Monday, March 21, 2011

‘യദാര്‍ത്ത‘ ഇടതരോ യഥാര്‍ഥ വലതരോ?

എം ആര്‍ മുരളി കോണ്‍ഗ്രസ് പാളയത്തില്‍

പാലക്കാട്: ജനകീയ വികസനസമിതി നേതാവ് എം ആര്‍ മുരളി കോണ്‍ഗ്രസ് പാളയത്തിലേക്ക്. ഷൊര്‍ണൂര്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസിന്റെ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മുരളി വേഷമിട്ടതോടെ ഇടത് ഏകോപനസമിതിയുടെ തകര്‍ച്ച പൂര്‍ണതയിലേക്ക്. ആഗോള- ഉദാരവല്‍ക്കരണനയങ്ങള്‍ക്കെതിരെ പോരാടാന്‍ ഇടതുപക്ഷത്തിനുശക്തിയില്ല എന്നാരോപിച്ച് 'യഥാര്‍ഥ ഇടതുപക്ഷം' രൂപീകരിക്കാന്‍ കച്ചകെട്ടിയിറങ്ങിയ എം ആര്‍ മുരളി വീണ്ടും കോണ്‍ഗ്രസ് പിന്തുണയോടെ മത്സരിക്കാന്‍ തീരുമാനിച്ചു. ഇതോടെ യഥാര്‍ഥ കമ്യൂണിസ്റുകാര്‍ എന്ന് വാദിക്കുന്ന ഇടത് ഏകോപനസമിതിയുടെ കപടമുഖം തകര്‍ന്നടിഞ്ഞിരിക്കുകയാണ്. പറഞ്ഞുപരത്തിയ ആദര്‍ശങ്ങളെല്ലാം അധികാരത്തിനുവേണ്ടി അഴുക്കുചാലിലെറിഞ്ഞ് ഷൊര്‍ണൂര്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസ് പിന്തുണയോടെ മത്സരിക്കാനാണ് എം ആര്‍ മുരളിയുടെ തീരുമാനം. ഇതോടെ 'വിപ്ളവം' കൊതിച്ച് കൂടെക്കൂടിയവര്‍ക്ക് ഇടത് ഏകോപനസമിതി നേതാവ് അര്‍ഹമായ തിരിച്ചടി നല്‍കി.

ഷൊര്‍ണൂര്‍ നഗരസഭയിലെ എല്‍ഡിഎഫ് കൌണ്‍സിലറായിരുന്ന മുരളി സിപിഐ എമ്മില്‍നിന്ന് പുറത്താക്കപ്പെട്ടശേഷം നടന്ന നഗരസഭാ ഉപതെരഞ്ഞെടുപ്പില്‍ ബിജെപി, കോണ്‍ഗ്രസ് പാര്‍ടികളുമായി പരസ്യസഖ്യത്തിലായിരുന്നു. പിന്നീട് നടന്ന തദ്ദേശ തെരഞ്ഞെടുപ്പിനുശേഷം അധികാരത്തിനായി കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കി. സഖ്യം തുടരുന്നതിനിടയിലാണ് വീണ്ടും നിയമസഭയിലേക്ക് സ്വതന്ത്രവേഷം കെട്ടി കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാകുന്നത്. കോണ്‍ഗ്രസ് പിന്തുണയില്‍ നഗരസഭാ ചെയര്‍മാനായതോടെ മുരളിയെ ഏകോപനസമിതി സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കി. നിയമസഭയിലേക്ക് കോണ്‍ഗ്രസ് പിന്തുണയോടെ മത്സരിച്ചാല്‍ നടപടിയെടുക്കുമെന്ന് ഏകോപനസമിതി നേതാക്കള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

സിപിഐ എമ്മിന്റെ നയങ്ങള്‍ ശരിയല്ലെന്നുപറഞ്ഞാണ് വിവിധഘട്ടങ്ങളില്‍ അഴിമതി ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ക്ക് വിധേയരായി പുറത്താക്കപ്പെട്ടവര്‍ ഏകോപനസമിതി രൂപീകരിച്ചത്. ഇതിനായി സിപിഐ എമ്മിനെതിരെ നുണപ്രചാരണം നടത്തി കുറേ ആളുകളെ തെറ്റിദ്ധരിപ്പിക്കുകയുംചെയ്തു. സിപിഐ എം വിരുദ്ധജ്വരം ബാധിച്ച ചിലമാധ്യമങ്ങളുടെ പിന്തുണയും ഇവര്‍ക്കുണ്ടായിരുന്നു. എന്നാല്‍, ഏതുവിധേനയും അധികാരസ്ഥാനങ്ങളിലെത്തുക എന്നതാണ് ഇവരുടെ അജണ്ടയെന്ന് കഴിഞ്ഞകാല സംഭവങ്ങള്‍ തെളിയിച്ചിരിക്കുകയാണ്. ഒഞ്ചിയം ഗ്രൂപ്പ്, ഷൊര്‍ണൂര്‍ ഗ്രൂപ്പ് എന്നിങ്ങനെ രണ്ടുവിഭാഗങ്ങള്‍ ഇടത് ഏകോപനസമിതിയില്‍ ശക്തമാണ്. ഷൊര്‍ണൂര്‍ ഗ്രൂപ്പിന്റെ കോണ്‍ഗ്രസ് ബന്ധം ഭീഷണി ഉയര്‍ത്തുന്നതിനാലാണ് ഒഞ്ചിയം ഗ്രൂപ്പ് എം ആര്‍ മുരളിയെ തള്ളിപ്പറയുന്നത്.

