നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം മൂലം ദുരിതമനുഭവിക്കുന്ന സാധാരണക്കാരുടെമേല്‍ കേന്ദ്ര ഭരണാധികാരികള്‍ പുതിയൊരു ഭാരം കൂടി അടിച്ചേല്‍പ്പിച്ചിരിക്കുന്നു. ഔഷധങ്ങളുടെ വില വീണ്ടും ഉയര്‍ത്താനാണ് ദേശീയ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിംഗ് അതോറിറ്റി (എന്‍ പി പി എ) അനുമതി നല്‍കിയത്. ഔഷധ വില നിയന്ത്രണത്തിനുള്ള അധികാരം ഈ സമിതിക്കാണ്. 62 ഇനം ഔഷധങ്ങളുടെ വിലയാണ് വര്‍ധിപ്പിച്ചത്. ഇവയില്‍ ക്ഷയരോഗത്തിനും പ്രമേഹത്തിനുമുളള ഔഷധങ്ങളും ഉള്‍പ്പെടും.
ചികിത്സാ ചെലവ് ക്രമാതീതമായി ഉയര്‍ന്നുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ വേണം അത്യാവശ്യ ഔഷധങ്ങളുടെ വില വര്‍ധിപ്പിക്കാനുള്ള തീരുമാനത്തെ കാണേണ്ടത്. കഴിഞ്ഞ നാലുവര്‍ഷത്തിനിടയില്‍ ജീവന്‍ രക്ഷാ ഔഷധങ്ങള്‍ ഉള്‍പ്പടെയുള്ളവയുടെ വിലയില്‍ അമ്പതു ശതമാനത്തിലധികം വര്‍ധനവാണുണ്ടായത്. ഏറ്റവും കൂടുതല്‍ വില ഉയര്‍ന്നത് പ്രമേഹത്തിനുള്ള ഔഷധങ്ങള്‍ക്കാണ്. പ്രമേഹം ഒരുകാലത്ത് സമൂഹത്തിലെ ഉയര്‍ന്ന ശ്രേണിയിലുള്ളവരെ മാത്രമേ അലട്ടുന്നുള്ളൂവെന്നായിരുന്നൂ ധാരണ. എന്നാല്‍ ഇപ്പോള്‍ സ്ഥിതി മാറിയിരിക്കുന്നു. എല്ലാ വിഭാഗങ്ങളിലുമുള്ളവരെ പിടികൂടുന്ന രോഗമാണിപ്പോള്‍ പ്രമേഹം. ലോകത്ത് ഏറ്റവും കൂടുതല്‍ പ്രമേഹ രോഗികളുള്ള രാജ്യമാണ് ഇന്ത്യ. ജീവിതശൈലിയില്‍ വന്ന മാറ്റമാണ് പ്രമേഹരോഗം വ്യാപകമാകാന്‍ കാരണമാകുന്നത്. രോഗികളുടെ എണ്ണം കൂടുന്നതിനനുസരിച്ച് ഔഷധങ്ങള്‍ക്കുള്ള ഡിമാന്റും വര്‍ധിക്കുന്നു. ഇത് പരമാവധി മുതലെടുക്കുകയാണ് ഔഷധ നിര്‍മാണ കമ്പനികളുടെ തന്ത്രം.
