"എന്റെ പൊന്നുമകനെ, ഇനി ഞാനെന്തു ചെയ്യും..."? അടുത്ത ആഴ്ച വരാമെന്ന് പറഞ്ഞുപോയ മകന്റെ ജീവന്‍ മനുഷ്യത്വം മരവിച്ച ചിലരുടെ ക്രൂരതയില്‍ പൊലിഞ്ഞതറിഞ്ഞ ഒരമ്മയുടെ വിലാപമാണിത്. പെരുമ്പാവൂര്‍ ബസ്സ്റ്റാന്‍ഡില്‍ കൊല്ലപ്പെട്ട രഘുവിന്റെ അമ്മ സരോജിനിയുടെ വിലാപം നാട്ടുകാര്‍ക്ക് സഹിക്കാനാകുന്നില്ല. ആ അമ്മയെ സമാധാനിപ്പിക്കാന്‍ അവര്‍ പാടുപെടുന്നു.
പെരുവെമ്പ് തങ്കയം വീട്ടില്‍ പരേതനായ ചന്ദ്രന്റെയും സരോജിനിയുടെയും അഞ്ചുമക്കളില്‍ മൂത്തവനാണ് രഘു. 20വര്‍ഷം മുമ്പ് ജോലി തേടി മുംബൈയിലേക്കു പോയി. പ്ലാസ്റ്റിക് മോള്‍ഡിങ് കമ്പനിയില്‍ ജോലി കിട്ടി. പിന്നീട് മുംബൈയില്‍നിന്ന് ഗുജറാത്തിലെ വാപിയിലെ കമ്പനിയിലെത്തി. കമ്പനി പെരുമ്പാവൂരില്‍ ശാഖ തുടങ്ങിയപ്പോള്‍ ഇങ്ങോട്ടു വന്നു. ഭാര്യയും മക്കളും ഗുജറാത്തില്‍ത്തന്നെ നിന്നു. പിതാവിന്റെ മരണശേഷം മുംബൈയിലും ഗുജറാത്തിലും ജോലി ചെയ്യുമ്പോഴും രഘു അവസരം കിട്ടുമ്പോഴെല്ലാം അമ്മയുടെ അടുത്ത് ഓടിയെത്തും. രണ്ടുവര്‍ഷം മുമ്പ് പെരുമ്പാവൂരില്‍ എത്തിയശേഷം ആഴ്ചയിലൊരിക്കല്‍ പെരുവെമ്പില്‍ വരുമായിരുന്നു. കഷ്ടപ്പാടിലും അമ്മയ്ക്ക് ചെലവിനു പണം നല്‍കുന്നത് മുടക്കിയിട്ടില്ല.
തിങ്കളാഴ്ച പകല്‍ രണ്ടിന് പാലക്കാടുനിന്ന് സഹോദരീഭര്‍ത്താവ് വിനോദാണ് ബസ് കയറ്റിവിട്ടത്. രഘു എത്തിയോ എന്നറിയാന്‍ സഹോദരന്‍ രാജു മൊബൈല്‍ഫോണില്‍ വിളിച്ചപ്പോള്‍ പൊലീസാണ് എടുത്തത്. പൊലീസില്‍ നിന്നാണ് അത്യാഹിതമറിഞ്ഞത്. നാട്ടുകാരെ സഹായിക്കാന്‍ തല്‍പ്പരനായിരുന്നു രഘുവെന്ന് അയല്‍വാസകളായ സ്വാമിനാഥന്‍ , ശരവണന്‍ എന്നിവര്‍ പറഞ്ഞു. രഘു മോഷണം നടത്തുമെന്ന് ഒരിക്കലും കരുതുന്നില്ലെന്ന് അയല്‍വാസികള്‍ ഒരേ സ്വരത്തില്‍ പറയുന്നു. സഹോദരിമാരായ ലതയ്ക്കും ലതികയ്ക്കും ഏട്ടനെക്കുറിച്ച് പറയാന്‍ നല്ലതുമാത്രം. സഹോദരന്മാരില്‍ ഒരാളായ രാജു നാട്ടിലാണ്. മറ്റൊരാള്‍ രഘു ജോലിചെയ്യുന്ന കമ്പനിയുടെ വാപിയിലെ ഓഫീസിലാണ്.
deshabhimani 121011

ReplyDelete