നാടിന് അന്യമായിരുന്ന സഹകരണവകുപ്പിനെ ജനകീയവല്‍കരിച്ചും ജനജീവിതവുമായി ബന്ധപ്പെട്ട സമസ്തമേഖലയിലും സഹകരണപ്രസ്ഥാനത്തിന്റെ കൈയ്യൊപ്പു പതിപ്പിച്ചും അമ്പലപ്പുഴയുടെ പ്രിയനേതാവ് വീണ്ടും ജനഹൃദയങ്ങളിലേക്ക്. സഹകരണ, കയര്‍ മന്ത്രിയെന്നനിലയില്‍ സമ്പന്നമായ പ്രവര്‍ത്തനങ്ങളുടെ അഞ്ചുവര്‍ഷത്തിലൂടെ മന്ത്രി ജി സുധാകരന്‍ കേരളത്തിന്റെ സമീപകാല അനുഭവപര്‍വ്വങ്ങളില്‍ വേറിട്ട വ്യക്തിത്വത്തിനുടമയായി. ഈ വ്യതിരിക്തമായ മികവിന്റെ തേരിലേറിയാണ് അദ്ദേഹം അമ്പലപ്പുഴയില്‍ തുടര്‍ച്ചയായ രണ്ടാം അങ്കത്തിനു ഇറങ്ങുന്നത്.
തങ്ങളുടെ ജീവിതത്തിന്റെ ഉയര്‍ച്ചതാഴ്ചകളില്‍ കൈത്താങ്ങായി സഹകരണവകുപ്പ് ഉണ്ടെന്ന സത്യം കേരളീയര്‍ അനുഭവിച്ചറിഞ്ഞ അഞ്ചുവര്‍ഷമാണ് കടന്നുപോകുന്നത്. ഇതുവഴി ആര്‍ജിച്ച ബഹുജനപിന്തുണ അമ്പലപ്പുഴയില്‍ തുടര്‍ച്ചയായ രണ്ടാംതവണയും അദ്ദേഹത്തിനു രാഷ്ട്രീയ മുതല്‍ക്കൂട്ടാകുന്നു.
കേന്ദ്രസര്‍ക്കാരിന്റെ വികലമായ നയങ്ങള്‍മൂലം വിലക്കയറ്റം രൂക്ഷമാകുമ്പോള്‍ അതിനെ പ്രതിരോധിക്കാന്‍ ജി സുധാകരന്റെ നേതൃത്വത്തില്‍ നാടെങ്ങും രൂപംകൊണ്ട ജനകീയ സഹകരണവിപണികള്‍ക്കു കഴിഞ്ഞു. കയര്‍തൊഴിലാളികളുടെ പരിതാപകരമായ ജീവിതസാഹചര്യങ്ങള്‍ക്കു വലിയൊരളവില്‍ മാറ്റം വരുത്താന്‍ അദ്ദേഹത്തിനു കീഴില്‍ കയര്‍വകുപ്പിനും കഴിഞ്ഞു.
വള്ളികുന്നം കരിമുളയ്ക്കല്‍ വേടരപ്ളാവ് നല്ലവീട്ടില്‍ പരേതനായ പി ഗോപാലക്കുറുപ്പിന്റെയും എല്‍ പങ്കജാക്ഷി അമ്മയുടെയും അഞ്ചുമക്കളില്‍ രണ്ടാമനാണ് 62കാരനായ ജി സുധാകരന്‍. അനശ്വര രക്തസാക്ഷി ജി ഭുവനേശ്വരന്‍ ഇളയ സഹോദരന്‍. ആലപ്പുഴ എസ്ഡി കോളേജ് കൊമേഴ്സ് വിഭാഗം സീനിയര്‍ ലക്ചറര്‍ ജൂബിലി നവപ്രഭ ഭാര്യ. മകന്‍: നവനീത്. കെഎസ്എഫിലൂടെ രാഷ്ട്രീയപ്രവര്‍ത്തനം ആരംഭിച്ചു. ഇംഗ്ളീഷ് സാഹിത്യത്തില്‍ എംഎ ബിരുദവും തുടര്‍ന്ന് എല്‍എല്‍ബിയും നേടി. 1968ല്‍ സിപിഐ എം അംഗമായി. ആവര്‍ഷംതന്നെ കേരള വിദ്യാര്‍ഥി ഫെഡറേഷന്‍ സംസ്ഥാന ജോയിന്റ് സെക്രട്ടറിയായി. 1970ല്‍ എസ്എഫ്ഐ രൂപീകരിച്ചപ്പോള്‍ സ്ഥാപകനേതാക്കളില്‍ ഒരാളായി കേന്ദ്ര എക്സിക്യൂട്ടീവിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1971ല്‍ എസ്എഫ്ഐയുടെ ആദ്യ സംസ്ഥാന ജനറല്‍ സെക്രട്ടറിയായി. രണ്ടുതവണ സംസ്ഥാന പ്രസിഡന്റ്, മൂന്നുതവണ സംസ്ഥാന ജനറല്‍ സെക്രട്ടറി. 1978വരെ മൂന്നുകൊല്ലം എസ്എഫ്ഐ അഖിലേന്ത്യാ വൈസ് പ്രസിഡന്റ്.
