പ്രൊഫ. കെ എം ബഹാവുദീന്‍ അന്തരിച്ചു
ചാത്തന്നൂര്‍: പ്രമുഖ വിദ്യാഭ്യാസ വിചക്ഷണനും അലിഗഢ് മുസ്ളിം സര്‍വകലാശാല മുന്‍ പ്രോ വൈസ്ചാന്‍സലറുമായ പരവൂര്‍ തെക്കുംഭാഗം ആണ്ടൂര്‍ പാറയില്‍വീട്ടില്‍ പ്രൊഫ. കെ എം ബഹാവുദീന്‍ (82) അന്തരിച്ചു. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വര്‍ഷങ്ങളായി എറണാകുളം വെണ്ണല ഹരിത റോഡിലെ വീട്ടിലായിരുന്നൂ താമസം. അടിയന്തരാവസ്ഥക്കാലത്ത് കോഴിക്കോട് റീജണല്‍ എന്‍ജിനിയറിങ് കോളേജ് പ്രിന്‍സിപ്പലായിരുന്ന ബഹാവുദീന്‍ രാജന്‍ കേസിലെ മുഖ്യസാക്ഷിയാണ്. രാജനെ കസ്റ്റഡിയിലെടുത്തതായുള്ള ഇദ്ദേഹത്തിന്റെ മൊഴിയാണ് കേസില്‍ നിര്‍ണായകമായത്.
അലിഗഢ് മുസ്ളിം സര്‍വകലാശാലയില്‍നിന്ന് സിവില്‍ എന്‍ജിനിയറിങ്ങില്‍ ബിരുദവും മാഞ്ചസ്റ്റര്‍ യൂണിവേഴ്സിറ്റിയില്‍നിന്ന് എംഎസ്സിയില്‍ ബിരുദാനന്തരബിരുദവും നേടി. കോഴിക്കോട് റീജണല്‍ എന്‍ജിനിയറിങ് കോളേജില്‍ 1968ല്‍ അധ്യാപകനായ ബഹാവുദീന്‍ 1984ല്‍ പ്രിന്‍സിപ്പലായി വിരമിച്ചു. 1984 മുതല്‍ '87വരെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷണല്‍ ആന്‍ഡ് പ്ളാനിങ് ആന്‍ഡ് അഡ്മിനിസ്ട്രേഷന്‍ (എന്‍ഐഇപിഎ) എക്സിക്യൂട്ടീവ് ഡയറക്ടറായിരുന്നു. പിന്നീട് ഇറാഖില്‍ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഇന്ത്യന്‍ ഡെലിഗേഷന്റെ ഡെപ്യൂട്ടി ലീഡര്‍, യുനസ്കോയുടെ ടെക്നിക്കല്‍ എഡ്യൂക്കേഷന്‍ ഓഫ് ഇന്ത്യന്‍ ഡെലിഗേഷന്‍ മെമ്പര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. 'ഇറാഖ് യുദ്ധവും അധിനിവേശവും', 'കേരള മുസ്ളിങ്ങള്‍' എന്നിവയടക്കം നിരവധി പുസ്തകങ്ങളും വിദ്യാഭ്യാസ ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. കബറടക്കം പരവൂര്‍ തെക്കുംഭാഗം പുത്തന്‍പള്ളിയില്‍. ഭാര്യ: റംലാബീവി. മക്കള്‍: ആസിഫ് (ഐബിഎം ദുബായ്), ലുലു (എന്‍ജിനിയര്‍ അയര്‍ലന്‍ഡ്), ഡോ. ഫൌസിയ (എസ്എടി തിരുവനന്തപുരം), ഷാഹിന്‍ (എന്‍ജിനിയര്‍, യുഎസ്എ). മരുമക്കള്‍: ഡോ. ഐഷ (ദുബായ്), ഡോ. ബഷീര്‍ (അയര്‍ലന്‍ഡ്), ഡോ. അബ്ദുല്‍ലത്തീഫ് (മെഡിക്കല്‍കോളേജ് ആലപ്പുഴ), അര്‍മ്മാല്‍ (യുഎസ്എ).
രാജന്‍ കേസില്‍ നിര്‍ണായകമായത് ബഹാവുദ്ദീന്റെ വെളിപ്പെടുത്തല്‍
'രാജനെ പൊലീസ് അറസ്റ്റ് ചെയ്തു കൊണ്ടുപോയതായി എനിക്ക് ഉത്തമ ബോധ്യമുണ്ട്' - ജസ്റ്റിസ് പി സുബ്രഹ്മണ്യന്‍ പോറ്റിയുടെയും ജസ്റ്റിസ് ഖാലിദിന്റെയും ഡിവിഷന്‍ ബെഞ്ചിനു മുമ്പാകെ പ്രൊഫ. കെ എം ബഹാവുദ്ദീന്‍ ഖുര്‍ആന്‍ തൊട്ട് സത്യം ചെയ്ത് വെളിപ്പെടുത്തി. 1976 മാര്‍ച്ച് ഒന്നിനു ശേഷം രാജന്‍ എന്‍ജിനിയറിങ് കോളേജില്‍ ഹാജരായിട്ടില്ലെന്നും സുബ്രഹ്മണ്യന്‍ പോറ്റിയുടെ ചോദ്യത്തിന് ബഹാവുദ്ദീന്‍ മറുപടി നല്‍കി.
