യുഡിഎഫ് സര്‍ക്കാരിന്റെ കന്നിബജറ്റില്‍ ആലപ്പുഴ ജില്ലയെ പാടേ അവഗണിച്ചതിനെതിരെ ചൊവ്വാഴ്ച എല്‍ഡിഎഫ് ആഹ്വാനം ചെയ്ത ജില്ലാഹര്‍ത്താല്‍ ചരിത്രമാകും. സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ഇതാദ്യമായാണ് സംസ്ഥാനസര്‍ക്കാരിന്റെ ബജറ്റ് അവഗണനയില്‍ പ്രതിഷേധിച്ച് ഒരു ജില്ല ഹര്‍ത്താല്‍ ആചരിക്കുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ വോട്ടുബാങ്കുകളായിനിന്ന കോട്ടയം, മലപ്പുറം ജില്ലകളിലേക്കു സര്‍ക്കാര്‍ ഫണ്ട് തിരിച്ചുവിട്ട തലതിരിഞ്ഞ നയത്തിനെതിരെകൂടിയാണ് ആലപ്പുഴ ജില്ലക്കാര്‍ ചൊവ്വാഴ്ച പ്രതിഷേധത്തിന്റെ പുതിയ മുഖം തുറക്കുന്നത്. എല്‍ഡിഎഫ് രാവിലെ ആറുമുതല്‍ ഉച്ചയ്ക്കു ഒന്നുവരെയാണ് ഹര്‍ത്താല്‍ നടത്തുന്നത്. എന്നാല്‍ ഇതേ പ്രശ്നം ഉന്നയിച്ച് ബിജെപി ജില്ലയില്‍ രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെ ഹര്‍ത്താല്‍ ആഹ്വാനം ചെയ്തിട്ടുണ്ട്.
ചരിത്രത്തിലില്ലാത്ത കടുത്ത അവഗണനയും വിവേചനവുമാണ് കന്നിബജറ്റില്‍ യുഡിഎഫ് സര്‍ക്കാര്‍ കാട്ടിയത്. കുട്ടനാടന്‍ കൃഷിമേഖലയ്ക്കു നയാപൈസ നീക്കിവച്ചില്ല. നെല്ലിന്റെ സംഭരണവില വര്‍ധിപ്പിച്ചില്ല. കൂടുതല്‍ പ്രദേശങ്ങളില്‍ നെല്‍കൃഷി വ്യാപിപ്പിക്കാനും പദ്ധതിയില്ല. തീരദേശമേഖലയോടും നീതി കാട്ടിയില്ല. കടലിന്റെ മക്കളോട് എല്‍ഡിഎഫ് സര്‍ക്കാര്‍ അഞ്ചുവര്‍ഷം ചൊരിഞ്ഞ സ്നേഹവാത്സല്യങ്ങള്‍ തകര്‍ത്ത് അവരെ പട്ടിണിയിലേക്കും വറുതിയിലേക്കും തള്ളിവിടുന്നതാണ് യുഡിഎഫ് നയമെന്നു ബജറ്റ് അര്‍ഥശങ്കയ്ക്കിടയില്ലാതെ പ്രഖ്യാപിക്കുന്നു. പശ്ചാത്തല മേഖല ഉള്‍ക്കൊള്ളുന്ന റോഡുകള്‍ക്കും പാലങ്ങള്‍ക്കും തുക വകയിരുത്താതെയും ബജറ്റ് കരുണ നിഷേധിച്ചു. ജില്ലയാകെ പനിച്ചുകിടക്കുമ്പോള്‍ ആരോഗ്യമേഖലയോടും യുഡിഎഫ് നിഷേധനിലപാടെടുത്തു. സര്‍ക്കാര്‍ ആശുപത്രികളുടെ അടിസ്ഥാനസൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനോ രോഗികള്‍ക്കു മെച്ചപ്പെട്ട പരിചരണം ഉറപ്പാക്കുന്നതിനോ നടപടിയില്ല. ആലപ്പുഴ നഗരത്തിന്റെ സമഗ്രവികസനത്തിനും പദ്ധതി പ്രഖ്യാപിക്കാനോ തുക മാറ്റിവയ്ക്കാനോ യുഡിഎഫ് മുതിര്‍ന്നില്ല. ഈ അവഗണനയ്ക്കെതിരെയാണ് എല്‍ഡിഎഫ് ബഹുജനപ്രതിഷേധം ഉയര്‍ത്തിക്കൊണ്ടുവരാന്‍ ആഹ്വാനം ചെയ്തത്. ചൊവ്വാഴ്ച ജില്ല പ്രതിഷേധത്തിന്റെ പുതിയ പാതകള്‍ തുറക്കുമ്പോള്‍ അതു നാടിന്റെയും ജനങ്ങളുടെയും വികാരം മാനിക്കാത്ത ജനവിരുദ്ധര്ക്കുള്ള ശക്തമായ താക്കീതാകും.
