നാല് പുതിയ മെഡിക്കല്‍ കോളേജ്; ലോട്ടറി പ്രതിദിനമാക്കി
2011-12ലെ പുതുക്കിയ ബജറ്റ് ധനമന്ത്രി കെഎം മാണി നിയമസഭയില്‍ അവതരിപ്പിച്ചു. എല്‍ഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന പദ്ധതികള്‍ വീണ്ടും പ്രഖ്യാപിച്ചും സര്‍ക്കാരുകള്‍ കാലാകാലമായി ചെയ്യുന്നതും ചെയ്യേണ്ടതുമായ കാര്യങ്ങള്‍ ബജറ്റു പ്രഖ്യാപനമായി അവതരിപ്പിച്ചുമായിരുന്നു മാണിയുടെ ബജറ്റ് പ്രസംഗം.
കര്‍ഷകത്തൊഴിലാളി പെന്ഷന് എല്‍ഡിഎഫ് 400 രൂപയാക്കിയത് മാണി വീണ്ടും പ്രഖ്യാപിച്ചു. വിഴിഞ്ഞം പദ്ധതിക്ക് 150 കോടിയും സ്മാര്‍ട്ട്സിറ്റി അടിസ്ഥാനപദ്ധതിക്ക് 10 കോടിയും കൊച്ചി മെട്രോക്ക് 25 കോടിയും കണ്ണൂര്വിമാനത്താവളത്തിന് 30 കോടിയും നല്‍കുമെന്ന് ബജറ്റ് നിര്‍ദേശിച്ചു. റോഡ്-പാലം വികസനത്തിന് 200 കോടി, പൊതുമാരാമത്ത് വികസനത്തിന് 125 കോടിയും മാറ്റിവെച്ചു. മലപ്പുറം, കാസര്‍കോട്, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ പുതിയ മെഡിക്കല്‍ കോളേജുകള്‍ തുടങ്ങും. എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ഡയാലിസിസ് സെന്റര്‍ തുടങ്ങും. 60 കഴിഞ്ഞ കര്‍ഷകര്‍ക്ക് 300 രൂപ പെന്ഷന് നല്‍കും. മാരകരോഗം ബാധിച്ചവരെ സഹായിക്കുന്നതിന് ലോട്ടറി നറുക്കെടുപ്പ് ദിവസവുമാക്കി.
തലസ്ഥാന വികസനത്തിന് 30 കോടി, ആരോഗ്യമേഖലക്ക് 25 കോടി, ഹരിപ്പാട്, കട്ടപ്പന, കൊടുങ്ങല്ലൂര്‍ എന്നിവിടങ്ങളില്‍ റവന്യൂടവര്‍ , എഴുത്തച്ഛന് മലയാളസര്വ്വകലാശാലക്ക് ഒരു കോടി, സ്വയം സംരംഭക പരിപാടിയിലൂടെ ഒരു ലക്ഷം പേര്‍ക്ക് തൊഴില്‍ , ചെറുകിടകര്‍ഷകര്‍ക്ക് പെന്ഷന് , കെഎഫ്സി വഴി വിദ്യാഭ്യാസവായ്പ നല്‍കും,ഉച്ചഭക്ഷണപദ്ധതി 9,10 ക്ലാസിലും നടപ്പാക്കും.
കോട്ടയം മൊബിലിറ്റിഹബ്ബ് 5 കോടിയും ശബരിമല സ്റ്റേറ്റ് ഹൈവേക്ക് 2 കോടിയും ശുചീകരണത്തിന് 5 കോടിയും ഹില്ഹൈവേക്ക് 5 കോടിയും മലയോരവികസനഅഥോറിട്ടിക്ക് 5 കോടിയും ഗതാഗതവികസനമാസ്റ്റര് പ്ലാന്‍ 10 ലക്ഷം ശബരിമല സ്റ്റേറ്റ്ഹൈവേക്ക് 2 കോടിയുംശുചീകരണത്തിന് 5 കോടിയും ഹില്ഹൈവേക്ക് 5 കോടിയുംമലയോര വികസന അതോറിട്ടിക്ക് 5 കോടിയും ഗതാഗതവികസന മാസ്റ്റര്‍ പ്ലാനിന് 10 ലക്ഷവും നീക്കിവെക്കും.
