കണ്ണൂര്‍: "ഈ സ്നേഹാദരവിനെക്കാള്‍ വലിയ വിജയമുണ്ടോ...നിങ്ങളുടെ മഹാമനസ്കത തന്നെയാണ് എനിക്കുള്ള ഏറ്റവും വലിയ സഹായം''- തെരഞ്ഞെടുപ്പില്‍ കെട്ടിവയ്ക്കാനുള്ള തുക തങ്ങള്‍ നല്‍കാമെന്ന തെക്കിബസാര്‍ മൈത്രി വൃദ്ധസദനത്തിലെ അന്തേവാസികളുടെ അഭ്യര്‍ഥന കേട്ട് ഇ പി ജയരാജന്‍ വികാരവായ്പോടെ പറഞ്ഞു.
ജീവിതസായാഹ്നത്തില്‍ ഉപേക്ഷിക്കപ്പെട്ട ഒരുപറ്റമാളുകള്‍. അവര്‍ ചില്ലറത്തുട്ടുകളായി സ്വരൂപിച്ച പണമാണ് പ്രിയ നേതാവിന്റെ വിജയത്തിനായി അര്‍പ്പിക്കാന്‍ സന്നദ്ധത അറിയിച്ചത്. ആ മഹാമനസ്കതയ്ക്ക് ഏത് വാക്കുകള്‍ ഉപയോഗിച്ച് നന്ദിപറയും. "നിങ്ങളുടെ സ്നേഹത്തെക്കാള്‍ വലുതായൊന്നുമുണ്ടാകില്ല. ഈ സ്നേഹം മാത്രം മതി. നിങ്ങള്‍ സ്വരൂപിച്ച തുക നിങ്ങളുടെ തന്നെ ക്ഷേമത്തിന് ഉപയോഗിക്കണം''- ഇ പി അഭ്യര്‍ഥിച്ചു.
അനാഥരായി പ്രായാധിക്യത്താല്‍ ബുദ്ധിമുട്ടുന്നവരെ സംരക്ഷിക്കുന്നതിന് 15വര്‍ഷം മുമ്പ് ഇ പി ജയരാജന്റെ മുന്‍കൈയിലാണ് തെക്കിബസാറില്‍ മൈത്രി വൃദ്ധസദനം തുടങ്ങിയത്. അന്തേവാസികള്‍ക്കുള്ള താമസസൌകര്യവും വസ്ത്രവും ഭക്ഷണവുമെല്ലാം സൌജന്യമാണ്. കനിവു വറ്റാത്ത ഏതാനും സുമനസ്സുകളുടെ സഹായത്തോടെയാണ് സ്ഥാപനത്തിന്റെ പ്രവര്‍ത്തനം. ഇ പി ജയരാജന് തെരഞ്ഞെടുപ്പില്‍ കെട്ടിവയ്ക്കാനുള്ള തുക ദേശാഭിമാനി ജീവനക്കാരും മട്ടന്നൂര്‍ റേഞ്ചിലെ ചെത്തുതൊഴിലാളികളുമാണ് നല്‍കുന്നത്.
