Sunday, April 24, 2011

കരുണാനിധി കുടുംബവും പ്രതിപ്പട്ടികയിലേക്ക്

ന്യൂഡല്‍ഹി: 2 ജി സ്പെക്ട്രം കുംഭകോണക്കേസില്‍ രണ്ടാമത്തെ കുറ്റപത്രം സിബിഐ പ്രത്യേക കോടതിയില്‍ തിങ്കളാഴ്ച സമര്‍പ്പിക്കും. തമിഴ്നാട് മുഖ്യമന്ത്രി എം കരുണാനിധിയുടെ മകളും എംപിയുമായ കനിമൊഴിയും ഭാര്യ ദയാലു അമ്മാളും അടക്കമുള്ളവര്‍ പ്രതിപ്പട്ടികയില്‍ ഉണ്ടാകുമെന്നാണ് സൂചന. ഡിഎംകെ ഉടമസ്ഥതയിലുള്ള കലൈഞ്ജര്‍ ടിവി സ്പെക്ട്രം അഴിമതിയുടെ പങ്ക് കൈപ്പറ്റിയന്ന് ആദ്യ കുറ്റപത്രത്തില്‍ പരാമര്‍ശം ഉണ്ടായിരുന്നെങ്കിലും കരുണാനിധി കുടുംബാംഗങ്ങള്‍ പ്രതിപ്പട്ടികയിലുണ്ടായിരുന്നില്ല. രണ്ടാംകുറ്റപത്രം സമര്‍പ്പിക്കുന്നതോടൊപ്പം കേസില്‍ മൂന്നാമതൊരു കുറ്റപത്രംകൂടി സമര്‍പ്പിക്കാന്‍ സിബിഐ ഒരുമാസത്തെ സമയംകൂടി കോടതിയോടു ആവശ്യപ്പെടും. നിസാര തുകയ്ക്ക് സ്പെക്ട്രം ലൈസന്‍സ് സ്വന്തമാക്കിയ സ്വാന്‍ ടെലികോം കമ്പനിയില്‍നിന്ന് കലൈഞ്ജര്‍ ടിവിക്ക് 214 കോടി രൂപ കോഴയായി ലഭിച്ചെന്നാണ് അന്വേഷണത്തില്‍ വ്യക്തമായത്. കനിമൊഴിയും ദയാലു അമ്മാളുമാണ് കലൈഞ്ജര്‍ ടിവിയുടെ 80 ശതമാനം ഓഹരി ഉടമകള്‍. ബാക്കി ഓഹരി മാനേജിങ് ഡയറക്ടര്‍ ശരദ് കുമാറാണ്. ശരത്കുമാറും പ്രതിയാകും. ഇവരെ നേരത്തെ ചോദ്യംചെയ്തിരുന്നു.