അടിയന്തരാവസ്ഥക്കാലത്ത് ഡിഐആര്‍ പ്രകാരം അറസ്റ്റിലായി തിരുവനന്തപുരം സബ്ജയിലിലും പൂജപ്പുര സെന്‍ട്രല്‍ ജയിലിലും തടവില്‍ കഴിഞ്ഞു. 1971ല്‍ സിപിഐ എം കൊല്ലം ജില്ലാ കമ്മിറ്റിയംഗമായി. 30 കൊല്ലം സിപിഐ എം ആലപ്പുഴ ജില്ലാ സെക്രട്ടറിയറ്റംഗമായി പ്രവര്‍ത്തിച്ചു. 23 കൊല്ലമായി സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം. കുട്ടനാട് ഏരിയ സെക്രട്ടറി, അമ്പലപ്പുഴ ഏരിയ സെക്രട്ടറിഎന്നീനിലകളിലും പ്രവര്‍ത്തിച്ചു. 2002ലും 2005ലും സിപിഐ എം ആലപ്പുഴ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. കേരള കാര്‍ഷിക സര്‍വകലാശാല എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായിരുന്നു. കേരള സര്‍വകലാശാല സെനറ്റില്‍ 16 വര്‍ഷവും സിന്‍ഡിക്കേറ്റില്‍ 11 വര്‍ഷവും പ്രവര്‍ത്തിച്ചു. രണ്ടുകൊല്ലം അഫിലിയേഷന്‍ കമ്മിറ്റിയുടെയും നാലുവര്‍ഷം സ്റ്റാഫ് കമ്മിറ്റിയുടെയും അഞ്ചുവര്‍ഷം ഫിനാന്‍സ് കമ്മിറ്റിയുടെയും ചെയര്‍മാനായിരുന്നു. ആലപ്പുഴ നഗരസഭാ കൌണ്‍സിലറും മുനിസിപ്പല്‍ പ്രതിപക്ഷ നേതാവുമായിരുന്നു. 1991ല്‍ ആലപ്പുഴ ജില്ലാ കൌണ്‍സിലിന്റെ പ്രഥമ പ്രസിഡന്റായി. 1982ല്‍ കുട്ടനാട് മണ്ഡലത്തില്‍നിന്നു നിയമസഭയിലേക്ക് മത്സരിച്ചു. 1996ല്‍ കായംകുളത്തുനിന്നും 2006ല്‍ അമ്പലപ്പുഴയില്‍നിന്നും നിയമസഭാംഗമായി. മികച്ച വാഗ്മി, പ്രഭാഷകന്‍, പാര്‍ടി അധ്യാപകന്‍ എന്നിങ്ങനെ വ്യാപിക്കുന്നു അദ്ദേഹത്തിന്റെ കര്‍മ്മമണ്ഡലങ്ങള്‍.
ദേശാഭിമാനി 200311
നാടിന് അന്യമായിരുന്ന സഹകരണവകുപ്പിനെ ജനകീയവല്‍കരിച്ചും ജനജീവിതവുമായി ബന്ധപ്പെട്ട സമസ്തമേഖലയിലും സഹകരണപ്രസ്ഥാനത്തിന്റെ കൈയ്യൊപ്പു പതിപ്പിച്ചും അമ്പലപ്പുഴയുടെ പ്രിയനേതാവ് വീണ്ടും ജനഹൃദയങ്ങളിലേക്ക്. സഹകരണ, കയര്‍ മന്ത്രിയെന്നനിലയില്‍ സമ്പന്നമായ പ്രവര്‍ത്തനങ്ങളുടെ അഞ്ചുവര്‍ഷത്തിലൂടെ മന്ത്രി ജി സുധാകരന്‍ കേരളത്തിന്റെ സമീപകാല അനുഭവപര്‍വ്വങ്ങളില്‍ വേറിട്ട വ്യക്തിത്വത്തിനുടമയായി. ഈ വ്യതിരിക്തമായ മികവിന്റെ തേരിലേറിയാണ് അദ്ദേഹം അമ്പലപ്പുഴയില്‍ തുടര്‍ച്ചയായ രണ്ടാം അങ്കത്തിനു ഇറങ്ങുന്നത്.
ReplyDelete