Friday, October 14, 2011

അദ്വാനിയുടെ യാത്ര കൊഴുപ്പിക്കാന്‍ പത്രക്കാര്‍ക്ക് പണം വിതരണം

യുപിഎ ഗവണ്‍മെന്റിലെ അഴിമതി തുറന്നുകാട്ടാനും കള്ളപ്പണം തിരിച്ചുപിടിക്കാനുമായി മുതിര്‍ന്ന ബിജെപി നേതാവ് എല്‍ കെ അദ്വാനി നടത്തുന്ന ജനചേതന രഥയാത്ര വിവാദക്കുരുക്കില്‍ . മധ്യപ്രദേശിലൂടെ കടന്നുപോകുന്ന രഥയാത്ര പ്രാധാന്യത്തോടെ പത്രമാധ്യമങ്ങളില്‍ വരാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് പണം നല്‍കിയതാണ് വിവാദമായത്.

മധ്യപ്രദേശിലെ ബിജെപി പാര്‍ലമെന്റ് അംഗം ഗണേഷ്സിങ് വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് വിവിധ പത്ര ദൃശ്യ മാധ്യമങ്ങളിലെ റിപ്പോര്‍ട്ടര്‍മാര്‍ക്ക് 500ന്റെയും 1000ത്തിന്റെയും നോട്ടുകളടങ്ങുന്ന കവര്‍ കൈമാറിയത്. മധ്യപ്രദേശിലെ നയ്ദുനിയാ പത്രത്തിലെ റിപ്പോര്‍ട്ടര്‍ അരവിന്ദ് മിശ്രയാണ് വാര്‍ത്ത പുറത്തുവിട്ടത്. പണം നിരസിച്ച മിശ്ര ബിജെപിയുടെ ജില്ലാ നേതാവിന്റെ ഫോണ്‍സംഭാഷണവും ചോര്‍ത്തിയിട്ടുണ്ട്. അഴിമതിക്കെതിരെ നടത്തുന്ന രഥയാത്ര വിജയിപ്പിക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് പണം നല്‍കിയത് അദ്വാനിയുടെ യാത്രയുടെ വിശ്വാസ്യത ചോദ്യം ചെയ്യുന്നതാണ്.

deshabhimani news

3 comments:

  1. യുപിഎ ഗവണ്‍മെന്റിലെ അഴിമതി തുറന്നുകാട്ടാനും കള്ളപ്പണം തിരിച്ചുപിടിക്കാനുമായി മുതിര്‍ന്ന ബിജെപി നേതാവ് എല്‍ കെ അദ്വാനി നടത്തുന്ന ജനചേതന രഥയാത്ര വിവാദക്കുരുക്കില്‍ . മധ്യപ്രദേശിലൂടെ കടന്നുപോകുന്ന രഥയാത്ര പ്രാധാന്യത്തോടെ പത്രമാധ്യമങ്ങളില്‍ വരാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് പണം നല്‍കിയതാണ് വിവാദമായത്.

    ReplyDelete
  2. നാടകം കഴിഞ്ഞ്
    കാഴ്ചക്കാര്‍ പോയ്ക്കഴിഞ്ഞാണ്
    ആദ്യമൊക്കെ സംഘപരിവാര്‍
    ചായം കഴുകിക്കളയാരുള്ളത്.
    അത് കൊണ്ട് അവരുടെ വിശ്വരൂപം എന്നും
    കാഴ്ചക്കാര്‍ക്ക് അന്യമാണ് ,
    ഇത് നന്നായി ,
    എത്രത്തോളം നാട്യമാണ് പരിവാരമെന്നും ,
    ആള്‍ക്കൂട്ടമെന്നും ,ഒരു പക്ഷെ കഴിഞ്ഞ കാല മാധ്യമ ശ്രദ്ധയെന്നും നമുക്ക് വായിക്കാം ,ഇതിലെ ...

    ReplyDelete
  3. കര്‍ണാടക ഉപലോകായുക്ത ജസ്റ്റിസ് ഗുരുരാജയുടെ രാജി ഗവര്‍ണര്‍ എച്ച് ആര്‍ ഭരദ്വാജ് സ്വീകരിച്ചു. ബുധനാഴ്ച വൈകിട്ടാണ് ജസ്റ്റിസ് ഗുരുരാജന്‍ ഉപലോകായുക്ത സ്ഥാനം രാജിവച്ചത്. ആരോഗ്യകാരണങ്ങളാണ് രാജിക്ക് കാരണമായി പറഞ്ഞതെങ്കിലും ഭൂമി വിവാദമാണ് യഥാര്‍ഥകാരണം. ഭൂമി വിവാദത്തില്‍ ഉള്‍പ്പെട്ട ലോകായുക്ത ജസ്റ്റിസ് ശിവരാജ് വി പാട്ടീല്‍ രണ്ടാഴ്ചമുമ്പ് രാജിവച്ചിരുന്നു. ഇതോടെ സംസ്ഥാനത്ത് ലോകായുക്തയും ഉപലോകായുക്തയും ഇല്ലാത്ത സ്ഥിതിയായി. ബംഗളൂരു നഗരത്തില്‍ ജസ്റ്റിസ് ഗുരുരാജ അനധികൃതമായി ഭൂമി സ്വന്തമാക്കിയെന്ന് ആരോപണമുയര്‍ന്നിരുന്നു. ജൂണ്‍ 27നാണ് ഉപലോകായുക്തയായി ജസ്റ്റിസ് ഗുരുരാജ ചുമതലയേറ്റത്. നിലവില്‍ ഗുരുരാജയ്ക്ക് ജുഡീഷ്യല്‍ ലേഔട്ടില്‍ സ്വന്തമായി ഭൂമിയും വസതിയുമുണ്ട്. 2001ല്‍ നഗരത്തില്‍ ഭൂമി സ്വന്തമായി വാങ്ങുകയും ഇവിടെ കെട്ടിടസമുച്ചയ നിര്‍മാണം ആരംഭിക്കുകയും ചെയ്തു. ഇതിനുശേഷം മല്ലേശ്വരത്ത് ചിത്രപുര ഹൗസിങ് അപ്പാര്‍ട്മെന്റില്‍ വീട് വാങ്ങിയെന്നാണ് ആരോപണം. ആരോപണം ശരിയല്ലെന്നും സംഭവം കൂടുതല്‍ വിവാദമാക്കാനില്ലെന്നും ജസ്റ്റിസ് ഗുരുരാജ പ്രതികരിച്ചു.

    ReplyDelete