കര്‍ഷക ആത്മഹത്യ ഇല്ലാതാക്കി വി എസ് സര്‍ക്കാറിന്റെ പങ്കിനെ അപഹസിക്കുന്നത് നന്ദികേട്: കര്‍ഷകസംഘം
കല്‍പ്പറ്റ: കര്‍ഷക ആത്മഹത്യ ഇല്ലാതാക്കിയതില്‍ എല്‍ഡിഎഫ് സര്‍ക്കാറിന്റെ പങ്കിനെ അപഹസിക്കുന്ന കിസാന്‍ ജനതയുടെ കൃതഘ്നത വയനാട്ടിനാകെ അപമാനമാകരമാണെന്ന് കര്‍ഷകസംഘം ജില്ലാ കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു. കര്‍ഷകരുടെ കടങ്ങള്‍ എഴുതിതള്ളാന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങും മുഖ്യമന്ത്രിമാരായിരുന്ന എ കെ ആന്റണിയും ഉമ്മന്‍ചാണ്ടിയും തയ്യാറാകാതിരുന്നഘട്ടത്തില്‍ രാജ്യത്തിനാകെ മാതൃകയായി ആത്മഹത്യചെയ്ത കര്‍ഷകരുടെ കടങ്ങള്‍ ഏറ്റെടുത്തു എന്നതാണ് എല്‍ഡിഎഫ് സര്‍ക്കാറിന്റെ പ്രാധാന്യം. ആത്മഹത്യചെയത കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് 50,000 രൂപ വീതം നഷ്ടപരിഹാരം നല്‍കി. കര്‍ഷക കടാശ്വാസ കമീഷന്‍ രൂപീകരിച്ച് 25,000 രൂപ വരെ കടമുള്ള വയനാട്ടിലെ 42113 കര്‍ഷകകുടുബങ്ങളുടെ കടങ്ങള്‍ എറ്റെടുത്ത് പണയാധാരം മടക്കി നല്‍കി. ഈ നടപടികള്‍ കര്‍ഷകര്‍ക്ക് ആത്മവിശ്വാസം നല്‍കിയതാണ് ആത്മഹത്യ ഇല്ലാതാക്കാന്‍ സഹായിച്ചത്.
2008 ല്‍ കേന്ദ്രസര്‍ക്കാര്‍ കടാശ്വാസ പദ്ധതി നടപ്പാക്കിയതിനാലാണ് വയനാട്ടില്‍ കര്‍ഷക ആത്മഹത്യ ഇല്ലാതായതെന്ന് കൊട്ടിഘോഷിക്കുന്ന കിസാന്‍ജനത 2009 ല്‍ രാജ്യത്താകെ 17,368 കര്‍ഷകര്‍ ആത്മഹത്യ ചെയ്തതിന്റെ ഉത്തരവാദിത്വം ആര്‍ക്കാണെന്ന് പറയണം. 1999 ന് ശേഷം 2,51,343 കര്‍ഷകര്‍ രാജ്യത്താകെ ആത്മഹത്യചെയ്തു എന്നാണ് കേന്ദ്ര സര്‍ക്കാറിന്റെ നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്കുകള്‍. സ്വതന്ത്രഇന്ത്യയുടെ ചരിത്രത്തിലില്ലാത്തവിധം കര്‍ഷക ആത്മഹത്യ പടര്‍ന്നുപിടിച്ചതിന് കാരണം നരസിംഹറാവു സര്‍ക്കാര്‍ 1991 ല്‍ ആരംഭിച്ച നവഉദാരവല്‍ക്കരണ നയങ്ങളാണ്. ഈ നയങ്ങളോടുള്ള കിസാന്‍ജനതയുടെയും സോഷ്യലിസ്റ് ജനത നേതാവ് എം പി വീരേന്ദ്രകുമാറിന്റെയും നിലപാട് എന്താണെന്ന് വ്യക്തമാക്കണം. ഈ നയങ്ങള്‍ തിരുത്താന്‍ തയ്യാറാകാത്ത കോഗ്രസുമായുള്ള മുന്നണിബന്ധം ഉപേക്ഷിക്കാന്‍ വീരേന്ദ്രകുമാര്‍ തയ്യാറാകുമോ എന്നും വ്യക്തമാക്കണമെന്നും കര്‍ഷകസംഘം ജില്ലാ പ്രസിഡന്റ് സി കെ സഹദേവനും സെക്രട്ടറി എം വേലായുധനും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
ദേശാഭിമാനി 210311
കര്‍ഷക ആത്മഹത്യ ഇല്ലാതാക്കിയതില്‍ എല്‍ഡിഎഫ് സര്‍ക്കാറിന്റെ പങ്കിനെ അപഹസിക്കുന്ന കിസാന്‍ ജനതയുടെ കൃതഘ്നത വയനാട്ടിനാകെ അപമാനമാകരമാണെന്ന് കര്‍ഷകസംഘം ജില്ലാ കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു. കര്‍ഷകരുടെ കടങ്ങള്‍ എഴുതിതള്ളാന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങും മുഖ്യമന്ത്രിമാരായിരുന്ന എ കെ ആന്റണിയും ഉമ്മന്‍ചാണ്ടിയും തയ്യാറാകാതിരുന്നഘട്ടത്തില്‍ രാജ്യത്തിനാകെ മാതൃകയായി ആത്മഹത്യചെയ്ത കര്‍ഷകരുടെ കടങ്ങള്‍ ഏറ്റെടുത്തു എന്നതാണ് എല്‍ഡിഎഫ് സര്‍ക്കാറിന്റെ പ്രാധാന്യം. ആത്മഹത്യചെയത കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് 50,000 രൂപ വീതം നഷ്ടപരിഹാരം നല്‍കി. കര്‍ഷക കടാശ്വാസ കമീഷന്‍ രൂപീകരിച്ച് 25,000 രൂപ വരെ കടമുള്ള വയനാട്ടിലെ 42113 കര്‍ഷകകുടുബങ്ങളുടെ കടങ്ങള്‍ എറ്റെടുത്ത് പണയാധാരം മടക്കി നല്‍കി. ഈ നടപടികള്‍ കര്‍ഷകര്‍ക്ക് ആത്മവിശ്വാസം നല്‍കിയതാണ് ആത്മഹത്യ ഇല്ലാതാക്കാന്‍ സഹായിച്ചത്.
ReplyDelete