ദേശാഭിമാനി 210311

3 comments:

  1. ജനകീയ വികസനസമിതി നേതാവ് എം ആര്‍ മുരളി കോണ്‍ഗ്രസ് പാളയത്തിലേക്ക്. ഷൊര്‍ണൂര്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസിന്റെ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മുരളി വേഷമിട്ടതോടെ ഇടത് ഏകോപനസമിതിയുടെ തകര്‍ച്ച പൂര്‍ണതയിലേക്ക്. ആഗോള- ഉദാരവല്‍ക്കരണനയങ്ങള്‍ക്കെതിരെ പോരാടാന്‍ ഇടതുപക്ഷത്തിനുശക്തിയില്ല എന്നാരോപിച്ച് 'യഥാര്‍ഥ ഇടതുപക്ഷം' രൂപീകരിക്കാന്‍ കച്ചകെട്ടിയിറങ്ങിയ എം ആര്‍ മുരളി വീണ്ടും കോണ്‍ഗ്രസ് പിന്തുണയോടെ മത്സരിക്കാന്‍ തീരുമാനിച്ചു. ഇതോടെ യഥാര്‍ഥ കമ്യൂണിസ്റുകാര്‍ എന്ന് വാദിക്കുന്ന ഇടത് ഏകോപനസമിതിയുടെ കപടമുഖം തകര്‍ന്നടിഞ്ഞിരിക്കുകയാണ്. പറഞ്ഞുപരത്തിയ ആദര്‍ശങ്ങളെല്ലാം അധികാരത്തിനുവേണ്ടി അഴുക്കുചാലിലെറിഞ്ഞ് ഷൊര്‍ണൂര്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസ് പിന്തുണയോടെ മത്സരിക്കാനാണ് എം ആര്‍ മുരളിയുടെ തീരുമാനം. ഇതോടെ 'വിപ്ളവം' കൊതിച്ച് കൂടെക്കൂടിയവര്‍ക്ക് ഇടത് ഏകോപനസമിതി നേതാവ് അര്‍ഹമായ തിരിച്ചടി നല്‍കി.

    ReplyDelete
  2. CPM nu vendi raktham chinthan thuninju nadanna pala pravarthakarum MR muraliyude prakopanathil akappettu party kku ethiray poyirunnu, ithavarkku oru punar chinthanathinu vazhiyorukkum theercha, orikkalum otu communist inu partiyodu ethiru thoniyalum congress ine pinthunakkan kazhiylla
    . appol MR murali ennavan oru chathiyan mathramanu

    ReplyDelete
  3. ഷൊര്‍ണൂര്‍ മണ്ഡലത്തില്‍ യുഡിഎഫ്സ്ഥാനാര്‍ഥിയായി ആദ്യംപ്രഖ്യാപിച്ച എം ആര്‍ മുരളി പത്രിക പിന്‍വലിച്ചു. കോണ്‍ഗ്രസ്നേതാവ് കെ സുധാകരന്‍ എംപിയുമായി നടത്തിയ ചര്‍ച്ചയിലും തുടര്‍ന്ന് ജനകീയ വികസന സമിതി പ്രവര്‍ത്തകരും കോണ്‍ഗ്രസുമായി നടന്ന ചര്‍ച്ചയിലുമാണ് മുനിസിപ്പല്‍ ചെയര്‍മാന്‍സ്ഥാനം സംരക്ഷിക്കുന്നതിന് മുരളി പത്രിക പിന്‍വലിച്ചത്. ചെങ്ങന്നൂരില്‍ കോണ്‍ഗ്രസ് റിബലായി പത്രിക നല്‍കിയിരുന്ന ശോഭനാ ജോര്‍ജും പത്രിക പിന്‍വലിച്ചു.

    ReplyDelete