പാര്‍ടി സമ്മേളനങ്ങളുടെ അജന്‍ഡയെപ്പറ്റി മാതൃഭൂമി പത്രത്തിലെ അപ്പുക്കുട്ടന്‍ വള്ളിക്കുന്നിന്റെ നീണ്ട ലേഖനത്തിനൊടുവില്‍ ഇങ്ങനെ പറയുന്നു: "അപ്പോള്‍ മുതലാളിത്തത്തിന് ബദല്‍ സൃഷ്ടിക്കാന്‍ മരുന്നുവേറെ കഴിക്കണമെന്ന് പറയേണ്ടതില്ലല്ലോ. അമേരിക്കയിലെ സാമ്പത്തിക - രാഷ്ട്രീയ പ്രതിസന്ധിയും ജനമുന്നേറ്റവും മനസ്സിലാക്കിക്കൊണ്ടു തന്നെ". ഏതായാലും അമേരിക്കയും മുതലാളിത്തവും കടുത്ത രാഷ്ട്രീയ - സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് അപ്പുക്കുട്ടന്‍ അംഗീകരിച്ചത് വലിയ കാര്യമായി. അതിനുള്ള മരുന്ന് സിപിഐ എം, സിപിഐ എന്നീ പാര്‍ടികളുടെ പക്കലില്ല എന്നാണ് അപ്പുക്കുട്ടെന്‍റ വ്യംഗ്യം. ലേഖനത്തിലുടനീളം സിപിഐയെ ഇടയ്ക്കിടെ സ്തുതിക്കുന്നുണ്ട്. അതിന്റെ വ്യക്തിപരമായ താല്‍പര്യങ്ങള്‍ അജ്ഞാതമാണെങ്കിലും തന്നെപ്പുറത്താക്കിയ സിപിഐ എമ്മിനോടുള്ള പക മാത്രമായി അപ്പുക്കുട്ടെന്‍റ അജണ്ട. എന്താണ് പാര്‍ടി സമ്മേളനങ്ങളുടെ യഥാര്‍ത്ഥ അജന്‍ഡ? വിപ്ലവതന്ത്രമായ പാര്‍ടി പരിപാടി നടപ്പിലാക്കുന്നതിന് സഹായകരമായി, ആനുകാലിക രാഷ്ട്രീയ പരിതഃസ്ഥിതികള്‍ മനസ്സിലാക്കി ഉചിതമായ അടവുകള്‍ സ്വീകരിക്കലാണ് പാര്‍ടി കോണ്‍ഗ്രസ്സുകളില്‍ ചെയ്യുന്നത്. അതിന് സിപിഐ എം കേന്ദ്രക്കമ്മിറ്റി തയ്യാറെടുക്കുന്നുണ്ട്.
രാഷ്ട്രീയപ്രമേയം എല്ലാ ഘടകങ്ങള്‍ക്കും ലഭിക്കും. പ്രസിദ്ധീകരിക്കും, അതിനെപ്പറ്റി എല്ലാ ഘടകങ്ങളിലും ചര്‍ച്ചകള്‍ നടക്കും. അതുകൂടി പരിഗണിച്ചും പാര്‍ടി കോണ്‍ഗ്രസ്സിലെ ചര്‍ച്ചകള്‍ കൂടി പൂര്‍ത്തിയാക്കിയുമാണ് പാര്‍ടി കോണ്‍ഗ്രസ് രാഷ്ട്രീയ പ്രമേയത്തിന് അംഗീകാരം