കോണ്‍. സ്ഥാനാര്‍ഥിനിര്‍ണയം പ്രതിസന്ധിയില്‍: നാലിലൊന്ന് മണ്ഡലങ്ങളില്‍ പോലും സ്ഥാനാര്‍ഥികളായില്ല
ന്യൂഡല്‍ഹി / തിരു: കോണ്‍ഗ്രസ് സ്ഥാനാര്‍ഥിനിര്‍ണയ ചര്‍ച്ച നാലുദിവസം പിന്നിട്ടിട്ടും എങ്ങുമെത്തിയില്ല. സ്ക്രീനിങ് കമ്മിറ്റിമാരത്തണ്‍ യോഗം ചേര്‍ന്നിട്ടും നാലിലൊന്ന് മണ്ഡലങ്ങളില്‍ പോലും സ്ഥാനാര്‍ഥികളെ നിശ്ചയിക്കാനായില്ല.
സ്ഥാനാര്‍ഥിനിര്‍ണയത്തില്‍ അസംതൃപ്തനായി നാട്ടിലേക്ക് മടങ്ങിയ ഉമ്മന്‍ചാണ്ടിയെ എഐസിസി നേതൃത്വം ഡല്‍ഹിക്ക് വിളിപ്പിച്ചു. ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും സീറ്റുകള്‍ വീതംവച്ചതോടെ പുറന്തള്ളപ്പെട്ട മറ്റ് ഗ്രൂപ്പുകളുടെ പ്രതിഷേധവും ശക്തമായി. ലണ്ടനിലുള്ള സോണിയ ഗാന്ധി മടങ്ങിയെത്തിയാലേ പട്ടികയ്ക്ക് അന്തിമ അംഗീകാരം കിട്ടൂ. തെരഞ്ഞെടുപ്പില്‍ യുഡിഎഫ് വിജയിച്ചാല്‍ മുഖ്യമന്ത്രിപദം ഉറപ്പിക്കാന്‍ സ്വന്തം ഗ്രൂപ്പിലുള്ളവരെ ജയസാധ്യതയുള്ള സീറ്റുകളില്‍ തിരുകിക്കയറ്റുകയെന്ന ലക്ഷ്യത്തോടെയാണ് ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും കരുനീക്കിയത്. ഇതിനെതിരെ സ്ക്രീനിങ് കമ്മിറ്റി അധ്യക്ഷന്‍ പ്രണബ് മുഖര്‍ജിയോട് കേരളത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രിമാര്‍ പരാതി അറിയിച്ചു. മറ്റു ഗ്രൂപ്പുകള്‍ക്ക് വിട്ടുകൊടുക്കാന്‍ ചര്‍ച്ചയ്ക്കെടുത്ത സീറ്റുകളില്‍ ഭൂരിപക്ഷവും ഉമ്മന്‍ചാണ്ടി പക്ഷക്കാരുടേതാണ്. ഇതോടെ ഉമ്മന്‍ചാണ്ടി സ്ഥാനാര്‍ഥിചര്‍ച്ച പൂര്‍ത്തിയാക്കാതെ കേരളത്തിലേക്ക് മടങ്ങി. ഇത് കോണ്‍ഗ്രസില്‍ പൊട്ടിത്തെറിയുണ്ടാക്കുമെന്ന് തിരിച്ചറിഞ്ഞ് എഐസിസി നേതൃത്വം ഉമ്മന്‍ചാണ്ടിയെ തിരികെവിളിച്ചു. ഉമ്മന്‍ചാണ്ടി ഡല്‍ഹിയിലെത്തിയശേഷം സ്ക്രീനിങ് കമ്മിറ്റി യോഗം വീണ്ടും ചേരാനാണ് ധാരണ.