deshabhimani 120711
യുഡിഎഫ് സര്‍ക്കാരിന്റെ കന്നിബജറ്റില്‍ ആലപ്പുഴ ജില്ലയെ പാടേ അവഗണിച്ചതിനെതിരെ ചൊവ്വാഴ്ച എല്‍ഡിഎഫ് ആഹ്വാനം ചെയ്ത ജില്ലാഹര്‍ത്താല്‍ ചരിത്രമാകും. സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ഇതാദ്യമായാണ് സംസ്ഥാനസര്‍ക്കാരിന്റെ ബജറ്റ് അവഗണനയില്‍ പ്രതിഷേധിച്ച് ഒരു ജില്ല ഹര്‍ത്താല്‍ ആചരിക്കുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ വോട്ടുബാങ്കുകളായിനിന്ന കോട്ടയം, മലപ്പുറം ജില്ലകളിലേക്കു സര്‍ക്കാര്‍ ഫണ്ട് തിരിച്ചുവിട്ട തലതിരിഞ്ഞ നയത്തിനെതിരെകൂടിയാണ് ആലപ്പുഴ ജില്ലക്കാര്‍ ചൊവ്വാഴ്ച പ്രതിഷേധത്തിന്റെ പുതിയ മുഖം തുറക്കുന്നത്. എല്‍ഡിഎഫ് രാവിലെ ആറുമുതല്‍ ഉച്ചയ്ക്കു ഒന്നുവരെയാണ് ഹര്‍ത്താല്‍ നടത്തുന്നത്. എന്നാല്‍ ഇതേ പ്രശ്നം ഉന്നയിച്ച് ബിജെപി ജില്ലയില്‍ രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെ ഹര്‍ത്താല്‍ ആഹ്വാനം ചെയ്തിട്ടുണ്ട്.
ReplyDeleteജില്ലയുടെ വികസന പദ്ധതികള്‍ അട്ടിമറിച്ച യുഡിഎഫ് ബജറ്റിനെതിരെ എല്‍ഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ജില്ലയില്‍ പൂര്‍ണം. ബജറ്റ് അവഗണനക്കെതിരെ ബിജെപിയും ജില്ലയില്‍ ഹര്‍ത്താല്‍ ആഹ്വാനം ചെയ്തിരുന്നു. ഹര്‍ത്താലിനെ അനുകൂലിച്ച് ബഹുജനങ്ങള്‍ അണിനിരന്ന വന്‍ പ്രകടനങ്ങള്‍ ജില്ലയിലെമ്പാടും നടന്നു. സമാധാനപരമായ പ്രതിഷേധത്തിലും കടകമ്പോളങ്ങള്‍ പ്രവര്‍ത്തിച്ചില്ല. സ്വകാര്യ ബസ് നിരത്തിലിറങ്ങിയില്ല. പൊലീസ് അകമ്പടിയില്‍ കെഎസ്ആര്‍ടിസി ബസുകള്‍ ആള്‍തിരക്കില്ലാതെ ഒറ്റപ്പെട്ട സര്‍വീസ് നടത്തി. സ്വകാര്യ വാഹനങ്ങളും റോഡിലിറങ്ങാായതോടെ നിരത്തുകള്‍ വിജനമായി.