നല്‍കുന്നത്. അടുത്ത സമ്മേളന കാലംവരെയുള്ള രാഷ്ട്രീയ പ്രവര്‍ത്തനങ്ങളുടെ മാര്‍ഗദര്‍ശിയായ ആ രേഖയാണ് പാര്‍ടിയുടെ വളര്‍ച്ചയേയും, വിപ്ലവ പോരാട്ടങ്ങളേയും ഈ ഘട്ടത്തില്‍ നിര്‍ണയിക്കുന്നത്. ആഗോളവല്‍ക്കരണത്തിന്റെയും സോവിയറ്റ് തകര്‍ച്ചയുടെയും പശ്ചാത്തലത്തില്‍ സിപിഐ എം പ്രത്യയശാസ്ത്രപരമായ പ്രശ്നങ്ങളെ വിലയിരുത്തുന്ന രേഖ പുതുക്കി അംഗീകരിക്കുകയുണ്ടായി. അതിലെ നിഗമനങ്ങള്‍ ശരിവയ്ക്കുന്ന സംഭവങ്ങളാണ് അമേരിക്കയിലും മുതലാളിത്ത ലോകത്തും ഇപ്പോള്‍ നടക്കുന്നത്. അതുകൂടി പരിഗണിച്ച് പ്രത്യയശാസ്ത്ര പ്രമേയം പുതുക്കുന്ന ജോലി കൂടി സിപിഐ എം നിര്‍വഹിക്കുന്നുണ്ട്. ഒരു രാഷ്ട്രീയ പാര്‍ടിയെ സംബന്ധിച്ച് അതിന്റെ ദാര്‍ശനികാടിത്തറയും വിപ്ലവസത്തയും നിര്‍വചിക്കുന്ന ഈ സുപ്രധാന രേഖയും പാര്‍ടി കോണ്‍ഗ്രസില്‍ വരും. അതിന്റെ ചര്‍ച്ച കൂടി കീഴ്ഘടകങ്ങളിലും പാര്‍ടിയിലാകെയും പുറത്തും നടക്കുന്ന, ആശയ - രാഷ്ട്രീയ പോരാട്ടത്തിന് ഊര്‍ജ്ജം പകരുമെന്നു മാത്രമല്ല, പ്രായോഗിക പ്രവര്‍ത്തനത്തിന് ദിശാബോധം കൂടുതല്‍ വ്യക്തമായി നല്‍കുകയും ചെയ്യും. ഈ രണ്ടു രേഖകളും തയ്യാറാക്കുന്ന ജോലി പാര്‍ടി നിര്‍വഹിക്കുന്നതേയുള്ളൂ. അത് പ്രസിദ്ധീകരിച്ചു കഴിഞ്ഞാല്‍ പാര്‍ടിയില്‍ മാത്രമല്ല, അപ്പുക്കുട്ടന്‍ ഉള്‍പ്പെടെ പുറത്താക്കപ്പെട്ട് ഇപ്പോള്‍ പാര്‍ടി ശത്രുക്കളുടെ വിടുപണിയുമായി നടക്കുന്നവര്‍ ഉള്‍പ്പെടെയുള്ള പൊതുസമൂഹത്തിലും ഏതുതരം ചര്‍ച്ചകളും സ്വാഭാവികമാണ്. അതിന് അവസരം കിട്ടുമെന്നിരിക്കെ ഇപ്പോള്‍ തന്നെ തോക്കില്‍ കയറി വെടിവെയ്ക്കുന്നത് എന്തിന്റെ വാശിതീര്‍ക്കലാണ്?