അതിനിടെ, കെ കരുണാകരനൊപ്പമുള്ളവരെ തഴഞ്ഞെന്ന വിമര്‍ശം ശക്തമായി. എന്‍ പീതാംബരക്കുറുപ്പ് എംപിയടക്കമുള്ള പല നേതാക്കളും ഇക്കാര്യത്തില്‍ അതൃപ്തി പരസ്യമായി പ്രകടിപ്പിച്ചു. തനിക്കൊപ്പം കോണ്‍ഗ്രസിലേക്ക് മടങ്ങിയവരില്‍ ചിലര്‍ക്കെങ്കിലും സീറ്റ് തരപ്പെടുത്താന്‍ ഡല്‍ഹിയിലെത്തിയ കെ മുരളീധരന്‍, സ്വന്തം സീറ്റിന് പ്രയാസപ്പെടുകയാണ്. കരുണാകരന്റെ രണ്ടു മക്കളെയും സ്ഥാനാര്‍ഥിയാക്കുന്നത് ശരിയല്ലെന്ന് ഹൈക്കമാന്‍ഡിനെ ബോധ്യപ്പെടുത്തിയ ചെന്നിത്തല, പത്മജയ്ക്ക് സീറ്റുനല്‍കി മുരളിയെ വെട്ടാനുള്ള തന്ത്രമാണ് പയറ്റുന്നത്. കെപിസിസി പട്ടികയ്ക്കു പുറമെ രാഹുല്‍ഗാന്ധി 24 പേരുകള്‍ നല്‍കിയിട്ടുണ്ട്. ഇതില്‍ ഒന്നോ രണ്ടോ ഒഴികെയുള്ളവര്‍ സ്ഥാനാര്‍ഥികളാകുമെന്നാണ് സൂചന.
ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തനായ ടി സിദ്ദിഖിന്റെ പേര് നിര്‍ദേശിച്ചിരുന്നെങ്കിലും രാഹുലിന്റെ ലിസ്റ്റില്‍ ഇല്ലെന്നാണ് വിവരം. യൂത്ത് കോണ്‍ഗ്രസ് പുനഃസംഘടനയുമായി ബന്ധപ്പെട്ട് രാഹുലിന്റെ അപ്രീതിക്കിരയായിരുന്നു സിദ്ദിഖ്. കോഴിക്കോട്, ചാലക്കുടി തുടങ്ങി പല മണ്ഡലങ്ങളിലും രാഹുലിന്റെ ലിസ്റ്റില്‍ കയറിക്കൂടിയവര്‍ക്കെതിരെ പ്രതിഷേധമുയര്‍ന്നുകഴിഞ്ഞു. സ്ഥാനാര്‍ഥിനിര്‍ണയത്തില്‍ രമേശ് ചെന്നിത്തലയുടെ നീക്കങ്ങളാണ് വിജയം കാണുന്നത്. ഏകീകൃത ഐ വിഭാഗത്തിന് മേധാവിത്വമുള്ള പട്ടികയാണ് ചെന്നിത്തലയുടെ ലക്ഷ്യം. യൂത്ത് കോണ്‍ഗ്രസ്-മഹിളാ കോണ്‍ഗ്രസ് വിഭാഗത്തില്‍നിന്ന് 24 പേര്‍ പരിഗണനയിലുണ്ട്. ഇതില്‍ ഉമ്മന്‍ചാണ്ടിപക്ഷത്തിന് നാമമാത്രമായ പങ്കാളിത്തമേ ഉണ്ടാകൂ എന്നാണ് സൂചന. ഹരിപ്പാട് എംഎല്‍എ ബാബുപ്രസാദ് ഒഴികെ ഒട്ടുമിക്ക സിറ്റിങ് എംഎല്‍എമാരും പട്ടികയില്‍ സ്ഥാനം പിടിക്കുമെന്നാണ് സൂചന. ചെന്നിത്തലയ്ക്കുവേണ്ടിയാണ് ബാബുപ്രസാദ് ഒഴിയുന്നത്. പട്ടികയ്ക്കെതിരെ പരസ്യമായി രംഗത്തുവന്ന എഐസിസി അംഗം ടി എച്ച് മുസ്തഫ, കോണ്‍ഗ്രസ് പരാജയം വിലകൊടുത്തുവാങ്ങുകയാണെന്ന് ആരോപിച്ചു.
