പാലാ: സര്‍ക്കാര്‍ ലോട്ടറിയുടെ മറവില്‍ വന്‍തോതില്‍ വ്യാജ ലോട്ടറി വില്‍പ്പന നടത്തുന്നതായി സംശയം. സംസ്ഥാന സര്‍ക്കാരിന്റെ ബുധനാഴ്ച നറുക്കെടുക്കുന്ന കേരള "വിന്‍വിന്‍" ലോട്ടറിയുടെ വ്യാജന്‍ രാമപുരത്ത് കണ്ടെത്തി. 40 ലക്ഷം രൂപയും 50 പവനും ഒന്നാംസമ്മാനം നല്‍കുന്ന ലോട്ടറിയുടെ 121 -ാമത് നറുക്കെടുപ്പിനായി പുറത്തിറക്കിയിരിക്കുന്നതില്‍ WE131399 എന്ന നമ്പരിലാണ് രണ്ട് ടിക്കറ്റുകള്‍ ലഭിച്ചത്. സുഹൃത്തുക്കളായ കൊണ്ടാട് കൊല്ലിയില്‍ കെ കെ അഗസ്റ്റിന്‍ (ജോയി), തടത്തിക്കുഴിയില്‍ ജോര്‍ജ് എന്നിവര്‍ ഒരുമിച്ചെടുത്ത ടിക്കറ്റുകളിലാണ് ഒരേ സീരിയലും നമ്പരും രേഖപ്പെടുത്തിയതായി കണ്ടത്. രാമപുരത്തെ ശ്രീജിത്ത് ലക്കിസെന്ററില്‍നിന്ന് ടിക്കറ്റെടുത്ത് വില്‍പ്പന നടത്തുന്ന ആളില്‍നിന്നാണ് ഇരുവരും ടിക്കറ്റ് വാങ്ങിയത്. ശ്രീജിത്ത് ലക്കിസെന്ററിന്റെ ഏജന്‍സി സീലാണ് ലോട്ടറികളിലുള്ളത്. എന്നാല്‍ കോട്ടയത്തെ മൊത്തവിതരണക്കാരായ എസ്ആര്‍ ഏജന്‍സിയില്‍ നിന്നെടുത്ത ടിക്കറ്റുകളുടെ കൂട്ടത്തില്‍പ്പെട്ടതാണ് ഇവയെന്ന് രാമപുരത്തെ ഏജന്‍സി ഉടമ ശ്രീജിത്ത് ദേശാഭിമാനിയോട് പറഞ്ഞു.
വിന്‍വിന്‍ ലോട്ടറിയുടെ WA, WB, WC, WD, WE, സീരിയലുകളിലായുള്ള ടിക്കറ്റുകളാണ് പുറത്തിറക്കിയിരിക്കുന്നത്. ഇതില്‍ ഒരേ സീരിയലിലും നമ്പരിലും കണ്ടെത്തിയ വ്യാജ ടിക്കറ്റിന്റെ കംപ്യൂട്ടര്‍ കോഡും ഒന്നുതന്നെയാണ്. രണ്ട് ടിക്കറ്റുകളിലും EVUSS UIQVY BNMYA എന്ന കംപ്യൂട്ടര്‍ കോഡാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ടിക്കറ്റുകളുടെ പേപ്പറും പ്രിന്റിങ്ങും വ്യത്യസ്തമാണ്. സംഭവമറിഞ്ഞ് ഏജന്റ് ടിക്കറ്റ് തിരികെ വാങ്ങാന്‍ ശ്രമിച്ചെന്നും അഗസ്റ്റിന്‍ പറഞ്ഞു. ഒരേ നമ്പരിലുള്ള ടിക്കറ്റിന്റെ കാര്യം അറിയിക്കാന്‍ തങ്ങള്‍ ജില്ലാ ലോട്ടറി ഓഫീസില്‍ വിളിച്ചപ്പോള്‍ രണ്ട് ടിക്കറ്റുകളും മടക്കി നല്‍കി പണം തിരികെ വാങ്ങാനാണ് അധികൃതരും അറിയിച്ചത്. ഇതില്‍ സംശയം തോന്നിയാണ് പൊലീസില്‍ പരാതി നല്‍കിയത്. എന്നാല്‍ തങ്ങളുടെ മൊഴി രേഖപ്പെടുത്താന്‍ പൊലീസ് തയ്യാറായില്ലന്നും അഗസ്റ്റിന്‍ പറഞ്ഞു. അഗസ്റ്റിനും സുഹൃത്തും ചേര്‍ന്ന് ചൊവ്വാഴ്ചയാണ് രാമപുരത്തെ ബിവറേജ് ഷോപ്പിന് സമീപം അന്ധനായ ലോട്ടറി വില്‍പ്പനക്കാരനില്‍നിന്ന് ടിക്കറ്റെടുത്തത്.
