Friday, September 30, 2011

എന്‍ഡോസള്‍ഫാന് സമ്പൂര്‍ണ്ണനിരോധനം

എന്‍ഡോസള്‍ഫാന്‍ ഉല്‍പാദനവും ഉപയോഗവും രാജ്യത്ത് സമ്പൂര്‍ണ്ണമായി നിരോധിച്ചു. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റെയാണഅന്തിമ ഉത്തരവ്. കാസര്‍ഗോഡ് ജില്ലയിലെയടക്കം ദുരന്തങ്ങള്‍ ചൂണ്ടിക്കാട്ടി ഡിവൈഎഫ്ഐ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്. ഇപ്പോള്‍ നിര്‍മ്മിച്ച് കമ്പനികളില്‍ കെട്ടിക്കിടക്കുന്ന എന്‍ഡോസള്‍ഫാന്‍ ഉല്‍പന്നങ്ങള്‍ മറ്റുരാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നതിന് സുപ്രീം കോടതി താല്‍ക്കാലികമായി അനുമതി നല്‍കിയിട്ടുണ്ട്. നിര്‍മ്മിച്ചു സൂക്ഷിച്ച എന്‍ഡോസള്‍ഫാന്‍ പൂര്‍ണ്ണമായി കയറ്റുമതി ചെയ്തതിനുശേഷം രാജ്യത്ത് ഈ കീടനാശിനിയുടെ നിര്‍മ്മാണവും വിതരണവും പാടില്ല. കമ്പനികളുടെ. ഇപ്പോഴുള്ള 1990.596 മെട്രിക് ടണ്‍ ശേഖരമാണ് കയറ്റുമതി ചെയ്യാന്‍ അനുവാദം കൊടുത്തത്.

രാജ്യത്തൊരിടത്തും മലിനീകരണപ്രശ്നമുണ്ടാവാത്ത തരത്തില്‍ വേണം കയറ്റുമതിയെന്നും കോടതി വ്യവസ്ഥ ചെയ്തു. സര്‍ക്കാരും മറ്റു ഏജന്‍സികളും ഇക്കാര്യത്തില്‍ ശ്രദ്ധിക്കണമെന്നും കോടതി ഉത്തരവിലുണ്ട്. കഴിഞ്ഞ മെയ് 13ന് ഇക്കാര്യത്തില്‍ താല്‍ക്കാലിക ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. കയറ്റുമതിയും തടയണമെന്ന് ഡിവൈഎഫ്ഐ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.മറ്റു രൂപത്തില്‍ എന്‍ഡോസള്‍ഫാന്‍ മടങ്ങിയെത്താതിരിക്കാന്‍ മുന്‍കരുതലെടുക്കണമെന്നും ഉത്തരവിലുണ്ട്.മാരകകീടനാശിനിയുടെ കെടുതികളില്‍ നിന്ന് രാജ്യത്തെ രക്ഷിക്കേണ്ടത് കോടതിയുടെ ഉത്തരവാദിത്വമാണെന്ന് എസ്എച്ച് കപാഡിയ,സ്വതന്ത്രകുമാര്‍ ,കെഎസ് രാധാകൃഷ്ണന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ഇതോടെ വര്‍ഷങ്ങളായി എന്‍ഡോസള്‍ഫാന്‍ ബാധിച്ച് ദുരിതത്തില്‍ കഴിഞ്ഞ കാസര്‍ഗോട്ടെയും മറ്റും ജനങ്ങള്‍ക്കും പരിസ്ഥിതിപ്രവര്‍ത്തകര്‍ക്കും ആശ്വാസകരമാണ് കോടതിവിധി

deshabhimani news

1 comment:

  1. എന്‍ഡോസള്‍ഫാന്‍ ഉല്‍പാദനവും ഉപയോഗവും രാജ്യത്ത് സമ്പൂര്‍ണ്ണമായി നിരോധിച്ചു. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റെയാണഅന്തിമ ഉത്തരവ്. കാസര്‍ഗോഡ് ജില്ലയിലെയടക്കം ദുരന്തങ്ങള്‍ ചൂണ്ടിക്കാട്ടി ഡിവൈഎഫ്ഐ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്. ഇപ്പോള്‍ നിര്‍മ്മിച്ച് കമ്പനികളില്‍ കെട്ടിക്കിടക്കുന്ന എന്‍ഡോസള്‍ഫാന്‍ ഉല്‍പന്നങ്ങള്‍ മറ്റുരാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നതിന് സുപ്രീം കോടതി താല്‍ക്കാലികമായി അനുമതി നല്‍കിയിട്ടുണ്ട്. നിര്‍മ്മിച്ചു സൂക്ഷിച്ച എന്‍ഡോസള്‍ഫാന്‍ പൂര്‍ണ്ണമായി കയറ്റുമതി ചെയ്തതിനുശേഷം രാജ്യത്ത് ഈ കീടനാശിനിയുടെ നിര്‍മ്മാണവും വിതരണവും പാടില്ല. കമ്പനികളുടെ. ഇപ്പോഴുള്ള 1990.596 മെട്രിക് ടണ്‍ ശേഖരമാണ് കയറ്റുമതി ചെയ്യാന്‍ അനുവാദം കൊടുത്തത്.

    ReplyDelete