മദ്യം, മുന്തിയ കാര്‍ , വീട്, സ്വര്‍ണം ചെലവേറും
39,427.51 കോടി റവന്യൂ വരുമാനവും 44,961.42 കോടി ചെലവും പ്രതീക്ഷിക്കുന്ന സംസ്ഥാനത്തിന്റെ പുതുക്കിയ ബജറ്റാണ് റവന്യൂ മന്ത്രി കെ എം മാണി അവതരിപ്പിച്ചത്.റവന്യൂകമ്മി 553.91 കോടിയും ധനക്കമ്മി 10506.99 കോടിയും പ്രതീക്ഷിക്കുന്നു. മുമ്പ് പ്രഖ്യാപിച്ചിരുന്നതിനെക്കാള്‍ 982 കോടി അധികച്ചെലവും 615.75 കോടി അധികവിഭവവും വര്ഷാന്ത്യരൊക്കബാക്കി 350.77 കോടിയും പ്രതീക്ഷിക്കുന്നതായി മാണി പറഞ്ഞു.
നികുതി വരുമാനം വര്‍ദ്ധിപ്പിക്കുന്നതിന് നികുതി മേല്‍നോട്ട സമിതിയും വില മേല്‍നോട്ടസമിതിയും രൂപികരിക്കും. 20 ലക്ഷം രൂപയില്‍ കൂടുതല്‍ വിലയുള്ള ആഡംബരകാറുകള്‍ക്ക് സെസ് ഏര്‍പ്പെടുത്തും. നികുതിയിന്മേല് 2 ശതമാനമാണ് ചുമത്തുക.സ്വര്‍ണവില വര്‍ദ്ധിക്കും. പുകയില ഉല്‍പ്പന്നങ്ങള്‍ക്ക് 20 ശതമാനം നികുതി വര്‍ധന. വിദേശമദ്യത്തിന്റെ സാമൂഹ്യ സുരക്ഷസെസ് ആറ് ശതമാനമാക്കി.ബീവറേജസ് കോര്പറേഷന് നഷ്ടത്തിലായിരുന്നപ്പോള്‍ നല്കിയ സര്ചാര്ജിളവ്് പിന്‍വലിച്ചു.മുന്‍നിരക്കായ 10 ശതമാനം ഏര്‍പ്പെടുത്തി. 4000 ചതുരശ്രഅടിയില്‍ കൂടുതലുള്ള വീടുകള്‍ക്ക് കെട്ടിട നികുതിക്കു പുറമെ രണ്ടു ശതമാനം സെസ് ഏര്‍പ്പെടുത്തി. പൂര്‍ണ്ണമായും വിറ്റുവരവ് വര്‍ധനവില്ലാത്ത സ്വര്‍ണ്ണവ്യാപാരികളെ കോമ്പൗണ്ടിങ്ങ് സമ്പ്രദായത്തില്‍ നിന്നും ഒഴിവാക്കി.തലേവര്‍ഷം ഒരു കോടിക്കുമേല്‍ വിറ്റുവരവുള്ളവര്‍ 125 ശതമാനം നികുതിയടക്കണം.
ഭൂപരിഷ്കരണം അട്ടിമറിക്കാന്‍ ബജറ്റില്‍ ശ്രമം: വിഎസ്
ഭൂപരിഷ്കരണ നിയമം അട്ടിമറിക്കാനുള്ള ശ്രമമാണ് പുതിയ ബജറ്റിലൂടെ ധനമന്ത്രി നടത്തിയിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന് പറഞ്ഞു. തോട്ടങ്ങളുടെ അഞ്ചുശതമാനം ഭൂമി ടൂറിസത്തിനു വിട്ടുകൊടുക്കാനുള്ള നിര്‍ദേശം ഭൂപരിഷ്കരണനിയമത്തിനു വിരുദ്ധമാണ്. ഭൂപരിഷ്കരണ നിയമത്തില്‍ കൈവക്കാനുള്ള ശ്രമമാണ് ഇതിലുടെ നടത്തുന്നത്. നേരത്തെ മാണി മന്ത്രിയായിരിക്കുമ്പോഴും ഇത്തരത്തില്‍ ശ്രമമമുണ്ടായിരുന്നു. തോട്ടങ്ങള്‍ മുറിച്ചുവില്‍ക്കുന്നതും തരം മാറ്റുന്നതും അനുവദിക്കാനാവില്ല. ഭൂപരധിനിയമം അട്ടിമറിക്കാന്‍ സമ്മതിക്കില്ല.