(പി ആര്‍ രാജീവ്)
deshabhimani 121011
സര്‍ക്കാര്‍ ലോട്ടറിയുടെ മറവില്‍ വന്‍തോതില്‍ വ്യാജ ലോട്ടറി വില്‍പ്പന നടത്തുന്നതായി സംശയം. സംസ്ഥാന സര്‍ക്കാരിന്റെ ബുധനാഴ്ച നറുക്കെടുക്കുന്ന കേരള "വിന്‍വിന്‍" ലോട്ടറിയുടെ വ്യാജന്‍ രാമപുരത്ത് കണ്ടെത്തി. 40 ലക്ഷം രൂപയും 50 പവനും ഒന്നാംസമ്മാനം നല്‍കുന്ന ലോട്ടറിയുടെ 121 -ാമത് നറുക്കെടുപ്പിനായി പുറത്തിറക്കിയിരിക്കുന്നതില്‍ WE131399 എന്ന നമ്പരിലാണ് രണ്ട് ടിക്കറ്റുകള്‍ ലഭിച്ചത്.
ReplyDeleteരാമപുരത്ത് ഒരേ നമ്പരില്‍ കേരള ലോട്ടറിയുടെ രണ്ട് ലോട്ടറി ടിക്കറ്റ് കണ്ടെത്തിയ സംഭവം അച്ചടിപ്പിശകുമൂലം ഉണ്ടായതാണെന്ന് ഭാഗ്യക്കുറി വകുപ്പ് ഡയറക്ടര്‍ അറിയിച്ചു. ലോട്ടറി ടിക്കറ്റ് അച്ചടിക്കുന്നത് സര്‍ക്കാര്‍ പ്രസിലാണ്. കോടിക്കണക്കിന് ടിക്കറ്റ് അച്ചടിക്കുമ്പോള്‍ അപൂര്‍വമായി അച്ചടിപ്പിശക് ഉണ്ടാകാറുണ്ട്. അത്തരം സന്ദര്‍ഭത്തില്‍ സമ്മാനാര്‍ഹമായ എല്ലാ ടിക്കറ്റിനും സമ്മാനം നല്‍കും. ഇക്കാര്യത്തില്‍ ആശങ്കയ്ക്ക് അടിസ്ഥാനമില്ല. ഓരോ ആഴ്ചയും ഒന്നരക്കോടി ടിക്കറ്റാണ് ഭാഗ്യക്കുറി വകുപ്പ് അച്ചടിച്ച് വിപണിയിലെത്തിക്കുന്നത്. ടിക്കറ്റിലും ടിക്കറ്റ് അച്ചടിയിലും നിരവധി സുരക്ഷാക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വകുപ്പിനു മാത്രം പരിശോധിച്ച് ഉറപ്പുവരുത്താന്‍ കഴിയുന്ന രഹസ്യ കോഡ് ഒരോ ടിക്കറ്റിലുമുണ്ടെന്നും ഡയറക്ടര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
ReplyDelete