അടിയന്തരാവസ്ഥക്കാലത്തെ രാജന്‍ സംഭവത്തില്‍ അന്നത്തെ മുഖ്യമന്ത്രി കെ കരുണാകരന്റെ രാജിയിലേക്കുവരെ നയിച്ചത് രാജന്‍ പഠിച്ചിരുന്ന കോഴിക്കോട് റീജണല്‍ എന്‍ജിനിയറിങ് കോളേജിലെ പ്രിന്‍സിപ്പലായിരുന്ന ബഹാവുദ്ദീന്റെ ഈ നിര്‍ണായക മൊഴിയാണ്. മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവരുടെ സ്വാധീനത്തിനും ഇടപെടലുകള്‍ക്കും വഴങ്ങാതെ ധീരമായ നിലപാടാണ് കേസിലുടനീളം ബഹാവുദ്ദീന്‍ കൈക്കൊണ്ടത്. രാജനെ കോളേജ് ഹോസ്റ്റലില്‍നിന്ന് അറസ്റ്റ് ചെയ്തതിന് അടുത്തദിവസംമുതല്‍ അച്ഛന്‍ ഈച്ചരവാര്യര്‍ നടത്തിയ നിയമപോരാട്ടങ്ങള്‍ക്കും ബഹാവുദ്ദീന്റെ പിന്തുണ ഏറെ സഹായകമായി. രാജനെ തേടി കക്കയം ക്യാമ്പ് സന്ദര്‍ശിക്കാന്‍പോലും ഈ പ്രിന്‍സിപ്പല്‍ തയ്യാറായി.
അടിയന്തരാവസ്ഥ പിന്‍വലിച്ച ശേഷം ഈച്ചരവാര്യര്‍ ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയിലാണ് ബഹാവുദ്ദീന്റെ മൊഴി വഴിത്തിരിവായത്. അടിയന്തരാവസ്ഥയെത്തുടര്‍ന്ന് രാജ്യത്തെ കോടതികളില്‍ എത്തുന്ന ആദ്യത്തെ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയും ഇതായിരുന്നു. കരുണാകരന്‍ മന്ത്രിസഭയിലെ ഒരംഗം ടെലിഫോണിലും കോഴിക്കോട്ടെത്തി നേരിട്ടും അഭ്യര്‍ഥിച്ചെങ്കിലും അത് കണക്കിലെടുക്കാതെയാണ് രേഖകളുമായി ബഹാവുദ്ദീന്‍ കോടതിയില്‍ എത്തിയത്. രാജനെ പൊലീസ് അറസ്റ്റ് ചെയ്തുവെന്ന തീരുമാനത്തിലെത്താന്‍ കോടതിക്ക് സഹായകമായത് ബഹാവുദ്ദീന്റെ വെളിപ്പെടുത്തലാണ്.
'കോളേജ് പ്രിന്‍സിപ്പല്‍ ബഹാവുദ്ദീന്റെ തെളിവില്‍നിന്ന് പ്രതികള്‍ സമര്‍പ്പിച്ചിട്ടുള്ള റിപ്പോര്‍ട്ട് അസത്യമല്ലാതെ മറ്റൊന്നുമല്ലെന്നു ഞങ്ങള്‍ക്ക് ബോധ്യംവന്നതായി' ജസ്റ്റിസ് പി സുബ്രഹ്മണ്യം പോറ്റി തന്റെ വിധിന്യായത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇതിനു വിരുദ്ധമായി രാജനെ അറസ്റ്റ് ചെയ്തില്ലെന്ന് നിയമസഭയില്‍ അസത്യപ്രസ്താവന നടത്തിയ മുഖ്യമന്ത്രി കെ കരുണാകരന് അധികാരമൊഴിയേണ്ടിയും വന്നു.
