മാധ്യങ്ങളുടെ ഉടമസ്ഥാവകാശം ചുരുക്കം ചിലരില്‍ കേന്ദ്രീകരിക്കുന്നത് തടയാന്‍ നടപടി സ്വീകരിക്കണമെന്ന് സി പി ഐ കേന്ദ്ര സെക്രട്ടേറിയറ്റ് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
ടെലിവിഷന്‍ ചാനലുകള്‍ക്കും റേഡിയോ നിലയങ്ങള്‍ക്കും ലൈസന്‍സുകള്‍ നല്‍കുന്നത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ചിട്ടുള്ള പുതിയ നയത്തെ സി പി ഐ അപലപിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ നയം വന്‍കിടക്കാര്‍ക്ക് അനുകൂലവും ചെറുകിട-ഇടത്തരം കമ്പനികളുടെ ബിസിനസ് ശേഷിയെ ഹനിക്കുന്നതുമാണെന്ന് ഇത് സംബന്ധിച്ച് പുറപ്പെടുവിച്ച പ്രസ്താവനയില്‍ സി പി ഐ ചൂണ്ടിക്കാട്ടി. ലോകത്തൊട്ടാകെത്തന്നെ മാധ്യമങ്ങളുടെ നിയന്ത്രണം ചുരുക്കം ചിലരിലേക്ക് കേന്ദ്രീകരിക്കുന്ന വേളയില്‍ അതിനെ പ്രോത്സാഹിപ്പിക്കുന്ന നയമാണ് ഇന്ത്യാ ഗവണ്‍മെന്റ് സ്വീകരിച്ചിട്ടുള്ളത്.
ലൈസന്‍സുകള്‍ സമ്പാദിച്ചു കഴിഞ്ഞ് വര്‍ഷങ്ങളായിട്ടും പ്രവര്‍ത്തനം തുടങ്ങാത്തവരെ നിരുത്സാഹപ്പെടുത്താനുള്ള നടപടികള്‍ സ്വീകരിക്കണം. ഒരു നിശ്ചിത സമയത്തിനുള്ളില്‍ ചാനല്‍ സംപ്രേഷണം തുടങ്ങണമെന്ന വ്യവസ്ഥ കര്‍ക്കശമാക്കിയാല്‍ ഇങ്ങനെയുള്ളവരെ പിന്തിരിപ്പിക്കാന്‍ കഴിയും.
തുടര്‍ച്ചയായി അഞ്ച് പരാതികള്‍ തെളിയിക്കപ്പെട്ടാല്‍ ഒരു ചാനലിന്റെ ലൈസന്‍സ് റദ്ദാക്കുമെന്ന വ്യവസ്ഥ ചാനലുകള്‍ക്ക്‌മേല്‍ ഗവണ്‍മെന്റിന്റെ അമിതമായ നിയന്ത്രണം കൊണ്ടുവരുന്നതാണ്. ഗവണ്‍മെന്റിന്റെ ജനസമ്മതി കുത്തനെ ഇടിഞ്ഞുകൊണ്ടിരിക്കുന്നുവെന്നതാണ് ഈ നയമാവിഷ്‌കരിക്കുന്നതിനു കാരണം. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ അന്തസത്തയ്ക്ക് കടകവിരുദ്ധമാണ് ഇത്. ചട്ടങ്ങള്‍ ലംഘിക്കുന്ന ചാനലുകളെ നിയന്ത്രിക്കുന്നതിന് ഒരു സ്വതന്ത്ര സംവിധാനം രൂപപ്പെടുത്തണം. അത്തരമൊരു സംവിധാനത്തിനു മാത്രമേ ലൈസന്‍സുകള്‍ പിന്‍വലിക്കാന്‍ അധികാരം നല്‍കാവു.
മാധ്യമങ്ങള്‍ക്കുമേല്‍ സ്വേഛാപരമായ നിയന്ത്രണങ്ങള്‍ വര്‍ധിപ്പിച്ചുകൊണ്ട് നഷ്ടപ്പെടുന്ന ജനപിന്തുണയെ പിടിച്ചുനിര്‍ത്താമെന്ന് ഗവണ്‍മെന്റ് കരുതരുത്. പിന്‍വാതിലിലൂടെ മാധ്യമങ്ങളെയും അതുവഴി പൊതുജനാഭിപ്രായത്തെയും നിയന്ത്രിക്കാനുള്ള ശ്രമങ്ങളില്‍ നിന്നും ഗവണ്‍മെന്റ് പിന്‍മാറണമെന്ന് സി പി ഐ ആവശ്യപ്പെട്ടു.
janayugom 131011
മാധ്യങ്ങളുടെ ഉടമസ്ഥാവകാശം ചുരുക്കം ചിലരില്‍ കേന്ദ്രീകരിക്കുന്നത് തടയാന്‍ നടപടി സ്വീകരിക്കണമെന്ന് സി പി ഐ കേന്ദ്ര സെക്രട്ടേറിയറ്റ് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
ReplyDelete