വി എസിനും കോടിയേരിക്കും കെട്ടിവയ്ക്കാനുള്ള തുക പുഷ്പന്‍ നല്‍കി
തലശേരി: മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനും ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണനും കെട്ടിവയ്ക്കാനുള്ള തുക കൂത്തുപറമ്പ് വെടിവയ്പ്പിലെ ജീവിക്കുന്ന രക്തസാക്ഷി പുഷ്പന്‍ നല്‍കി. ചൊക്ളി മേനപ്രത്തെ പുഷ്പന്റെ വീട്ടിലെത്തി കോടിയേരി തുക ഏറ്റുവാങ്ങി. കൂത്തുപറമ്പ് രക്തസാക്ഷികളുടെ കുടുംബത്തെ സംരക്ഷിച്ച സര്‍ക്കാരിനോടുള്ള ആദരസൂചകമായാണ് എല്‍ഡിഎഫ് നായകര്‍ക്ക് കെട്ടിവയ്ക്കാനുള്ള തുക നല്‍കുന്നതെന്ന് പുഷ്പന്‍ പറഞ്ഞു. എല്‍ഡിഎഫ് കഴിഞ്ഞ തവണത്തേക്കാള്‍ ഉയര്‍ന്ന ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തണം. നാടിന്റെയാകെ പ്രതീക്ഷയാണത്. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ സജീവമായി പങ്കെടുക്കാനാവില്ലെങ്കിലും മനസുകൊണ്ട് പാര്‍ടിയുടെ വിജയത്തിനായി എന്നുമുണ്ടാവും- പുഷ്പന്‍ പറഞ്ഞു
1994 നവംബര്‍ 25ന് കൂത്തുപറമ്പില്‍ നടന്ന വെടിവയ്പ്പില്‍ ശരീരം തളര്‍ന്ന് കിടപ്പിലാണ് പുഷ്പന്‍. പുഷ്പനില്‍നിന്ന് കെട്ടിവയ്ക്കാനുള്ള തുക ഏറ്റുവാങ്ങി മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിനും കോടിയേരി തുടക്കം കുറിച്ചു. സിപിഐ എം മണ്ഡലം സെക്രട്ടറി കാരായി രാജന്‍, കെ പി രവീന്ദ്രന്‍, ഇ വിജയന്‍, എ എന്‍ ഷംസീര്‍, വി കെ രാഗേഷ് എന്നിവരും കോടിയേരിക്കൊപ്പമുണ്ടായി.
വി എന്‍ വാസവന് കെട്ടിവയ്ക്കാനുള്ള പണം ആധാരം എഴുത്തുകാര്‍ നല്‍കും
മാങ്ങാനം: കോട്ടയം നിയമസഭാ മണ്ഡലത്തില്‍ മത്സരിക്കുന്ന എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി എന്‍ വാസവന് കെട്ടിവയ്ക്കാനുള്ള തുക ആധാരം എഴുത്തുകാര്‍ നല്‍കുമെന്ന് ആധാരം എഴുത്തുകാരുടെ സംഘടനയുടെ ജില്ലാ പ്രസിഡന്റ് എം കെ സുധാകരന്‍നായര്‍ അറിയിച്ചു. കേരളത്തിലെ ആധാരം എഴുത്തുകാര്‍ക്ക് പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ നേടിയെടുക്കാന്‍ അക്ഷീണം യത്നിച്ച വ്യക്തി എന്ന നിലയിലാണ് സംഘടന ഈ തുക നല്‍കുന്നതെന്നും അദ്ദേഹം അറിയിച്ചു.
ദേശാഭിമാനി 200311
"ഈ സ്നേഹാദരവിനെക്കാള്‍ വലിയ വിജയമുണ്ടോ...നിങ്ങളുടെ മഹാമനസ്കത തന്നെയാണ് എനിക്കുള്ള ഏറ്റവും വലിയ സഹായം''- തെരഞ്ഞെടുപ്പില്‍ കെട്ടിവയ്ക്കാനുള്ള തുക തങ്ങള്‍ നല്‍കാമെന്ന തെക്കിബസാര്‍ മൈത്രി വൃദ്ധസദനത്തിലെ അന്തേവാസികളുടെ അഭ്യര്‍ഥന കേട്ട് ഇ പി ജയരാജന്‍ വികാരവായ്പോടെ പറഞ്ഞു.
ReplyDeleteജീവിതസായാഹ്നത്തില്‍ ഉപേക്ഷിക്കപ്പെട്ട ഒരുപറ്റമാളുകള്‍. അവര്‍ ചില്ലറത്തുട്ടുകളായി സ്വരൂപിച്ച പണമാണ് പ്രിയ നേതാവിന്റെ വിജയത്തിനായി അര്‍പ്പിക്കാന്‍ സന്നദ്ധത അറിയിച്ചത്. ആ മഹാമനസ്കതയ്ക്ക് ഏത് വാക്കുകള്‍ ഉപയോഗിച്ച് നന്ദിപറയും. "നിങ്ങളുടെ സ്നേഹത്തെക്കാള്‍ വലുതായൊന്നുമുണ്ടാകില്ല. ഈ സ്നേഹം മാത്രം മതി. നിങ്ങള്‍ സ്വരൂപിച്ച തുക നിങ്ങളുടെ തന്നെ ക്ഷേമത്തിന് ഉപയോഗിക്കണം''- ഇ പി അഭ്യര്‍ഥിച്ചു.