1976 മാര്‍ച്ച് ഒന്നിന് പുലര്‍ച്ചെയാണ് കോളേജിലെ ആര്‍ട്സ് ക്ളബ് സെക്രട്ടറി കൂടിയായ പി രാജനെയും സഹപാഠിയായ ചാലിയെയും കോളേജ് ഹോസ്റ്റലില്‍നിന്ന് പൊലീസ് പിടികൂടിയത്. ഹോസ്റ്റലിന്റെ ആക്ടിങ് വാര്‍ഡന്റെ ചുമതലവഹിച്ചിരുന്ന ഗണിതാധ്യാപകന്‍ ഡോ. മുരളീധരന്‍ അറിയിച്ചതിനെ തുടര്‍ന്ന് രാവിലെ ബഹാവുദ്ദീന്‍ കുന്നമംഗലം പൊലീസില്‍ ബന്ധപ്പെട്ടു. തങ്ങളാരെയും അറസ്റ്റ് ചെയ്തില്ലെന്ന മറുപടിയാണ് പൊലീസ് നല്‍കിയത്. പൊലീസ് സൂപ്രണ്ട് ലക്ഷ്മണയുമായി ബന്ധപ്പെടാന്‍ ട്രങ്ക്കോള്‍ ബുക്ക് ചെയ്തെങ്കിലും ഫോണില്‍ കിട്ടിയില്ല. തുടര്‍ന്ന് അറസ്റ്റ് വിവരം അറിയിച്ച് ഈച്ചരവാര്യര്‍ക്കും ചാലിയുടെ പിതാവിനും രജിസ്റ്റേര്‍ഡ് കത്തുകളും ഇദ്ദേഹം അയച്ചിരുന്നു. ഇതിന്റെ പേരിലും ഇദ്ദേഹം പൊലീസ് പീഡനത്തിനിരയായി. കക്കയം ക്യാമ്പില്‍ വിളിച്ചുവരുത്തിയായിരുന്നു ഭീഷണി. എന്നാല്‍ ഇതൊന്നും അദ്ദേഹത്തെ തളര്‍ത്തിയില്ല. ആരെയും കൂസാതെ അദ്ദേഹം കോടതിയിലെത്തി തന്റെ പ്രിയവിദ്യാര്‍ഥിക്കായി മൊഴി നല്‍കി. തനിക്ക് പരമകാരുണികനായ ദൈവത്തെ മാത്രമേ ഭയക്കേണ്ടതുള്ളൂവെന്നാണ് കേസില്‍ സ്വാധീനിക്കാന്‍ ശ്രമിച്ച മന്ത്രിയോട് ഇദ്ദേഹം മറുപടി നല്‍കിയതെന്നാണ് അക്കാലത്തെ സംഭവങ്ങള്‍ക്ക് സാക്ഷ്യംവഹിച്ചവര്‍ വ്യക്തമാക്കുന്നത്. കേസില്‍ ബഹാവുദ്ദീന്‍ നല്‍കിയ പിന്തുണ ഈച്ചരവാര്യര്‍ 'ഒരച്ഛന്റെ ഓര്‍മക്കുറിപ്പുകള്‍' എന്ന ആത്മകഥയില്‍ നന്ദിയോടെ സ്മരിക്കുന്നുമുണ്ട്.
(ഷഫീഖ് അമരാവതി)
ദേശാഭിമാനി 210311
'രാജനെ പൊലീസ് അറസ്റ്റ് ചെയ്തു കൊണ്ടുപോയതായി എനിക്ക് ഉത്തമ ബോധ്യമുണ്ട്' - ജസ്റ്റിസ് പി സുബ്രഹ്മണ്യന്‍ പോറ്റിയുടെയും ജസ്റ്റിസ് ഖാലിദിന്റെയും ഡിവിഷന്‍ ബെഞ്ചിനു മുമ്പാകെ പ്രൊഫ. കെ എം ബഹാവുദ്ദീന്‍ ഖുര്‍ആന്‍ തൊട്ട് സത്യം ചെയ്ത് വെളിപ്പെടുത്തി. 1976 മാര്‍ച്ച് ഒന്നിനു ശേഷം രാജന്‍ എന്‍ജിനിയറിങ് കോളേജില്‍ ഹാജരായിട്ടില്ലെന്നും സുബ്രഹ്മണ്യന്‍ പോറ്റിയുടെ ചോദ്യത്തിന് ബഹാവുദ്ദീന്‍ മറുപടി നല്‍കി.
ReplyDeleteഅടിയന്തരാവസ്ഥക്കാലത്തെ രാജന്‍ സംഭവത്തില്‍ അന്നത്തെ മുഖ്യമന്ത്രി കെ കരുണാകരന്റെ രാജിയിലേക്കുവരെ നയിച്ചത് രാജന്‍ പഠിച്ചിരുന്ന കോഴിക്കോട് റീജണല്‍ എന്‍ജിനിയറിങ് കോളേജിലെ പ്രിന്‍സിപ്പലായിരുന്ന ബഹാവുദ്ദീന്റെ ഈ നിര്‍ണായക മൊഴിയാണ്. മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവരുടെ സ്വാധീനത്തിനും ഇടപെടലുകള്‍ക്കും വഴങ്ങാതെ ധീരമായ നിലപാടാണ് കേസിലുടനീളം ബഹാവുദ്ദീന്‍ കൈക്കൊണ്ടത്. രാജനെ കോളേജ് ഹോസ്റ്റലില്‍നിന്ന് അറസ്റ്റ് ചെയ്തതിന് അടുത്തദിവസംമുതല്‍ അച്ഛന്‍ ഈച്ചരവാര്യര്‍ നടത്തിയ നിയമപോരാട്ടങ്ങള്‍ക്കും ബഹാവുദ്ദീന്റെ പിന്തുണ ഏറെ സഹായകമായി. രാജനെ തേടി കക്കയം ക്യാമ്പ് സന്ദര്‍ശിക്കാന്‍പോലും ഈ പ്രിന്‍സിപ്പല്‍ തയ്യാറായി.