Sunday, September 25, 2011

ശ്രീനിജനെതിരെയുള്ള കേസ് റദ്ദാക്കരുത് : വി എസ്

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. പി വി ശ്രീനിജനെതിരെയുള്ള വിജിലന്‍സ് കേസ് റദ്ദാക്കാനുള്ള വിജിലന്‍സ് ഡയറക്ടറുടെ ആവശ്യം തള്ളിക്കളയണമെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു.

അഡ്വ. ശ്രീനിജന്‍ രാഷ്ട്രീയബന്ധവും ബന്ധുബലവും ഉപയോഗിച്ച് കോടിക്കണക്കിന് രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചുവെന്ന് പരക്കെ വ്യക്തമായതാണ്. ഇതുസംബന്ധിച്ച് മാധ്യമങ്ങള്‍ നിരവധി തെളിവുകള്‍ പുറത്തുകൊണ്ടുവന്നു. ശ്രീനിജന്റെ അനധികൃത സ്വത്ത് സമ്പാദനം സംബന്ധിച്ച് പരാതി കിട്ടിയതിനെതുടര്‍ന്നാണ് മുന്‍ സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടത്. പ്രാഥമിക അന്വേഷണത്തിന്റെയും നിയമവകുപ്പിന്റെ നിയമോപദേശത്തിന്റെയും വെളിച്ചത്തിലാണ് ശ്രീനിജനെതിരെ കഴിഞ്ഞ ഭരണകാലത്ത് വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തതെന്നും വി എസ് പ്രസ്താവനയില്‍ പറഞ്ഞു.

നിയമവകുപ്പില്‍ നിന്നും വ്യക്തമായ നിയമോപദേശം തേടിയശേഷം രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്വേഷണം അവസാനഘട്ടത്തിലെത്തിയപ്പോള്‍ അത് റദ്ദാക്കുന്നത് സംബന്ധിച്ച് അഭിപ്രായമാരാഞ്ഞിരിക്കുന്നത് വിചിത്രമാണ്. ശ്രീനിജനോടുള്ള രാഷ്ട്രീയ താല്‍പര്യമാണോ അതോ മറ്റ് താല്‍പര്യങ്ങള്‍ വല്ലതുമാണോ ഈ നാടകത്തിന് പിന്നിലെന്ന് വ്യക്തമാക്കണം. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയും വിജിലന്‍സ് മന്ത്രിയും നിലപാട് വ്യക്തമാക്കണം - വി എസ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

janayugom 240911

1 comment:

  1. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. പി വി ശ്രീനിജനെതിരെയുള്ള വിജിലന്‍സ് കേസ് റദ്ദാക്കാനുള്ള വിജിലന്‍സ് ഡയറക്ടറുടെ ആവശ്യം തള്ളിക്കളയണമെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു.

    ReplyDelete