സ്റ്റീഫന്‍ജോര്‍ജ് രാജിവെച്ചു.മാണി പ്രതിസന്ധിയില്‍
കോട്ടയം: കേരളകോണ്‍ഗ്രസ് മാണി സംസ്ഥാനജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ് പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു.മറ്റു മണ്ഡലങ്ങളെ ചൊല്ലിയും തര്‍ക്കം രൂക്ഷമായതോടെ മാണിആശയക്കുഴപ്പത്തിലായി. മുന്നണിയില്‍ തര്‍ക്കത്തിനു പുറമേ പാര്‍ട്ടിയില്‍ നേരിടുന്ന പടലപ്പിണക്കം പരിഹരിക്കാനാവാതെ മാണിഗ്രൂപ്പിന്റെ സ്ഥാനാര്‍ഥിപ്പട്ടിക പുറത്തിറക്കാനായില്ല. സീറ്റുകിട്ടാത്തപക്ഷം വിമതരുടെ പ്രതികരണത്തെയും മാണി ഭയക്കുന്നു.
ജോസഫ് എം പുതുശേരിക്ക് തിരുവല്ല നല്‍കുന്നതിനെ കഴിഞ്ഞ തവണ തിരുവല്ലയില്‍ മല്‍സരിച്ച വിക്ടര്‍ ജോര്‍ജ് എതിര്‍ത്തു. ചങ്ങനാശേരിയില്‍ സിഎഫ് തോമസിനെ മല്‍സരിപ്പിക്കുന്നതിനെതിരെ യൂത്ത്മാണി നേതാവ് അഡ്വ:ജോബ് മൈക്കിള്‍ രംഗത്തു വന്നു.ചില സീറ്റുകള്‍ വിട്ടു കിട്ടുന്നതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസുമായുണ്ടായ അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിക്കാനായില്ല. കല്ലൂപ്പാറ വിട്ടുകൊടുത്തതിനു പകരം സീറ്റ് കോണ്‍ഗ്രസ് വിട്ടുകൊടുത്തിട്ടില്ല. മലബാറില്‍ മൂന്നു മണ്ഡലം വിട്ടു നല്‍കുന്നതുമായി ചര്‍ച്ച നടത്തും. കോട്ടയത്തുചേര്‍ന്ന ഉന്നതാധികാരസമിതി യോഗത്തിലും തീരുമാനമായില്ല.തിരുവല്ലയില്‍ മല്‍സരിക്കുന്ന സ്ഥാനാര്‍ഥിയെ നിശ്ചയിക്കാനാവാതെ പത്തനംതിട്ട ജില്ലാഭാരവാഹിയോഗത്തില്‍ നറുക്കെടുപ്പ് നടത്തി. ആവശ്യപ്പെട്ട സീറ്റുകള്‍ കിട്ടാതായാല്‍ സ്വതന്ത്രമായി മല്‍സരിക്കണമെന്നും ഒരു വിഭാഗം ആവശ്യപ്പെട്ടു തുടങ്ങിയതോടെ മാണി കടുത്ത പ്രതിസന്ധിയിലായി. മുന്നണിയില്‍ പരിഗണന കിട്ടാത്തതിനു പുറമേ പാര്‍ട്ടിയിലെ അഭിപ്രായവ്യതാസങ്ങളും വിഷയമായി
യുഡിഎഫ് പ്രകടനപത്രിക തര്‍ക്കം കഴിഞ്ഞു മതി: ഘടകകക്ഷികള്‍
