Sunday, September 25, 2011

തൊഴിലുറപ്പ് പദ്ധതിയിലും അഴിമതിശ്രമം: തോമസ് ഐസക്ക്

ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ നടത്തിപ്പ് കുടുംബശ്രീയില്‍ നിന്ന് മാറ്റാനുള്ള സര്‍ക്കാര്‍ നീക്കം അഴിമതിയ്ക്ക്വേണ്ടിയാണെന്ന് സിപിഐ എം കേന്ദ്രകമ്മറ്റിയംഗം ടി എം തോമസ് ഐസക്ക് എംഎല്‍എ.

മറ്റ്സംസ്ഥാനങ്ങളില്‍ തൊഴിലുറപ്പ് പദ്ധതി അഴിമതിയില്‍ കുളിച്ചപ്പോള്‍ കേരളത്തില്‍ മാത്രമാണ് അഴിമതിരഹിതമായി പദ്ധതി നടക്കുന്നത്. പദ്ധതിയുടെ നടത്തിപ്പവകാശം ഗ്രാമവികസന വകുപ്പിന്റെ കീഴിലേക്ക് മാറ്റാനാണ് സര്‍ക്കാര്‍ തീരുമാനം. പദ്ധതിനടത്തിപ്പിനായി സ്വയം സഹായസംഘങ്ങള്‍ രജിസ്റ്റര്‍ ചെയ്യാന്‍ നേരത്തെതന്നെ പറയുകയും ചെയ്തിരുന്നു. പദ്ധതി കരാറടിസ്ഥാനത്തില്‍ നടത്തിയാല്‍ വന്‍ അഴിമതി നടക്കുമെന്നും ഐസക്ക് കൂട്ടിച്ചേര്‍ത്തു. കുടുംബശ്രീയെ തകര്‍ത്ത് കോണ്‍ഗ്രസ് സംഘടനയായ ജനശ്രീയെ വളര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമം. കുടുംബശ്രീയുടെ വകുപ്പ് കൈകാര്യം ചെയ്യുന്ന മുസ്ലീംലീഗ് ഈവിഷയത്തില്‍ നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

deshabhimani news

1 comment:

  1. ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ നടത്തിപ്പ് കുടുംബശ്രീയില്‍ നിന്ന് മാറ്റാനുള്ള സര്‍ക്കാര്‍ നീക്കം അഴിമതിയ്ക്ക്വേണ്ടിയാണെന്ന് സിപിഐ എം കേന്ദ്രകമ്മറ്റിയംഗം ടി എം തോമസ് ഐസക്ക് എംഎല്‍എ.

    ReplyDelete