Monday, April 11, 2011

ആളില്ലാ കസേരകള്‍ക്ക് മുന്നില്‍ കോപിഷ്ഠനായി രാഹുല്‍

എഐസിസി ജനറല്‍ സെക്രട്ടറി രാഹുല്‍ഗാന്ധിയുടെ തലസ്ഥാനത്തെ തെരഞ്ഞെടുപ്പു പ്രചാരണയോഗവും പൊളിഞ്ഞു. തിരുവനന്തപുരത്ത് പൂജപ്പുരയില്‍ വന്‍ തെരഞ്ഞെടുപ്പ് റാലിക്കാണ് പരിപാടിയിട്ടതെങ്കിലും പങ്കെടുത്തത് ആയിരത്തോളം പേര്‍ മാത്രം. ആളെത്താത്തതിനാല്‍ ഒന്നര മണിക്കൂര്‍ വൈകിയാണ് പരിപാടി തുടങ്ങിയത്. അരമണിക്കൂര്‍ മാത്രം പ്രസംഗിച്ച് രാഹുല്‍ സ്ഥലം വിട്ടു.

ഞായറാഴ്ച രാവിലെ പത്തിന് രാഹുല്‍ പ്രസംഗിക്കുമെന്നായിരുന്നു അറിയിപ്പ്. ഇതിനായി സംഘാടകര്‍ നേരത്തെ എത്തി. കെപിസിസി ആക്ടിങ് പ്രസിഡന്റ് തലേക്കുന്നില്‍ ബഷീര്‍, ശശി തരൂര്‍ എംപി തുടങ്ങിയവര്‍ 9.45 ഓടെ വേദിയിലെത്തി. പത്തുമണി കഴിഞ്ഞിട്ടും കസേരകള്‍ പൂര്‍ണമായും കാലി. തരൂരും തലേക്കുന്നില്‍ ബഷീറും മാറി മാറി ഉച്ചഭാഷിണിയിലൂടെ വിളിച്ചു പറഞ്ഞിട്ടും ആരും വന്നില്ല. ഒടുവില്‍ മണ്ഡലം പ്രസിഡന്റുമാര്‍ക്കും ഡിസിസി അംഗങ്ങള്‍ക്കും തലേക്കുന്നില്‍ അന്ത്യശാസനം നല്‍കി. പുറത്തുനില്‍ക്കുന്ന ജനങ്ങളെക്കൂട്ടി വരാനായിരുന്നു അന്ത്യശാസനം. മൈതാനത്ത് കസേരയില്‍ ഇരുന്നാല്‍ തൊപ്പിയും കുടിക്കാന്‍ വെള്ളവും എത്തിക്കുമെന്നും തലേക്കുന്നില്‍ വിളിച്ചുപറഞ്ഞു.

ഇതിനിടെ നൂറോളം പേര്‍ പ്രകടനമായി എത്തി. പുറത്തുനില്‍ക്കുകയായിരുന്ന ചിലരും എത്തി. സംഘാടകരും പൊതുജനങ്ങളും എല്ലാം ഉള്‍പ്പെടെ ആയിരത്തില്‍ താഴെ ഒതുങ്ങിയ ജനക്കൂട്ടം. 11.25 ആയിട്ടും ഫലമുണ്ടായില്ല. രാഹുല്‍ പരിപാടി റദ്ദാക്കുമെന്നായി. ഒടുവില്‍ ക്രൂദ്ധനായി പതിനൊന്നരയോടെ വേദിയിലെത്തി. അരമണിക്കൂറിനകം പ്രസംഗം അവസാനിപ്പിച്ച് ഇറങ്ങിപ്പോയി. ഇതിനിടയില്‍ പരിഭാഷ തെറ്റിച്ചതിന് യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ മോഹന്‍കുമാറിന് നേരെ ശകാരവും. മോഹന്‍കുമാറിനെ മാറ്റി ശശിതരൂര്‍ പരിഭാഷകനായി.

deshabhimani 110411

1 comment:

  1. ഞായറാഴ്ച രാവിലെ പത്തിന് രാഹുല്‍ പ്രസംഗിക്കുമെന്നായിരുന്നു അറിയിപ്പ്. ഇതിനായി സംഘാടകര്‍ നേരത്തെ എത്തി. കെപിസിസി ആക്ടിങ് പ്രസിഡന്റ് തലേക്കുന്നില്‍ ബഷീര്‍, ശശി തരൂര്‍ എംപി തുടങ്ങിയവര്‍ 9.45 ഓടെ വേദിയിലെത്തി. പത്തുമണി കഴിഞ്ഞിട്ടും കസേരകള്‍ പൂര്‍ണമായും കാലി. തരൂരും തലേക്കുന്നില്‍ ബഷീറും മാറി മാറി ഉച്ചഭാഷിണിയിലൂടെ വിളിച്ചു പറഞ്ഞിട്ടും ആരും വന്നില്ല. ഒടുവില്‍ മണ്ഡലം പ്രസിഡന്റുമാര്‍ക്കും ഡിസിസി അംഗങ്ങള്‍ക്കും തലേക്കുന്നില്‍ അന്ത്യശാസനം നല്‍കി. പുറത്തുനില്‍ക്കുന്ന ജനങ്ങളെക്കൂട്ടി വരാനായിരുന്നു അന്ത്യശാസനം. മൈതാനത്ത് കസേരയില്‍ ഇരുന്നാല്‍ തൊപ്പിയും കുടിക്കാന്‍ വെള്ളവും എത്തിക്കുമെന്നും തലേക്കുന്നില്‍ വിളിച്ചുപറഞ്ഞു.

    ReplyDelete