണ്ട്.

    ReplyDelete