എല്‍ഡിഎഫ് തിരുവനന്തപുരം മണ്ഡലം സ്ഥാനാര്‍ഥി വി സുരേന്ദ്രന്‍പിള്ളയ്ക്ക് തെരഞ്ഞെടുപ്പിന് കെട്ടിവയ്ക്കാനുള്ള തുക ശ്രീപത്മനാഭസ്വാമി ക്ഷേത്രജീവനക്കാര്‍ നല്‍കി.
ReplyDeleteകശുവണ്ടിത്തൊഴിലാളികളുടെ ഹൃദയത്തില്‍തൊട്ട് കശുവണ്ടിയുടെ നാട്ടില്‍ എം എ ബേബി പ്രചാരണം തുടങ്ങി. തൊഴിലാളികള്‍ പകര്‍ന്നുനല്‍കിയ മധുരം നുണഞ്ഞുകൊണ്ട് എല്ലാവരുടെയും ആശീര്‍വാദം തേടിയ എം എ ബേബിക്ക് തെരഞ്ഞെടുപ്പില്‍ കെട്ടിവയ്ക്കാനുള്ള തുക തൊഴിലാളികള്‍ നല്‍കി.
ReplyDeleteവികസനപ്പെരുമയിലേക്ക് പുനലൂരിനെ നയിക്കാന്‍ നേതൃത്വം നല്‍കിയ ജനനായകര്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കെട്ടിവയ്ക്കാനുള്ള തുക സ്വരൂപിച്ചു നല്‍കിയതിന്റെ അഭിമാനമാണ് പുനലൂര്‍ പേപ്പര്‍മില്ലിലെ തൊഴിലാളികള്‍ക്ക്. 24 വര്‍ഷം വികസന മുരടിപ്പിന്റെ തുരുമ്പിച്ച ചങ്ങലപ്പൂട്ടുകളില്‍ കിടന്ന പേപ്പര്‍മില്‍ തുറക്കാന്‍ നടപടിയെടുത്തതിന് നേതൃത്വം നല്‍കിയ കെ രാജഗോപാലിനും കെ രാജുവിനും പത്തനാപുരം, പുനലൂര്‍ മണ്ഡലങ്ങളില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി ജനവിധി തേടുന്നതിനാണ് പേപ്പര്‍മില്ലിലെ തൊഴിലാളികള്‍ രണ്ടുപേര്‍ക്കും കെട്ടിവയ്ക്കാനുള്ള തുക നല്‍കിയത്. പേപ്പര്‍മില്ലില്‍ എത്തിച്ചേര്‍ന്ന എല്‍ഡിഎഫ് നേതാക്കളെ തൊഴിലാളികള്‍ ആവേശപൂര്‍വം മുദ്രാവാക്യങ്ങള്‍ മുഴക്കി വരവേറ്റു. തുടര്‍ന്നാണ് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനുള്ള തുക ഇരുവര്‍ക്കും ആഹ്ളാദപൂര്‍വം കൈമാറി വിജയാശംസകള്‍ ഏകിയത്. രണ്ട് സ്ഥാനാര്‍ഥികളുടെയും തെരഞ്ഞെടുപ്പ് വിജയം സുനിശ്ചിതമാക്കാന്‍ ഇനിയുള്ള ദിനങ്ങളില്‍ തൊഴിലാളികുടുംബങ്ങള്‍ സജീവമായി രംഗത്തിറങ്ങുമെന്ന് അറിയിച്ചു.