പ്രകടനപത്രികയ്ക്ക് അന്തിമരൂപം നല്‍കാന്‍ ശനിയാഴ്ച ചേര്‍ന്ന യുഡിഎഫ് ഉന്നതാധികാരസമിതി യോഗം അലസിപ്പിരിഞ്ഞു. ഘടകകക്ഷികള്‍ക്ക് അനുവദിക്കുന്ന മണ്ഡലങ്ങള്‍ ഏതൊക്കെയെന്ന കാര്യത്തില്‍ തീരുമാനമായിട്ട് മതി പ്രകടന പത്രിക പ്രസിദ്ധീകരിക്കലെന്ന് കേരള കോണ്‍ഗ്രസ് മാണി, ജേക്കബ്, സിഎംപി, വീരന്‍ ജനത എന്നീ കക്ഷികള്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് യോഗം അലസിപ്പിരിഞ്ഞത്. ഇതോടെ പ്രകടനപത്രിക തിങ്കളാഴ്ച പ്രസിദ്ധീകരിക്കാനുള്ള തീരുമാനം പൊളിഞ്ഞു. പ്രകടനപത്രികയ്ക്ക് അന്തിമരൂപം നല്‍കാന്‍ ഇനി എന്ന് യോഗംചേരണമെന്ന കാര്യത്തിലും തീരുമാനമായില്ല. ഞായറാഴ്ച വൈകിട്ട് ഡല്‍ഹിയില്‍ ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും ഘടക കക്ഷികള്‍ക്ക് നല്‍കുന്ന മണ്ഡലങ്ങള്‍ ഏതൊക്കെയെന്ന് ഏകപക്ഷീയമായി അറിയിക്കും. ഘടക കക്ഷികള്‍ ഇതനുസരിക്കണമെന്നാണ് കോണ്‍ഗ്രസ് നിലപാട്.
വീരേന്ദ്രകുമാറിന്റെ പാര്‍ടിയാണ് ഏറെ പ്രതിസന്ധിയില്‍. ഏഴ് സീറ്റ് ഒപ്പിച്ചെങ്കിലും നാല് മണ്ഡലങ്ങള്‍ ഏതെന്ന് ഇനിയും അറിയിച്ചിട്ടില്ല. കല്‍പ്പറ്റയും വടകരയും കൂത്തുപറമ്പുമാണ് ഉറപ്പ് ലഭിച്ച മണ്ഡലങ്ങള്‍. കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിന് ലീഗ് ദാനംചെയ്യുന്ന ഒരു സീറ്റ് ഉള്‍പ്പെടെ 16 സീറ്റ് നല്‍കുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാല്‍, ലീഗ് അവരുടെ സീറ്റുകള്‍ ഒന്നും വിട്ടുകൊടുക്കില്ല. ഇതോടെ 15 സീറ്റ് മാത്രമായി. ഈ 15ല്‍ തോല്‍വി 100 ശതമാനവും ഉറപ്പുള്ള പേരാമ്പ്രയും തളിപ്പറമ്പും കാഞ്ഞങ്ങാടുമാണുള്ളത്. ഈ മൂന്നില്‍ ഏതെങ്കിലും ഒന്നിന് പകരം വിജയസാധ്യതയുള്ള ഏതെങ്കിലും ഒരു സീറ്റ് എന്ന യാചനയാണ് മാണി നടത്തുന്നത്. കേരള കോണ്‍ഗ്രസ് ജേക്കബ് ഗ്രൂപ്പിന് പിറവം, അങ്കമാലി, തരൂര്‍ എന്നീ മണ്ഡലങ്ങളാണ് നീക്കി വച്ചത്. ഇതില്‍ തരൂരിന് പകരം മൂവാറ്റുപുഴ കിട്ടിയേ തീരൂ എന്നാണ് ജേക്കബിന്റെ നിലപാട്. സിഎംപിയ്ക്ക് നല്‍കുമെന്ന് വാഗ്ദാനംചെയ്ത അഴീക്കോട് മുസ്ളിംലീഗ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു. ഇതോടെ എം വി രാഘവന് മത്സരിക്കാന്‍ മണ്ഡലമില്ലാതായി. അഴീക്കോടിന് പകരം വട്ടിയൂര്‍ക്കാവോ തിരുവനന്തപുരമോ ആണ് സിഎംപി ചോദിക്കുന്നത്.
