Monday, March 21, 2011

പ്രതീക്ഷയുടെ പൊന്‍തിളക്കത്തില്‍ തുന്നല്‍ തൊഴിലാളികള്‍

പയ്യന്നൂര്‍: പകലന്തിയോളം മെഷിന്‍ ചവിട്ടി വിശ്രമമില്ലാതെ വസ്ത്രങ്ങള്‍ തുന്നിയെടുക്കുന്ന ഞങ്ങളെ തൊഴിലാളികളാണെന്ന് അംഗീകരിച്ച് ക്ഷേമനിധി ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ നല്‍കിയത് എല്‍ഡിഎഫ് സര്‍ക്കാറാണെന്ന് പറയുകയാണീ തൊഴിലാളികള്‍. ടെയ്ലറിങ് മേഖലയില്‍ പ്രതീക്ഷയുടെ വെളിച്ചം പകര്‍ന്നു നല്‍കിയ സര്‍ക്കാറിന് ഇവര്‍ നന്ദി പറയുന്നു. റിട്ടയര്‍മെന്റ് ആനുകൂല്യം ഇരട്ടിയായി വര്‍ധിപ്പിച്ചത് എന്നെപോലെയുള്ള പ്രായം ചെന്ന തൊഴിലാളികള്‍ക്ക് ആശ്വാസകരമാണെന്ന് ഓള്‍ കേരള ടെയ്ലേഴ്സ് അസോസിയേഷന്‍ ആദ്യകാല സംഘാടകനും സംസ്ഥാന കമ്മിറ്റി അംഗവുമായ കരിവെള്ളൂരിലെ പി നാരായണന്‍ നായര്‍ പറഞ്ഞു. ഒരു പരിധി കഴിഞ്ഞാല്‍ ഈ മേഖലയില്‍ പണിയെടുക്കാന്‍ കഴിയില്ല. വാര്‍ധക്യവും രോഗങ്ങളും കീഴടക്കുമ്പോഴാണ് ക്ഷേമനിധി ആനുകൂല്യത്തിന്റെയും മറ്റും വില നമുക്ക് മനസിലാവുക'-നാരായണന്‍ നായര്‍ പറയുന്നു.

സര്‍ക്കാറിന്റെ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ തയ്യല്‍ തൊഴിലാളികളെ ഉള്‍പ്പെടുത്തിയതിന് സര്‍ക്കാറിനോട് നന്ദി പറയുകയാണ് കോഗ്രസ് എസ് പയ്യന്നൂര്‍ ബ്ളോക്ക് പ്രസിഡന്റും കാറമേലിലെ തയ്യല്‍തൊഴിലാളിയുമായ പി ജയന്‍. അപകടമരണം സംഭവിച്ച തൊഴിലാളികള്‍ക്കുള്ള ആനുകൂല്യം വര്‍ധിപ്പിച്ചതും തൊഴിലാളികളുടെ മക്കള്‍ക്ക് ഉന്നതവിദ്യാഭ്യാസത്തിന് സ്കോളര്‍ഷിപ്പ് നല്‍കിയതും ഏറെ ആശ്വാസകരമായ നടപടിയാണെന്ന് ജയന്‍ പറഞ്ഞു. രണ്ട് രൂപക്കുള്ള അരി അനുവദിച്ചത് പത്തു വര്‍ഷമായി ഈ രംഗത്ത് പണിയെടുക്കുന്ന തന്നെപോലുള്ള തൊഴിലാളിക്ക് ഏറെ അനുഗ്രഹമാണെന്ന് പയ്യന്നൂര്‍ ബ്ളോക്ക് ടെയ്ലേഴ്സ് മള്‍ട്ടി കോ-ഓപ്പറേറ്റീവ് സൊസൈറ്റി ജീവനക്കാരി കണ്ടോത്തെ കെ ഉഷ പറഞ്ഞു. വിവാഹാനുകൂല്യം ആയിരം രൂപയില്‍നിന്ന് രണ്ടായിരമായി വര്‍ധിപ്പിച്ച നടപടി സ്ത്രീ തൊഴിലാളികള്‍ക്ക് ഏറെ ഗുണകരമാണെന്ന് പത്തു വര്‍ഷമായി തുന്നല്‍ ജോലി ചെയ്യുന്ന തായിനേരിയിലെ പി വി മീനാക്ഷിയും പറഞ്ഞു. പ്രസവാനുകൂല്യം ആയിരം രൂപയില്‍നിന്ന് രണ്ടായിരമാക്കിയതും ഏറെ ഫലപ്രദമായ നടപടിയാണെന്നും മീനാക്ഷി പറഞ്ഞു.

ദേശാ‍ഭിമാനി 210311

1 comment:

  1. കലന്തിയോളം മെഷിന്‍ ചവിട്ടി വിശ്രമമില്ലാതെ വസ്ത്രങ്ങള്‍ തുന്നിയെടുക്കുന്ന ഞങ്ങളെ തൊഴിലാളികളാണെന്ന് അംഗീകരിച്ച് ക്ഷേമനിധി ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ നല്‍കിയത് എല്‍ഡിഎഫ് സര്‍ക്കാറാണെന്ന് പറയുകയാണീ തൊഴിലാളികള്‍. ടെയ്ലറിങ് മേഖലയില്‍ പ്രതീക്ഷയുടെ വെളിച്ചം പകര്‍ന്നു നല്‍കിയ സര്‍ക്കാറിന് ഇവര്‍ നന്ദി പറയുന്നു. റിട്ടയര്‍മെന്റ് ആനുകൂല്യം ഇരട്ടിയായി വര്‍ധിപ്പിച്ചത് എന്നെപോലെയുള്ള പ്രായം ചെന്ന തൊഴിലാളികള്‍ക്ക് ആശ്വാസകരമാണെന്ന് ഓള്‍ കേരള ടെയ്ലേഴ്സ് അസോസിയേഷന്‍ ആദ്യകാല സംഘാടകനും സംസ്ഥാന കമ്മിറ്റി അംഗവുമായ കരിവെള്ളൂരിലെ പി നാരായണന്‍ നായര്‍ പറഞ്ഞു. ഒരു പരിധി കഴിഞ്ഞാല്‍ ഈ മേഖലയില്‍ പണിയെടുക്കാന്‍ കഴിയില്ല. വാര്‍ധക്യവും രോഗങ്ങളും കീഴടക്കുമ്പോഴാണ് ക്ഷേമനിധി ആനുകൂല്യത്തിന്റെയും മറ്റും വില നമുക്ക് മനസിലാവുക'-നാരായണന്‍ നായര്‍ പറയുന്നു.

    ReplyDelete