ReplyDeleteകുറഞ്ഞ ദിവസംകൊണ്ട് എത്ര അധികം പേരെ വെറുപ്പിക്കാമെന്ന് കെ എം മാണിയും യുഡിഎഫും തെളിയിച്ചതായി ഡോ. തോമസ് ഐസക്ക് നിയമസഭയില്‍ പറഞ്ഞു. ഇത്രയധികം എതിര്‍പ്പും പ്രതിഷേധവും ഉയര്‍ന്ന ഒരു ബജറ്റ് ഉണ്ടായിട്ടില്ലെന്ന് ബജറ്റ് ചര്‍ച്ചയില്‍ അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ച നിര്‍ണായകഘട്ടത്തിലെത്തി നില്ക്കുമ്പോള് അതിനെ മുന്നോട്ടുനയിക്കാനുള്ള ശക്തിയില്ലാത്ത ബജറ്റാണിത്. ഈ ബജറ്റ് ഇതേ രീതിയില്‍ നടപ്പാക്കിയാല്‍ സംസ്ഥാനം കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങും. അയ്യായിരം കോടിയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന്റെ ഭാഗമായി 1000 കോടി റോഡ് ഫണ്ട് ബോര്‍ഡിന് നല്‍കുന്നതിന് കഴിഞ്ഞ ബജറ്റില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ വകയിരുത്തിയിരുന്നു. എന്നാല്‍ , ഈ തുക കെ എം മാണി ബജറ്റില്‍ വെട്ടിച്ചുരുക്കി. ഇത് തന്റെ വകുപ്പിന്റെ കീഴിലുള്ളള ഹൗസിങ് ബോര്ജഡിനു നല്കി. 200 കോടി മാത്രമാണ് പൊതുമരാമത്തിന് നല്‍കിയത്. ഇതുകൊണ്ട് വളരെക്കുറച്ച് പ്രവര്‍ത്തികളെ ഏറ്റെടുക്കാനാകു. കഴിഞ്ഞ ബജറ്റിലെ 5,000 കോടിയുടെ പദ്ധതി തഴഞ്ഞത് എല്ലാ എംഎല്‍എമാരുടെയും ജനപ്രതിനിധികളുടെയും പ്രതിഷേധം ക്ഷണിച്ചുവരുത്തി. മലപ്പുറം ജില്ലക്ക് 350 കോടിയുടെ പദ്ധതിയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ നല്‍കിയത്. മാണിയുടെ ബജറ്റില്‍ 50 കോടി പോലുമില്ല. കോട്ടയം ജില്ലയുടെയും അവസ്ഥ ഇതുതന്നെ. ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിക്ക് സമാന്തരമായി മറ്റൊരു പദ്ധതി കൂടി കൊണ്ടുവരുന്നത് ഇന്‍ഷുറന്‍സ് കമ്പനിക്കാരെ സഹായിക്കാനാണ്. പണമില്ലെന്ന് പറഞ്ഞ് ക്ഷേമപദ്ധതികളെല്ലാം മാണി വേണ്ടെന്ന് വച്ചിരിക്കയാണ്. മത്സ്യത്തൊഴിലാളികളും പരമ്പരാഗതമേഖലയിലെ മറ്റു തൊഴിലാളികള്‍ക്കും കനത്ത തിരിച്ചടിയാണ് ഇതുണ്ടാക്കുക. മത്സ്യത്തൊഴിലാളികളുടെ പഞ്ഞമാസ സമാശ്വാസ പദ്ധതിയും അട്ടിമറിച്ചു. ഇ എം എസ് ഭവനപദ്ധതി തകര്‍ക്കാനാണ് നീക്കം. ദുര്‍ബല ജനവിഭാഗങ്ങളുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ ഇല്ലാതാക്കിയ സര്‍ക്കാരിനെതിരെ പ്രക്ഷോഭം ആലപ്പുഴയില്‍ തുടക്കം കുറിച്ചു. ഈ പ്രക്ഷോഭം സംസ്ഥാനത്തുടനീളം ആളിപ്പടരാന്‍ പോകുകയാണെന്നും ഡോ. തോമസ് ഐസക്ക് പറഞ്ഞു.
ReplyDelete