ആലുവയിലും കുന്നത്തുനാട്ടിലും യുഡിഎഫ് തോല്‍ക്കും: ടി എച്ച് മുസ്തഫ
കൊച്ചി: നിലവിലുള്ള സ്ഥാനാര്‍ഥിപട്ടികയുമായി തെരഞ്ഞെടുപ്പ് നേരിട്ടാല്‍ കോണ്‍ഗ്രസിന് പരാജയം ഉറപ്പെന്ന് മുന്‍മന്ത്രിയും എഐസിസി അംഗവുമായ ടി എച്ച് മുസ്തഫ പറഞ്ഞു. മുസ്ളിങ്ങളെ പൂര്‍ണമായി തഴഞ്ഞു. ഗ്രൂപ്പ് താല്‍പ്പര്യം മാത്രം നോക്കി സ്ഥാനാര്‍ഥികളെ തീരുമാനിച്ച നേതൃത്വത്തെ ഓര്‍ത്ത് ലജ്ജിക്കുന്നുവെന്നും മുസ്തഫ പ്രസ്താവനയില്‍ പറഞ്ഞു. ചില നേതാക്കളുടേയും ഗ്രൂപ്പുകളുടേയും താല്‍പ്പര്യം സംരക്ഷിക്കുന്ന പട്ടികയാണ് പത്രങ്ങളില്‍ കണ്ടത്. നാലുമുതല്‍ 10 തവണവരെ മത്സരിച്ചവര്‍ പട്ടികയിലുണ്ട്.
എറണാകുളം ജില്ലയില്‍ കോണ്‍ഗ്രസിന്റെ മൂന്ന് സീറ്റിലെങ്കിലും മുസ്ളിങ്ങള്‍ മത്സരിച്ചിരുന്നു. വിജയസാധ്യത തീരെ ഇല്ലാത്ത ഒരാളുടെ പേരാണ് ഇത്തവണ പട്ടികയില്‍. സിപിഐ എം ജില്ലയില്‍ രണ്ടു മുസ്ളിങ്ങള്‍ക്ക് സീറ്റ് നല്‍കി. ആലുവയില്‍ കോണ്‍ഗ്രസ് തീരുമാനിച്ച അന്‍വര്‍ സാദത്ത്, സിപിഐ എം സ്ഥാനാര്‍ഥി എ എം യൂസഫിന്റെ എതിരാളിയാകാന്‍ യോഗ്യനല്ല. യൂസഫ് നിഷ്പ്രയാസം ജയിക്കും. കുന്നത്തുനാട്ടില്‍ തീരുമാനിച്ച ഇറക്കുമതി സ്ഥാനാര്‍ഥി വി പി സജീന്ദ്രനെ ജനം അംഗീകരിക്കില്ല. സിപിഐ എമ്മിന്റെ സ്ഥാനാര്‍ഥി കുന്നത്തുനാട്ടുകാരനാണ്. ആദ്യം പരിഗണിച്ച സി കെ അയ്യപ്പന്‍കുട്ടിയെ തഴഞ്ഞാണ് വൈക്കത്ത് രണ്ടുവട്ടം തോറ്റ കോട്ടയം ജില്ലക്കാരനായ സജീന്ദ്രനെ സ്ഥാനാര്‍ഥിയാക്കുന്നത്. തോല്‍വിയാകും അന്തിമഫലം- മുസ്തഫ പറഞ്ഞു.
രാഹുല്‍ഗാന്ധിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രകടനം
തൃശൂര്‍: ഒല്ലൂര്‍ മണ്ഡലത്തില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഡോ. നിജി ജസ്റ്റിന് സീറ്റ് നല്‍കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് ഒരു വിഭാഗം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തൃശൂര്‍ ടൌണിലും മണ്ണുത്തിയിലും ഒല്ലൂരിലും പ്രകടനം നടത്തി. ഒല്ലൂരില്‍ നിജി ജസ്റ്റിന്റെ കോലം കത്തിച്ചു. നിജി ഉള്‍പ്പെടെയുള്ള പുതുമുഖങ്ങള്‍ക്ക് സീറ്റ് നല്‍കാനുള്ള രാഹുല്‍ ഗാന്ധിയുടെ തീരുമാനത്തിനെതിരെയായിരുന്നു പ്രതിഷേധം. വിജയസാധ്യതയില്ലാത്ത നിജിക്ക് സീറ്റ് നല്‍കരുതെന്ന മുദ്രാവാക്യത്തോടെയായിരുന്നു പ്രകടനങ്ങള്‍. തൃശൂരിലെ പ്രകടനത്തിന് എം കെ ഷൈന്‍, കെ കെ ബാബു തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ഒല്ലൂരില്‍ സീറ്റിന് ശ്രമിക്കുന്ന ഡിസിസി സെക്രട്ടറി എം പി വിന്‍സന്റിന്റെ അനുയായികളാണ് പ്രകടനം നടത്തിയതെന്ന് പറയുന്നു.
