Thursday, July 7, 2011

മണ്ണുത്തി തട്ടിപ്പ്: കുടുംബശ്രീയെ താഴ്ത്തിക്കെട്ടാന്‍ മാധ്യമശ്രമം

തൃശൂര്‍ : മണ്ണുത്തി കേന്ദ്രീകരിച്ചു നടന്ന വനിതകളുടെ തട്ടിപ്പിനെ മുന്‍നിര്‍ത്തി കുടുംബശ്രീയെ താഴ്ത്തിക്കെട്ടാന്‍ മാധ്യമങ്ങളുടെ ശ്രമം. തട്ടിപ്പിനിരയായത് കുടുംബശ്രീ യൂണിറ്റുകളിലെ അംഗങ്ങളല്ല. നേരത്തേ കെസ് എന്ന എന്‍ജിഒയുടെ അയല്‍ക്കൂട്ട സംഘങ്ങളായി പ്രവര്‍ത്തനമാരംഭിച്ച എഴുപതോളം സംഘങ്ങളിലെ അംഗങ്ങളാണ് തട്ടിപ്പിനിരയായത്. പിന്നീട് ഇവര്‍ ഒല്ലൂക്കര സംയോജിത മഹിളാവികസന സമാജം എന്ന പേരില്‍ സ്വതന്ത്രസംഘമാവുകയും സദാശിവന്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ക്ക് നിയന്ത്രിക്കാവുന്ന തരത്തിലേക്ക് മാറുകയും ചെയ്തു. സര്‍ക്കാര്‍ ഏജന്‍സികള്‍ ഇവരുടെ പ്രവര്‍ത്തനത്തില്‍ ഇടപെടല്‍ നടത്തിയിട്ടില്ല. കുടുംബശ്രീ പ്രവര്‍ത്തനങ്ങളുമായി ഇവര്‍ ഒരു ഘട്ടത്തിലും മുന്നോട്ടു വന്നിട്ടില്ല. എന്നിട്ടും തുടക്കംമുതലേ കുടുംബശ്രീ തട്ടിപ്പെന്ന പേരില്‍ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിനും കോണ്‍ഗ്രസിന്റെയും ജനശ്രീ മിഷന്റെയും പ്രസ്താവനകള്‍ക്കും വാര്‍ത്തകള്‍ക്കും പിന്നില്‍ ഗൂഢോദ്ദേശ്യമുള്ളതായും കുടുംബശ്രീ പ്രവര്‍ത്തകര്‍ പറഞ്ഞു.

deshabhimani 070711

1 comment:

  1. മണ്ണുത്തി കേന്ദ്രീകരിച്ചു നടന്ന വനിതകളുടെ തട്ടിപ്പിനെ മുന്‍നിര്‍ത്തി കുടുംബശ്രീയെ താഴ്ത്തിക്കെട്ടാന്‍ മാധ്യമങ്ങളുടെ ശ്രമം. തട്ടിപ്പിനിരയായത് കുടുംബശ്രീ യൂണിറ്റുകളിലെ അംഗങ്ങളല്ല. നേരത്തേ കെസ് എന്ന എന്‍ജിഒയുടെ അയല്‍ക്കൂട്ട സംഘങ്ങളായി പ്രവര്‍ത്തനമാരംഭിച്ച എഴുപതോളം സംഘങ്ങളിലെ അംഗങ്ങളാണ് തട്ടിപ്പിനിരയായത്. പിന്നീട് ഇവര്‍ ഒല്ലൂക്കര സംയോജിത മഹിളാവികസന സമാജം എന്ന പേരില്‍ സ്വതന്ത്രസംഘമാവുകയും സദാശിവന്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ക്ക് നിയന്ത്രിക്കാവുന്ന തരത്തിലേക്ക് മാറുകയും ചെയ്തു. സര്‍ക്കാര്‍ ഏജന്‍സികള്‍ ഇവരുടെ പ്രവര്‍ത്തനത്തില്‍ ഇടപെടല്‍ നടത്തിയിട്ടില്ല. കുടുംബശ്രീ പ്രവര്‍ത്തനങ്ങളുമായി ഇവര്‍ ഒരു ഘട്ടത്തിലും മുന്നോട്ടു വന്നിട്ടില്ല.

    ReplyDelete