വിദേശനയത്തിന്റെയും ഇന്ത്യ-അമേരിക്ക ബന്ധങ്ങളുടെയും കാര്യത്തില്‍ കോണ്‍ഗ്രസും ബി ജെ പിയും ഒരേ തൂവല്‍പക്ഷികളാണെന്ന് ഇന്ത്യയിലെ അമേരിക്കന്‍ എംബസിയില്‍ നിന്നും അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറിക്ക് അയച്ച റിപ്പോര്‍ട്ടുകള്‍ സ്ഥിരീകരിക്കുന്നു.
അമേരിക്കയെ വിമര്‍ശിക്കുന്ന ബി ജെ പി ദേശീയ എക്‌സിക്യുട്ടീവിന്റെ പ്രമേയങ്ങള്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ മാത്രമുദ്ദേശിച്ചുള്ളതാണെന്ന് ബി ജെ പി നേതാക്കന്മാര്‍ സ്വകാര്യസംഭാഷണങ്ങളില്‍ അറിയിച്ചതായി അമേരിക്കന്‍ സ്ഥാനപതികാര്യാലയത്തിലെ ഉപമേധാവി റോബര്‍ട്ട് ബ്ലാക്കെ 2005 ഡിസംബര്‍ 28ന് അയച്ച റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.
ഹിന്ദു ദിനപത്രം ഇന്നലെ പ്രസിദ്ധീകരിച്ച വിക്കിലീക്‌സ് വെളിപ്പെടുത്തലിലാണ് റോബര്‍ട്ട് ബ്ലാക്കെയുടെ റിപ്പോര്‍ട്ട് ഉദ്ധരിച്ചത്.
അമേരിക്കയ്ക്ക് കീഴ്‌പ്പെടുന്ന വിദേശനയമാണ് യു പി എ സര്‍ക്കാരിന്റേതെന്ന് 2005 ഡിസംബര്‍ 26, 27 തീയതികളില്‍ മുംബൈയില്‍ നടന്ന ബി ജെ പി ദേശീയ എക്‌സിക്യുട്ടീവ് അംഗീകരിച്ച പ്രമേയത്തില്‍ വിമര്‍ശിച്ചിരുന്നു. ഈ പ്രമേയം പാസാക്കിയ ശേഷം ബി ജെ പി നേതാക്കന്മാര്‍ രഹസ്യസംഭാഷണത്തില്‍ പറഞ്ഞത് പ്രമേയത്തെ കാര്യമാക്കേണ്ടതില്ലെന്നാണ്.
''ഡിസംബര്‍ 28ന് സ്വകാര്യ സംഭാഷണത്തില്‍ ബി ജെ പി ദേശീയ എക്‌സിക്യുട്ടീവ് അംഗമായ ശേഷാദ്രിചാരി വിദേശനയപ്രമേയം പ്രത്യേകിച്ച് അമേരിക്കയെ ബാധിക്കുന്ന ഭാഗം കാര്യമായെടുക്കേണ്ടതില്ലെന്ന് പറഞ്ഞു'' എന്ന് ബ്ലാക്കെ അയച്ച റിപ്പോര്‍ട്ട് വ്യക്തമാക്കി.
യു പി എ ക്കെതിരെ രാഷ്ട്രീയ നേട്ടമുണ്ടാക്കുക ലക്ഷ്യം വച്ചുള്ള പതിവ് നടപടിയായാണ് പ്രമേയത്തെ ചാരി വിശേഷിപ്പിച്ചത്. ബി ജെ പി വക്താവായ പ്രകാശ് ജാവേദ്ക്കറും ഇതേ അഭിപ്രായം പ്രകടിപ്പിച്ചു. ആണവ നയത്തിന്‍മേലുള്ള ഏതു ഇടപാടിനെക്കുറിച്ചും ഇന്ത്യാ ഗവണ്‍മെന്റും അമേരിക്കന്‍ ഗവണ്‍െമന്റും കൂടുതല്‍ വ്യക്തതയുണ്ടാക്കണമെന്നു മാത്രമാണ് ബി ജെ പി ആവശ്യപ്പെടുന്നതെന്നും ജാവേദ്ക്കര്‍ പറഞ്ഞതായും ബ്ലാക്കെയുടെ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.
ഇന്ത്യ-അമേരിക്കന്‍ ബന്ധങ്ങള്‍ പരിപോഷിപ്പിക്കുന്നതിനേക്കാള്‍ യു പി എയെ അധിക്ഷേപിക്കുന്നതിലാണ് അധികാരത്തിനു പുറത്തുള്ള ബി ജെ പിക്ക് താല്‍പര്യമെന്നും ബ്ലാക്കെ റിപ്പോര്‍ട്ടില്‍ പറഞ്ഞു. ''അമേരിക്കയ്ക്ക് കീഴ്‌പ്പെടാനുള്ള സാധ്യത ഇന്ത്യന്‍ സമ്മതിദായകരില്‍ ഒരു വിഭാഗം വികാരപരമായാണ് കാണുന്നത്. ബി ജെ പിയെപ്പോലുള്ള ദേശീയവാദപാര്‍ട്ടിയ്ക്ക് ഇന്ത്യന്‍ സ്വാതന്ത്ര്യം ഉയര്‍ത്തിപ്പിടിക്കേണ്ടത് അണികളെ ആവേശം കൊള്ളിക്കാന്‍ ആവശ്യമാണ്'' എന്നാണ് ബ്ലാക്കെ അഭിപ്രായപ്പെട്ടത്.