ദേശാഭിമാനി 200311
കോണ്‍ഗ്രസ് സ്ഥാനാര്‍ഥിനിര്‍ണയ ചര്‍ച്ച നാലുദിവസം പിന്നിട്ടിട്ടും എങ്ങുമെത്തിയില്ല. സ്ക്രീനിങ് കമ്മിറ്റിമാരത്തണ്‍ യോഗം ചേര്‍ന്നിട്ടും നാലിലൊന്ന് മണ്ഡലങ്ങളില്‍ പോലും സ്ഥാനാര്‍ഥികളെ നിശ്ചയിക്കാനായില്ല.
ReplyDeleteസ്ഥാനാര്‍ഥിനിര്‍ണയത്തില്‍ അസംതൃപ്തനായി നാട്ടിലേക്ക് മടങ്ങിയ ഉമ്മന്‍ചാണ്ടിയെ എഐസിസി നേതൃത്വം ഡല്‍ഹിക്ക് വിളിപ്പിച്ചു. ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും സീറ്റുകള്‍ വീതംവച്ചതോടെ പുറന്തള്ളപ്പെട്ട മറ്റ് ഗ്രൂപ്പുകളുടെ പ്രതിഷേധവും ശക്തമായി. ലണ്ടനിലുള്ള സോണിയ ഗാന്ധി മടങ്ങിയെത്തിയാലേ പട്ടികയ്ക്ക് അന്തിമ അംഗീകാരം കിട്ടൂ. തെരഞ്ഞെടുപ്പില്‍ യുഡിഎഫ് വിജയിച്ചാല്‍ മുഖ്യമന്ത്രിപദം ഉറപ്പിക്കാന്‍ സ്വന്തം ഗ്രൂപ്പിലുള്ളവരെ ജയസാധ്യതയുള്ള സീറ്റുകളില്‍ തിരുകിക്കയറ്റുകയെന്ന ലക്ഷ്യത്തോടെയാണ് ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും കരുനീക്കിയത്. ഇതിനെതിരെ സ്ക്രീനിങ് കമ്മിറ്റി അധ്യക്ഷന്‍ പ്രണബ് മുഖര്‍ജിയോട് കേരളത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രിമാര്‍ പരാതി അറിയിച്ചു. മറ്റു ഗ്രൂപ്പുകള്‍ക്ക് വിട്ടുകൊടുക്കാന്‍ ചര്‍ച്ചയ്ക്കെടുത്ത സീറ്റുകളില്‍ ഭൂരിപക്ഷവും ഉമ്മന്‍ചാണ്ടി പക്ഷക്കാരുടേതാണ്. ഇതോടെ ഉമ്മന്‍ചാണ്ടി സ്ഥാനാര്‍ഥിചര്‍ച്ച പൂര്‍ത്തിയാക്കാതെ കേരളത്തിലേക്ക് മടങ്ങി. ഇത് കോണ്‍ഗ്രസില്‍ പൊട്ടിത്തെറിയുണ്ടാക്കുമെന്ന് തിരിച്ചറിഞ്ഞ് എഐസിസി നേതൃത്വം ഉമ്മന്‍ചാണ്ടിയെ തിരികെവിളിച്ചു. ഉമ്മന്‍ചാണ്ടി ഡല്‍ഹിയിലെത്തിയശേഷം സ്ക്രീനിങ് കമ്മിറ്റി യോഗം വീണ്ടും ചേരാനാണ് ധാരണ.