Tuesday, October 18, 2011

ഇതുവരെ സസ്പെന്‍ഷന്‍ ലഭിച്ചത് 26 എംഎല്‍എമാര്‍ക്ക്

നിയമസഭയില്‍ അംഗങ്ങള്‍ക്ക് സസ്പെന്‍ഷന്‍ ഉണ്ടാകുന്നത് ഇത് പത്താംതവണ. തിങ്കളാഴ്ചത്തെ സസ്പെന്‍ഷന്‍ ഉള്‍പ്പെടെ ഇതുവരെ നടപടിക്ക് വിധേയരായത് 26 പേര്‍ . ടി വി രാജേഷിനും ജെയിംസ് മാത്യുവിനുംനേരെയാണ് ഏറ്റവുമൊടുവില്‍ നടപടി. ആദ്യ സസ്പെന്‍ഷന്‍ 1970 ജനുവരി 29നായിരുന്നു. സി ബി സി വാര്യര്‍ , എ വി ആര്യന്‍ , സി എം ജോര്‍ജ്, ടി എം മീതിയന്‍ എന്നിവര്‍ക്കെതിരെയായിരുന്നു നടപടി. 1983 മാര്‍ച്ച് 28ന് എം വി രാഘവന്‍ , കോടിയേരി ബാലകൃഷ്ണന്‍ , കോലിയക്കോട് എന്‍ കൃഷ്ണന്‍നായര്‍ എന്നിവരെ സസ്പെന്‍ഡ് ചെയ്തു. തൊട്ടടുത്ത ദിവസവും മൂന്നു സസ്പെന്‍ഷനുണ്ടായി. കെ ജെ ജോര്‍ജ്, കെ മൂസക്കുട്ടി, കെ പി രാമന്‍ എന്നിവര്‍ക്കാണ് സഭയില്‍നിന്ന് പുറത്തു പോകേണ്ടി വന്നത്.

1984 ജൂലൈ 25ന് സി ജി ജനാര്‍ദനനെയും 1987 ജൂണ്‍ 30ന് എം വി രാഘവനെയും സസ്പെന്‍ഡ് ചെയ്തു. 1988 മാര്‍ച്ച് 16ന് എം എ കുട്ടപ്പന്‍ , സി എം സുന്ദരം എന്നിവരെയും 1991 ഒക്ടോബര്‍ ഏഴിന് ഇ പി ജയരാജന്‍ , എ കണാരന്‍ , കെ പി മമ്മുമാസ്റ്റര്‍ , വി കേശവന്‍ എന്നിവരെയും സസ്പെന്‍ഡ് ചെയ്തു. എ കണാരനും എ പത്മകുമാറിനുമെതിരെ 1997 ഫെബ്രുവരി ഒമ്പതിന് നടപടിയുണ്ടായി. 2001 ഒക്ടോബര്‍ 18നാണ് ഇതിനുമുമ്പ് ഏറ്റവുമൊടുവില്‍ അംഗങ്ങളെ സസ്പെന്‍ഡ് ചെയ്തത്. അന്ന് എം വി ജയരാജന്‍ , രാജു എബ്രഹാം, പി എസ് സുപാല്‍ എന്നിവര്‍ക്ക് എതിരെയായിരുന്നു നടപടി.

deshabhimani 181011

2 comments:

  1. നിയമസഭയില്‍ അംഗങ്ങള്‍ക്ക് സസ്പെന്‍ഷന്‍ ഉണ്ടാകുന്നത് ഇത് പത്താംതവണ. തിങ്കളാഴ്ചത്തെ സസ്പെന്‍ഷന്‍ ഉള്‍പ്പെടെ ഇതുവരെ നടപടിക്ക് വിധേയരായത് 26 പേര്‍ . ടി വി രാജേഷിനും ജെയിംസ് മാത്യുവിനുംനേരെയാണ് ഏറ്റവുമൊടുവില്‍ നടപടി.

    ReplyDelete
  2. നിയമസഭയില്‍ തന്റെ കൈയില്‍ പല പ്രമേയങ്ങളും കാണുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഭീഷണി. സഭയിലെ രണ്ടംഗങ്ങളെ സസ്പെന്‍ഡ് ചെയ്യാനുള്ള പ്രമേയം എങ്ങനെ മുഖ്യമന്ത്രിയുടെ കൈയിലെത്തി എന്നാണ് ഇപ്പോള്‍ മാധ്യമങ്ങള്‍ക്കും പ്രതിപക്ഷത്തിനും അറിയേണ്ടത്. "എന്റെ കൈയില്‍ പല പ്രമേയങ്ങളും കാണും. ചില ഘട്ടങ്ങളില്‍ അവസരത്തിനൊത്ത് ഉയരാന്‍ കരുതലോടെ പ്രവര്‍ത്തിക്കേണ്ടിവരും." യുഡിഎഫിന്റെ രാഷ്ട്രീയ വിശദീകരണയോഗം ഉദ്ഘാടനംചെയ്തുകൊണ്ടായിരുന്നു ഉമ്മന്‍ചാണ്ടിയുടെ ഈ ഭീഷണി. മന്ത്രി കെ പി മോഹനന്റെ പ്രവൃത്തിയെ ആരും ന്യായീകരിച്ചിട്ടില്ല. ഒരു വികാരാവേശത്തില്‍ മോഹനന്‍ അങ്ങനെ ചെയ്തുപോയതാണ്. മോഹനന്‍ സ്പീക്കറോട് ഖേദം പ്രകടിപ്പിച്ചിരുന്നതായും മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാരിനെതിരായ പ്രചാരണങ്ങളുടെ മുന്‍പന്തിയില്‍ ദേശാഭിമാനി ദിനപത്രവുമുണ്ടെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ കെ മോഹന്‍കുമാര്‍ അധ്യക്ഷനായി. മന്ത്രിമാരായ കെ എം മാണി, പി കെ കുഞ്ഞാലിക്കുട്ടി, പി ജെ ജോസഫ്, അടൂര്‍ പ്രകാശ്, കെ പി മോഹനന്‍ , രമേശ് ചെന്നിത്തല, സി പി ജോണ്‍ എന്നിവര്‍ സംസാരിച്ചു.

    ReplyDelete