അഞ്ചു വര്‍ഷം മുമ്പ് ഇന്‍സുലിന്റെ വില 113 രൂപയായിരുന്നു. ഇപ്പോള്‍ അത് 169 രൂപയായി വര്‍ധിച്ചു. ഇത് വീണ്ടും ഉയര്‍ത്തുന്നതിനാണ് ഔഷധ നിര്‍മാണ കമ്പനികള്‍ക്ക് അനുമതി നല്‍കിയിരിക്കുന്നത്. ഇറക്കുമതി ചെയ്യുന്ന ഇന്‍സുലിനേക്കാള്‍ കുറവാണ് ഇന്ത്യയില്‍ നിര്‍മിക്കുന്ന ഔഷധത്തിന്റെ വില എന്നതാണ് വില വര്‍ധനവിനു ന്യായീകരണമായി അധികൃതര്‍ മുന്നോട്ടുവെയ്ക്കുന്ന ഒരു വാദം. ഇതു ശുദ്ധ അസംബന്ധമാണ്. ആഗോള തലത്തില്‍ ഔഷധ നിര്‍മാണരംഗം കയ്യടക്കിവെച്ചിരിക്കുന്നത് ബഹു രാഷ്ട്ര കമ്പനികളാണ്. അവ നിശ്ചയിക്കുന്ന വിലനിലവാരത്തിനനുസരിച്ച് ഇന്ത്യയില്‍ ഉല്‍പാദിപ്പിക്കുന്ന ഔഷധങ്ങളുടെ വിലയും ഉയര്‍ത്തണമെന്ന് വാദിക്കുന്നത് ഔഷധ കമ്പനികളുടെ ലാഭം കൂട്ടാന്‍ വേണ്ടി മാത്രമാണ്. അതിനു സര്‍ക്കാര്‍ കൂട്ടുനില്‍ക്കുന്നത് ജനദ്രോഹമാണ്.
പാവപ്പെട്ട ക്ഷയരോഗികള്‍ ഉപയോഗിക്കുന്ന ഔഷധങ്ങളുടെ വിലയും ഗണ്യമായി ഉയര്‍ത്തിയിട്ടുണ്ട്. പാരസെറ്റാമോളിന്റെയും ഉദരരോഗങ്ങള്‍ക്കും തൈറോയിഡിനുള്ള ഔഷധങ്ങളടെയും വിലയും വര്‍ധിപ്പിച്ചിട്ടുണ്ട്.
വര്‍ധിച്ചുവരുന്ന ഔഷധ വില നിയന്ത്രിക്കാനും ജനങ്ങള്‍ക്ക് കുറഞ്ഞ വിലയ്ക്ക് ഔഷധങ്ങള്‍ ലഭ്യമാക്കാനും നടപടി എടുക്കണമെന്ന ആവശ്യം സാര്‍വത്രികമായി ഉയരുമ്പോള്‍, സര്‍ക്കാര്‍ തന്നെ ഔഷധ വില വര്‍ധിപ്പിക്കാന്‍ പച്ചക്കൊടി കാണിക്കുകയാണ്. ജീവന്‍ രക്ഷാ ഔഷധങ്ങള്‍ സൗജന്യമായോ, താങ്ങാനാവുന്ന വിലയ്‌ക്കോ ജനങ്ങള്‍ക്ക് ലഭ്യമാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല. 76 ഇനം ഔഷധങ്ങളാണ് ജീവന്‍ രക്ഷാ ഔഷധ പട്ടികയില്‍ ഉള്‍പ്പെടുന്നത്. രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചത് കണക്കിലെടുത്ത് ഇവയുടെ പട്ടിക വിപുലീകരിക്കണമെന്ന ആവശ്യം അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല.
ആരോഗ്യ രംഗത്തോടുള്ള കേന്ദ്ര സര്‍ക്കാരിന്റെ പൊതു സമീപനത്തിന്റെ ഭാഗമായി വേണം ഔഷധവില വര്‍ധനവിനെ കാണേണ്ടത്. ആരോഗ്യ സേവന രംഗത്തു നിന്നും സര്‍ക്കാര്‍ പടിപടിയായി പിന്തിരിയുകയും സ്വകാര്യ മേഖല അവിടെ പിടിമുറുക്കുകയും ചെയ്യുന്നു. ആരോഗ്യ സേവന രംഗത്തിന്റെ വാണിജ്യവല്‍ക്കരണം സാധാരണക്കാര്‍ക്ക് ചികിത്സാ സൗകര്യങ്ങള്‍ നിഷേധിക്കുകയാണ് ചെയ്യുന്നത്. സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യ ചികിത്സ എന്നത് കേരളം പോലുള്ള ചുരുക്കം സംസ്ഥാനങ്ങളില്‍ മാത്രമാണിപ്പോള്‍ ലഭിക്കുന്നത്. പണമുള്ളവര്‍ക്ക് മാത്രം ചികിത്സാ സൗകര്യം എന്നതാണ് നവലിബറല്‍ നയത്തിന്റെ ഫലം. ഇന്ത്യയില്‍ 65 ശതമാനം പേര്‍ക്കും അവശ്യ മരുന്നുകള്‍ പോലും ലഭിക്കുന്നില്ലെന്നാണ് ലോകാരോഗ്യ സംഘടനയുടെ പഠനം കാണിക്കുന്നത്. ഔഷധങ്ങളുടെ വില വീണ്ടും ഉയരുന്നത് കൂടുതല്‍ കൂടുതല്‍ ജനങ്ങളെ ഈ പട്ടികയിലേയ്ക്ക് തള്ളിവിടും.