20 ലക്ഷം പേര്‍ക്ക് ഒരു രൂപക്ക് അരി കൊടുക്കുമെന്നാണ് ബജറ്റ് പറയുന്നത്. എന്നാല്‍ കേരളത്തില്‍ 30 ലക്ഷത്തോളം ബിപിഎല്ലുകാരുണ്ട്. ഇവര്‍ക്ക് അരികൊടുക്കുമോയെന്ന കാര്യത്തില്‍ സൂചനയില്ല. ഭവനപദ്ധതിയെക്കുറിച്ചും പരാമര്‍ശമില്ല. ഏപ്രില്‍ ഒന്നിനുശേഷം ജനിക്കുന്ന കുട്ടികളുടെ പേരില്‍ മുന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്ന 10000 രൂപയുടെ നിക്ഷേപത്തെക്കുറിച്ചും പരാമര്‍ശമില്ല. സാമൂഹ്യസരക്ഷാ പദ്ധതികളില്‍നിന്നും സര്‍ക്കാര്‍ പിന്നോക്കം പോയി. മുന്‍സര്‍ക്കാരിന്റെ ബജറ്റ് നിര്‍ദേശങ്ങള്‍ പലതും പുതിയരൂപത്തില്‍ അവതരിപ്പിക്കുകയാണ് ചെയ്തിട്ടുള്ളത്. കക്ഷി രാഷ്ട്രീയ താല്പര്യത്തോടെയുള്ള ആവര്‍ത്തനവിരസമായ ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചത്. നയപ്രഖ്യാപനപ്രസംഗത്തില്‍ ഗവര്‍ണ്ണറെക്കൊണ്ട് അവതരിപ്പിച്ച ഇടതുപക്ഷസര്ക്കാരിനെതിരെയുള്ള കുറ്റപ്പെടുത്തല്‍ ഇപ്പോള്‍ മാണി അവതരിപ്പിച്ചു എന്നേയുള്ളു. ഈ ബജറ്റ് വികസനത്തിന്റെ പ്രാദേശിക സംതുലനം തകര്‍ക്കുന്നതാണ്. കഴിഞ്ഞ സര്‍ക്കാര്‍ ട്രഷറിയില്‍ പണം ബാക്കിവെച്ചിരുന്നുവെന്ന് മാണി സമ്മതിച്ചതു വലിയകാര്യമാണെന്നും വിഎസ് പറഞ്ഞു.
deshabhimani news
ഭൂപരിഷ്കരണ നിയമം അട്ടിമറിക്കാനുള്ള ശ്രമമാണ് പുതിയ ബജറ്റിലൂടെ ധനമന്ത്രി നടത്തിയിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന് പറഞ്ഞു. തോട്ടങ്ങളുടെ അഞ്ചുശതമാനം ഭൂമി ടൂറിസത്തിനു വിട്ടുകൊടുക്കാനുള്ള നിര്‍ദേശം ഭൂപരിഷ്കരണനിയമത്തിനു വിരുദ്ധമാണ്. ഭൂപരിഷ്കരണ നിയമത്തില്‍ കൈവക്കാനുള്ള ശ്രമമാണ് ഇതിലുടെ നടത്തുന്നത്. നേരത്തെ മാണി മന്ത്രിയായിരിക്കുമ്പോഴും ഇത്തരത്തില്‍ ശ്രമമമുണ്ടായിരുന്നു. തോട്ടങ്ങള്‍ മുറിച്ചുവില്‍ക്കുന്നതും തരം മാറ്റുന്നതും അനുവദിക്കാനാവില്ല. ഭൂപരധിനിയമം അട്ടിമറിക്കാന്‍ സമ്മതിക്കില്ല.
ReplyDelete