ഡിഎംകെയും സ്വാനുമായുള്ള ഇടപാടിന് മുന്‍കൈയെടുത്ത ഷാഹിദ് ബല്‍വ ഇപ്പോള്‍ ജയിലിലാണ്. അഴിമതിയുടെ പങ്കുപറ്റിയെന്ന് വ്യക്തമായ മറ്റ് ടെലികോം കമ്പനികളുടെ മുതിര്‍ന്ന ഉദ്യോഗസ്ഥരും രണ്ടാമത്തെ പ്രതിപ്പട്ടികയില്‍ ഉണ്ടാകുമെന്നാണ് സൂചന. മുന്‍ ടെലികോംമന്ത്രി എ രാജയടക്കം ഒമ്പതുപേരെ പ്രതികളാക്കി ഏപ്രില്‍ രണ്ടിനാണ് സ്പെക്ട്രം അഴിമതിക്കേസിലെ ആദ്യ കുറ്റപത്രം ഡല്‍ഹി പട്യാല ഹൌസിലെ പ്രത്യേക കോടതി ജഡ്ജി ഒ പി സെയ്നിക്ക് മുമ്പാകെ സമര്‍പ്പിച്ചത്. രാജയുടെ പിഎ ആയിരുന്ന ആര്‍ കെ ചന്ദോളിയ, മുന്‍ ടെലികോം സെക്രട്ടറി സിദ്ധാര്‍ഥ ബഹുറ, സ്വാന്‍ ടെലികോം പ്രമോട്ടര്‍ ഷാഹിദ് ഉസ്മാന്‍ ബല്‍വ, മുംബൈ ആസ്ഥാനമായ ഡിബി റിയല്‍റ്റിയുടെ ഡയറക്ടര്‍ വിനോദ് ഗോയങ്ക, ഗുഡ്ഗാവിലെ റിയല്‍എസ്റ്റേറ്റ് കമ്പനിയായ യുണിടെകിന്റെ മാനേജിങ് ഡയറക്ടര്‍ സഞ്ജയ് ചന്ദ്ര, റിലയന്‍സ് ടെലികോമിന്റെ ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ ഗൌതം ദോഷി, സീനിയര്‍ വൈസ്പ്രസിഡന്റുമാരായ ഹരി നായര്‍, സുരേന്ദ്ര പിപാര എന്നിവരാണ് കുറ്റപത്രത്തില്‍ പ്രതിചേര്‍ക്കപ്പെട്ട മറ്റുള്ളവര്‍. അഴിമതിയുടെ പങ്കുപറ്റിയ റിലയന്‍സ് ടെലികമ്യൂണിക്കേഷന്‍സ്, സ്വാന്‍ ടെലികോം, യുണിടെക് വയര്‍ലെസ് എന്നീ കോര്‍പറേറ്റ് കമ്പനികളെയും പ്രതിപ്പട്ടികയില്‍ ചേര്‍ത്തിട്ടുണ്ട്.

deshabhimani 240411

1 comment:

  1. 2 ജി സ്പെക്ട്രം കുംഭകോണക്കേസില്‍ രണ്ടാമത്തെ കുറ്റപത്രം സിബിഐ പ്രത്യേക കോടതിയില്‍ തിങ്കളാഴ്ച സമര്‍പ്പിക്കും. തമിഴ്നാട് മുഖ്യമന്ത്രി എം കരുണാനിധിയുടെ മകളും എംപിയുമായ കനിമൊഴിയും ഭാര്യ ദയാലു അമ്മാളും അടക്കമുള്ളവര്‍ പ്രതിപ്പട്ടികയില്‍ ഉണ്ടാകുമെന്നാണ് സൂചന. ഡിഎംകെ ഉടമസ്ഥതയിലുള്ള കലൈഞ്ജര്‍ ടിവി സ്പെക്ട്രം അഴിമതിയുടെ പങ്ക് കൈപ്പറ്റിയന്ന് ആദ്യ കുറ്റപത്രത്തില്‍ പരാമര്‍ശം ഉണ്ടായിരുന്നെങ്കിലും കരുണാനിധി കുടുംബാംഗങ്ങള്‍ പ്രതിപ്പട്ടികയിലുണ്ടായിരുന്നില്ല. രണ്ടാംകുറ്റപത്രം സമര്‍പ്പിക്കുന്നതോടൊപ്പം കേസില്‍ മൂന്നാമതൊരു കുറ്റപത്രംകൂടി സമര്‍പ്പിക്കാന്‍ സിബിഐ ഒരുമാസത്തെ സമയംകൂടി കോടതിയോടു ആവശ്യപ്പെടും. നിസാര തുകയ്ക്ക് സ്പെക്ട്രം ലൈസന്‍സ് സ്വന്തമാക്കിയ സ്വാന്‍ ടെലികോം കമ്പനിയില്‍നിന്ന് കലൈഞ്ജര്‍ ടിവിക്ക് 214 കോടി രൂപ കോഴയായി ലഭിച്ചെന്നാണ് അന്വേഷണത്തില്‍ വ്യക്തമായത്. കനിമൊഴിയും ദയാലു അമ്മാളുമാണ് കലൈഞ്ജര്‍ ടിവിയുടെ 80 ശതമാനം ഓഹരി ഉടമകള്‍. ബാക്കി ഓഹരി മാനേജിങ് ഡയറക്ടര്‍ ശരദ് കുമാറാണ്. ശരത്കുമാറും പ്രതിയാകും. ഇവരെ നേരത്തെ ചോദ്യംചെയ്തിരുന്നു.

    ReplyDelete