ജനയുഗം മുഖപ്രസംഗം 200311
നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം മൂലം ദുരിതമനുഭവിക്കുന്ന സാധാരണക്കാരുടെമേല്‍ കേന്ദ്ര ഭരണാധികാരികള്‍ പുതിയൊരു ഭാരം കൂടി അടിച്ചേല്‍പ്പിച്ചിരിക്കുന്നു. ഔഷധങ്ങളുടെ വില വീണ്ടും ഉയര്‍ത്താനാണ് ദേശീയ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിംഗ് അതോറിറ്റി (എന്‍ പി പി എ) അനുമതി നല്‍കിയത്. ഔഷധ വില നിയന്ത്രണത്തിനുള്ള അധികാരം ഈ സമിതിക്കാണ്. 62 ഇനം ഔഷധങ്ങളുടെ വിലയാണ് വര്‍ധിപ്പിച്ചത്. ഇവയില്‍ ക്ഷയരോഗത്തിനും പ്രമേഹത്തിനുമുളള ഔഷധങ്ങളും ഉള്‍പ്പെടും.
ReplyDeleteചികിത്സാ ചെലവ് ക്രമാതീതമായി ഉയര്‍ന്നുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ വേണം അത്യാവശ്യ ഔഷധങ്ങളുടെ വില വര്‍ധിപ്പിക്കാനുള്ള തീരുമാനത്തെ കാണേണ്ടത്. കഴിഞ്ഞ നാലുവര്‍ഷത്തിനിടയില്‍ ജീവന്‍ രക്ഷാ ഔഷധങ്ങള്‍ ഉള്‍പ്പടെയുള്ളവയുടെ വിലയില്‍ അമ്പതു ശതമാനത്തിലധികം വര്‍ധനവാണുണ്ടായത്. ഏറ്റവും കൂടുതല്‍ വില ഉയര്‍ന്നത് പ്രമേഹത്തിനുള്ള ഔഷധങ്ങള്‍ക്കാണ്. പ്രമേഹം ഒരുകാലത്ത് സമൂഹത്തിലെ ഉയര്‍ന്ന ശ്രേണിയിലുള്ളവരെ മാത്രമേ അലട്ടുന്നുള്ളൂവെന്നായിരുന്നൂ ധാരണ. എന്നാല്‍ ഇപ്പോള്‍ സ്ഥിതി മാറിയിരിക്കുന്നു. എല്ലാ വിഭാഗങ്ങളിലുമുള്ളവരെ പിടികൂടുന്ന രോഗമാണിപ്പോള്‍ പ്രമേഹം. ലോകത്ത് ഏറ്റവും കൂടുതല്‍ പ്രമേഹ രോഗികളുള്ള രാജ്യമാണ് ഇന്ത്യ. ജീവിതശൈലിയില്‍ വന്ന മാറ്റമാണ് പ്രമേഹരോഗം വ്യാപകമാകാന്‍ കാരണമാകുന്നത്. രോഗികളുടെ എണ്ണം കൂടുന്നതിനനുസരിച്ച് ഔഷധങ്ങള്‍ക്കുള്ള ഡിമാന്റും വര്‍ധിക്കുന്നു. ഇത് പരമാവധി മുതലെടുക്കുകയാണ് ഔഷധ നിര്‍മാണ കമ്പനികളുടെ തന്ത്രം.