ReplyDeleteഅമ്പലപ്പുഴ അസംബ്ളി മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജി സുധാകരന് തെരഞ്ഞെടുപ്പില്‍ കെട്ടിവയ്ക്കാനുള്ള തുക കക്ഷിരാഷ്ട്രീയത്തിനതീതമായി തൊഴിലാളികള്‍ ശേഖരിച്ച് നല്‍കുന്നു. കയര്‍ സഹകരണമേഖലകളിലെ തൊഴിലാളികളാണ് കക്ഷിരാഷ്ട്രീയം മറന്ന് ജി സുധാകരന്റെ വിജയത്തിന് ഒത്തുചേരുന്നത്. കേരള സ്റ്റേറ്റ് കയര്‍ കോര്‍പറേഷനിലെ ജീവനക്കാര്‍ സമാഹരിച്ച തുക ഐഎന്‍ടിയുസി ജനറല്‍സെക്രട്ടറി പി ആര്‍ ചന്ദ്രമോഹനനാണ് ജി സുധാകരന് നല്‍കിയത്. ഇതിനായി ചേര്‍ന്ന യോഗത്തില്‍ എന്‍ പി വിദ്യാനന്ദന്‍, പി ജ്യോതിസ്, പി എ റോബി, കെ എസ് രാജപ്പന്‍, എം എ ആന്റണി എന്നിവര്‍ സംസാരിച്ചു. ഫോം മാറ്റിങ്സ് (ഇന്ത്യ) ലിമിറ്റഡിലെ ജീവനക്കാര്‍ സമാഹരിച്ച തുക ഐഎന്‍ടിയുസി കവീനര്‍ കെ നടേശന്‍ ജി സുധാകരന് കൈമാറി. യോഗത്തില്‍ എന്‍പി വിദ്യാനന്ദന്‍, പി ജ്യോതിസ്, പി സുരേന്ദ്രന്‍പിള്ള (സിഐടിയു), ടി എസ് ഷാജി (എഐടിയുസി), പി എസ് രാജു, ബി ശിവാനന്ദന്‍, എം എസ് ഭുവനേശ്വരന്‍ എന്നിവര്‍ സംസാരിച്ചു.
ReplyDeleteഅയിഷാപോറ്റിക്ക് കശുവണ്ടിത്തൊഴിലാളികള്‍ കെട്ടിവയ്ക്കാനുള്ള തുക നല്‍കി
ReplyDeleteകൊട്ടാരക്കര: വികസനക്കുതിപ്പില്‍ കൊട്ടാരക്കരയെ നയിക്കാന്‍ നേതൃത്വം നല്‍കിയ ജനനായിക കൊട്ടാരക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. പി അയിഷാപോറ്റിക്ക് തെരഞ്ഞെടുപ്പില്‍ കെട്ടിവയ്ക്കാനുള്ള തുക കശുവണ്ടിത്തൊഴിലാളികള്‍ നല്‍കി. നെല്ലിക്കുന്നം ലക്ഷ്മണ്‍ കാഷ്യൂഫാക്ടറിയില്‍ ചേര്‍ന്ന പൊതുയോഗത്തില്‍ തൊഴിലാളികളില്‍നിന്ന് സ്വരൂപിച്ച തുക കണ്‍വീനര്‍ ഇന്ദിരയില്‍നിന്ന് അയിഷാപോറ്റി ഏറ്റുവാങ്ങി. ചടങ്ങിന് മുന്നോടിയായി നടന്ന പൊതുയോഗം കാഷ്യൂ വര്‍ക്കേഴ്സ് യൂണിയന്‍ ജനറല്‍സെക്രട്ടറി അഡ്വ. മുരളി മടന്തകോട് ഉദ്ഘാടനംചെയ്തു. ഷാഹുല്‍ഹമീദ് അധ്യക്ഷനായി. കെട്ടിവയ്ക്കാനുള്ള തുക ഏറ്റുവാങ്ങാന്‍ എത്തിയ സ്ഥാനാര്‍ഥിക്ക് തൊഴിലാളികള്‍ ആവേശപൂര്‍വമായ സ്വീകരണമാണ് നല്‍കിയത്.
മുല്ലക്കര രത്നാകരന് കശുവണ്ടി തൊഴിലാളികള്‍ കെട്ടിവയ്ക്കാനുള്ള തുക നല്‍കി
കടയ്ക്കല്‍: ചടയമംഗലം മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി മുല്ലക്കര രത്നാകരന് തെരഞ്ഞെടുപ്പില്‍ കെട്ടിവയ്ക്കാനുള്ള തുക കശുവണ്ടിഫാക്ടറി തൊഴിലാളികള്‍ നല്‍കി. കടയ്ക്കല്‍ കോട്ടപ്പുറം കാഷ്യൂകോര്‍പറേഷന്‍ ഫാക്ടറി തൊഴിലാളികളാണ് തുക നല്‍കിയത്. ഫാക്ടറിക്കു മുന്നില്‍ ചേര്‍ന്ന യോഗത്തില്‍ ആര്‍ സുകുമാരന്‍നായര്‍ അധ്യക്ഷനായി.