ഇന്ത്യ-അമേരിക്ക ആണവകരാറിനോടുള്ള ബി ജെ പിയുടെ എതിര്‍പ്പ് അധികാരം കിട്ടിയാല്‍ മാറുമെന്നാണ് ഇന്ത്യയിലെ അമേരിക്കന്‍ എംബസി ഉദ്യോഗസ്ഥനായ പീറ്റര്‍ ബര്‍ലെ ബി ജെ പി നേതാവ് എല്‍ കെ അദ്വാനിയുമായി നടത്തിയ ചര്‍ച്ചയ്ക്കുശേഷം അമേരിക്കന്‍ വിദേശകാര്യ വകുപ്പിനെ അറിയിച്ചത്.
ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനത്തിന് തൊട്ടുമുമ്പ് 2009 മെയ് 13നാണ് ബര്‍ലെ അദ്വാനിയുമായി ചര്‍ച്ച നടത്തിയത്. പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനു ശേഷം ബി ജെ പിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ വരികയാണെങ്കില്‍ ഇന്ത്യ-അമേരിക്ക ബന്ധങ്ങളില്‍ തുടര്‍ച്ചയുണ്ടാകുമെന്നും ബന്ധങ്ങള്‍ ശക്തിപ്പെടുമെന്നും അദ്വാനി ഉറപ്പുനല്‍കി.
ആണവകരാറിനെ ബി ജെ പി എതിര്‍ത്തിരുന്നു. അധികാരത്തില്‍ വന്നാല്‍ കരാര്‍ പുനപ്പരിശോധിക്കുമെന്നായിരുന്നു 2008 ജൂലൈയില്‍ ആണവകരാറിനെക്കുറിച്ച് പാര്‍ലമെന്റില്‍ ചര്‍ച്ചകള്‍ നടക്കുമ്പോള്‍ ബി ജെ പി പറഞ്ഞിരുന്നത്. എന്നാല്‍ ബര്‍ലെയുമായുള്ള ചര്‍ച്ചയില്‍ വിദേശനയത്തില്‍ തുടര്‍ച്ചയുണ്ടാകുമെന്നും സാര്‍വദേശീയ കരാറുകള്‍ ലാഘവത്തോടെ കൈകാര്യം ചെയ്യില്ലെന്നും അദ്വാനി ഉറപ്പുനല്‍കി.
1972ല്‍ പാകിസ്ഥാനുമായുണ്ടാക്കിയ സിംല കരാറിന്റെ കാര്യം അദ്വാനി അനുസ്മരിക്കുകയും ചെയ്തു. കരാറിനെ തന്റെ പാര്‍ട്ടി എതിര്‍ത്തിരുന്നുവെങ്കിലും ബി ജെ പി അധികാരത്തില്‍ വന്ന ശേഷം കരാര്‍ റദ്ദാക്കിയില്ലെന്ന് അദ്വാനി ചൂണ്ടിക്കാട്ടി.
ജനയുഗം 200311
വിദേശനയത്തിന്റെയും ഇന്ത്യ-അമേരിക്ക ബന്ധങ്ങളുടെയും കാര്യത്തില്‍ കോണ്‍ഗ്രസും ബി ജെ പിയും ഒരേ തൂവല്‍പക്ഷികളാണെന്ന് ഇന്ത്യയിലെ അമേരിക്കന്‍ എംബസിയില്‍ നിന്നും അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറിക്ക് അയച്ച റിപ്പോര്‍ട്ടുകള്‍ സ്ഥിരീകരിക്കുന്നു.
ReplyDeleteഅമേരിക്കയെ വിമര്‍ശിക്കുന്ന ബി ജെ പി ദേശീയ എക്‌സിക്യുട്ടീവിന്റെ പ്രമേയങ്ങള്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ മാത്രമുദ്ദേശിച്ചുള്ളതാണെന്ന് ബി ജെ പി നേതാക്കന്മാര്‍ സ്വകാര്യസംഭാഷണങ്ങളില്‍ അറിയിച്ചതായി അമേരിക്കന്‍ സ്ഥാനപതികാര്യാലയത്തിലെ ഉപമേധാവി റോബര്‍ട്ട് ബ്ലാക്കെ 2005 ഡിസംബര്‍ 28ന് അയച്ച റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.