ലൈസന്‍സ് ഇല്ലാത്ത സ്ഥലങ്ങളില്‍ സ്വകാര്യകമ്പനികള്‍ ഒത്തുകളിച്ച് 3ജി സര്‍വീസ് ആരംഭിച്ചത് ചട്ടങ്ങള്‍ ലംഘിച്ച്. വൊഡഫോണ്‍ , ഭാരതി എയര്‍ടെല്‍ , ഐഡിയ സെല്ലുലാര്‍ എന്നീ മൊബൈല്‍ കമ്പനികളാണ് പരസ്പരം ഒത്തുകളിച്ച് ചട്ടലംഘനത്തിലൂടെ റോമിങ് സര്‍വീസ് നടത്തുന്നത്. ഉദാഹരണത്തിന് മധ്യപ്രദേശില്‍ എയര്‍ടെല്ലിനോ വൊഡഫോണിനോ 3ജി സര്‍വീസ് നടത്താന്‍ ലൈസന്‍സില്ല. എന്നാല്‍ , സംസ്ഥാനത്ത് എയര്‍ടെല്ലിന് 36,490ഉം വൊഡഫോണിന് 1558ഉം ഉപയോക്താക്കളുണ്ട്. ഇവിടെ ലൈസന്‍സ് നേടിയ ഐഡിയ മൊബൈല്‍വഴിയാണ് മറ്റു രണ്ടു കമ്പനികള്‍ സര്‍വീസ് നടത്തുന്നത്. ഡല്‍ഹിയിലാകട്ടെ ഐഡിയ സെല്ലുലാറും വൊഡഫോണും തമ്മില്‍ ഇത്തരമൊരു കരാറുണ്ട്. ഇതേരീതിയില്‍ ടാറ്റ ടെലിസര്‍വീസിന് ലൈസന്‍സുള്ള ആറ് മേഖലയില്‍ എയര്‍സെല്‍ സര്‍വീസ് നടത്താന്‍ ഒരുങ്ങുകയാണ്.
സ്വകാര്യകമ്പനികളുടെ ഈ നടപടി 1885ലെ ഇന്ത്യന്‍ ടെലിഗ്രാഫ് നിയമമനുസരിച്ച് ചട്ടലംഘനമാണ്. സര്‍വീസ് നടത്തുന്ന ഏത് മേഖലയിലും ലൈസന്‍സ് വേണമെന്നാണ് ചട്ടം. ഹോംനെറ്റ്വര്‍ക്കുള്ള ഒരാള്‍ അതിന്റെ ഭൗമാതിര്‍ത്തിക്കുപുറത്ത് സഞ്ചരിക്കുമ്പോള്‍ കോളുകള്‍ സ്വീകരിക്കാനും വിളിക്കാനും മറ്റ് സര്‍വീസ്ദാതാക്കളുടെ സേവനം ഉപയോഗപ്പെടുത്താമെന്നുമാത്രമാണ് ലോകത്തെമ്പാടുമുള്ള ജിഎസ്എം ഓപ്പറേറ്റര്‍മാര്‍ പ്രതിനിധാനംചെയ്യുന്ന ജിഎസ്എം അസോസിയേഷന്റെ നിര്‍വചനം. എന്നാല്‍ , ഹോംനെറ്റ്വര്‍ക്കിന്റെ ഭാഗമല്ലാത്ത ഉപയോക്താക്കള്‍ക്ക് റോമിങ്ങിന്റെ പേരില്‍ മറ്റൊരു നെറ്റ്വര്‍ക്ക് ഹോം നെറ്റ്വര്‍ക്കായി ഉപയോഗിക്കാന്‍ അധികാരമില്ല. അതായത് ലൈസന്‍സില്ലാത്ത മേഖലയില്‍ ഉപയോക്താക്കള്‍ക്ക് കണക്ഷന്‍ നല്‍കാന്‍ ഓപ്പറേറ്റര്‍മാര്‍ക്ക് അധികാരമില്ല. ഈ ധാരണയ്ക്കുവിരുദ്ധമായാണ് സ്വകാര്യ ടെലികോം കമ്പനികള്‍ പ്രവര്‍ത്തിക്കുന്നത്.
എന്‍ഡിഎ ഭരണകാലത്തുണ്ടായ അഴിമതിയില്‍നിന്ന് പാഠം ഉള്‍ക്കൊള്ളാന്‍ യുപിഎ സര്‍ക്കാര്‍ തയ്യാറല്ലെന്നും ഈ സംഭവം തെളിയിക്കുന്നു. അടിസ്ഥാന സര്‍വീസ് നടത്താന്‍ ലൈസന്‍സ് ലഭിച്ചവര്‍ക്ക് വയര്‍ലെസ് ലോക്കല്‍ ലൂപ്പ് സര്‍വീസ് നടത്താന്‍ അനുവദിച്ചതാണ് 2003ലെ റിലയന്‍സ് ഇന്‍ഫോകോം അഴിമതിയായി അറിയപ്പെടുന്നത്. വയര്‍ലെസ് ലൂപ്പ് സര്‍വീസിന് പ്രത്യേക ലൈസന്‍സ് വേണമെന്നിരിക്കെയാണ് ബേസിക് സര്‍വീസിനുള്ള ലൈസന്‍സുകൊണ്ടുതന്നെ ഈ സര്‍വീസും കമ്പനി വാഗ്ദാനം ചെയ്തത്. സുപ്രീംകോടതിയില്‍ ഇത് വിഷയമായപ്പോള്‍ യുനിഫൈഡ് അക്സസ് സര്‍വീസ് ലൈസന്‍സ് എന്ന പുതിയ സമ്പ്രദായത്തിന് തുടക്കമിട്ട് നിയമം ലംഘിച്ച കമ്പനികളുടെ നടപടിയെ അന്നത്തെ വാര്‍ത്താവിനിമയമന്ത്രിയായ അരുണ്‍ഷൂരി "നിയമവിധേയമാക്കി". ഇതേതന്ത്രമാണ് ഇപ്പോള്‍ കപില്‍ സിബലും പുതിയ ടെലികോംനയത്തിലൂടെ പ്രാവര്‍ത്തികമാക്കുന്നത്.
(വി ബി പരമേശ്വരന്‍)
ഈ വിഷയത്തിലെ മറ്റൊരു പോസ്റ്റ് 3 ജിയിലും വന്‍ അഴിമതി; നഷ്ടം 40,000 കോടി
deshabhimani 151011

ReplyDelete