അപ്പുക്കുട്ടെന്‍റ ലേഖനത്തിലുടനീളം ബ്രാഞ്ചുസമ്മേളനങ്ങളുടെയും ഇതരകീഴ്ഘടകങ്ങളുടെയും സമ്മേളന നടപടികളിലാണ് പ്രധാന അജന്‍ഡകളെന്ന് വിവരിക്കുന്നു. അതിലെ ഊന്നല്‍ തെരഞ്ഞെടുപ്പിനാണ്. സിപിഐ എമ്മിന്റെ ഭരണഘടനയനുസരിച്ച് സെക്രട്ടറിമാരെയും, കമ്മിറ്റികളേയും, ഉപരി സമ്മേളന പ്രതിനിധികളേയും തെരഞ്ഞെടുക്കുകയാണ്. അത് വോട്ടെടുപ്പിലൂടെയോ അല്ലാതെയോ നിര്‍വഹിക്കാന്‍ പ്രതിനിധികള്‍ക്കവകാശമുണ്ട്. ഇതിലേതെങ്കിലും ഒന്ന് ജനാധിപത്യം, അല്ലെങ്കില്‍ ഏകാധിപത്യം എന്ന നിലപാട് പാര്‍ടിക്കില്ല. എന്നാല്‍ മദിരാശി കോണ്‍ഗ്രസ്സിനെ തുടര്‍ന്ന്, വോട്ടെടുപ്പ് സാധാരണ രീതിയെന്ന നിലയില്‍ അവലംബിക്കുന്ന ഒരു നിലയുണ്ടായി. അംഗങ്ങള്‍ കേവലമായല്ല, തന്റെ കമ്യൂണിസ്റ്റ് ബോധത്തിെന്‍റ ബഹിര്‍സ്ഫുരണമായി കമ്യൂണിസ്റ്റ് വോട്ടാണ് ചെയ്യേണ്ടത്. അതിന്റെ ഗൗരവംകാണാതെ, ബൂര്‍ഷ്വാ ജനാധിപത്യത്തിെന്‍റ വോട്ടെടുപ്പുപോലെ പാര്‍ടി സമ്മേളനങ്ങളെ കാണാനാവില്ല. വിഭാഗീയത എന്ന രോഗം കടന്നുകൂടിയ സന്ദര്‍ഭങ്ങളില്‍ ചില ഘടകങ്ങളില്‍ അങ്ങനെയുള്ള നിലവാരമില്ലായ്മകള്‍ ഉണ്ടായതായി പാര്‍ടി കണ്ടെത്തി. മുകളില്‍നിന്നുതന്നെ അത്തരം വൈകല്യങ്ങള്‍ ഒഴിവാക്കാനുള്ള ശ്രമങ്ങള്‍ പാര്‍ടിയാകെ സംഘടിതമായി നടത്തിയത് കോട്ടയം സംസ്ഥാന സമ്മേളനത്തില്‍ നല്ല തോതില്‍ വിജയം കാണുകയും ചെയ്തു.
ആ സമ്മേളനത്തില്‍ ഐകകണ്ഠ്യേന തെരഞ്ഞെടുക്കപ്പെട്ട കമ്മിറ്റിക്കും സംസ്ഥാന സെക്രട്ടറിയേറ്റിനും എന്തോ കുറവുണ്ടെന്ന് സ്ഥാപിക്കാനാണ് പാര്‍ടി വിരുദ്ധന്മാര്‍ കുറെക്കാലമായി ശ്രമിക്കുന്നത്. പാര്‍ടി ഐകകണ്ഠ്യേന തെരഞ്ഞെടുത്ത ഒരു നേതൃത്വം "വിഭാഗീയതയിലൂടെ പുലിപ്പുറത്തു കയറിയവരാണ്" എന്ന് അപ്പുക്കുട്ടന്‍ ചിത്രീകരിക്കുന്നത് സ്വന്തം മനോവൈകല്യം കൊണ്ടാണ്. സത്യമതല്ലല്ലോ. പാര്‍ടി സമ്മേളനം തെരഞ്ഞെടുത്ത നേതൃത്വം വിഭാഗീയതക്കെതിരെ പറയുന്നത് "ഹിറ്റ്ലറും മുസ്സോളിനിയും ജനാധിപത്യം പ്രസംഗിക്കുന്നതുപോലെയാണെന്ന" ആക്ഷേപം എത്ര അസംബന്ധമാണ്. സിപിഐ എം കേന്ദ്രക്കമ്മിറ്റിയും പൊളിറ്റ്ബ്യൂറോയുമാണ് പാര്‍ടിയുടെ പരമോന്നത നേതൃത്വം. അവര്‍ മുകളില്‍നിന്ന് നിര്‍ദ്ദേശിച്ച് അംഗീകരിക്കുന്നതെല്ലാം അക്ഷരംപ്രതി നടപ്പിലാക്കുന്നതും ജനാധിപത്യ കേന്ദ്രീകരണ തത്വങ്ങള്‍ പൂര്‍ണ്ണമായി ഉള്‍ക്കൊള്ളുന്നതുമായ ഒരു ഘടകമാണ് കേരളത്തിലെ പാര്‍ടിയെന്നതിന് ദൈനംദിന പ്രവര്‍ത്തനങ്ങള്‍ മാത്രമല്ല, അപ്പുക്കുട്ടെന്‍റ മുന്‍പംക്തികള്‍ തന്നെ തെളിവ് നല്‍കുന്നു. പാര്‍ടി നേതൃത്വം തികച്ചും പാര്‍ടി പരമായി സംഘടനാ സമ്മേളനങ്ങളെ മാനദണ്ഡങ്ങള്‍ക്കനുസൃതമായി നടത്താന്‍ സഹായിക്കുന്നത് മഞ്ഞക്കണ്ണുകൊണ്ട് കാണുന്നവരുടെ ലക്ഷ്യം കമ്യൂണിസ്റ്റ് സേവയല്ലല്ലോ. സിപിഐ സമ്മേളനങ്ങള്‍ എല്ലാം ഭദ്രം. "എന്നാല്‍ സിപിഐ എമ്മിലെ വിഭാഗീയത ബ്രാഞ്ചു സമ്മേളനങ്ങളോടെ കൊത്തിപ്പരത്തുന്നുണ്ട്" എന്നാണ് അപ്പുക്കുട്ടെന്‍റ കണ്ടെത്തല്‍ . കേരളത്തിലെ ബ്രാഞ്ചു സമ്മേളനങ്ങളില്‍ ബഹുഭൂരിപക്ഷവും വിജയകരമായി നടന്നുകഴിഞ്ഞു. അതിലംഗങ്ങളായ നാലുലക്ഷത്തില്‍ താഴെ പാര്‍ടിയംഗങ്ങള്‍ ചെയ്തത് തങ്ങളുടെ സംഘടനാരംഗത്തെ പോരായ്മകള്‍ കണ്ടെത്തലും തിരുത്തലുമാണ്.
രാഷ്ട്രീയ വിഷയങ്ങളുടെ ചര്‍ച്ച അത്തരം സമ്മേളനങ്ങളില്‍ ധാരാളം ഉണ്ടായിട്ടുണ്ട്. എന്നാല്‍ , രാഷ്ട്രീയനയത്തിന്റെ തീരുമാനങ്ങള്‍ പാര്‍ടി കോണ്‍ഗ്രസ്സിലേ ഉണ്ടാവുകയുള്ളൂ. അത് ബ്രാഞ്ചിന് നിര്‍വഹിക്കാനാവില്ല. അതിനാലാണ് രാഷ്ട്രീയ പ്രമേയം സമ്മേളനത്തിനുശേഷം അതാത് ഘടകങ്ങള്‍ ചര്‍ച്ച ചെയ്യുന്നത്. അത് പരിഗണിക്കാതെ സിപിഐയുടെ സംസ്ഥാന സെക്രട്ടറിയെ തെറ്റായി ഉദ്ധരിച്ച് സിപിഐ എമ്മിന്റെ സംഘടനാരീതിയെ വക്രീകരിക്കാന്‍ ശ്രമിച്ചത് ഉചിതമല്ല. അപ്പുക്കുട്ടന്‍ മുഖ്യ ചുമതലക്കാരനായി ഉണ്ടാക്കിയ ഇടതുപക്ഷ ഏകോപന സമിതി എന്തായി? അവര്‍ ഇപ്പോള്‍ അഖിലേന്ത്യാ പാര്‍ടിയുണ്ടാക്കുന്നത്രെ. പഞ്ചാബില്‍ സദാചാരലംഘനത്തിന് പുറത്തായ ആള്‍ അവിടെയുണ്ടാക്കിയ ഒരു പാര്‍ടിയുള്‍പ്പെടെ, ഒഞ്ചിയം, ഷൊര്‍ണ്ണൂര്‍ , തളിക്കുളം വീരന്മാരെയാകെ കോര്‍ത്തിണക്കി ഒരു കൈ നോക്കുന്നതായാണ് വാര്‍ത്ത. അതിനുപറ്റുന്ന സഹായം ചെയ്തുതരാന്‍ സിപിഐ എമ്മിന് മനസ്സില്ല. വിഭാഗീയതയുടെ തെറ്റായ ശൈലികള്‍ക്ക് കീഴ്പ്പെട്ടുപോയ സഖാക്കളെയുള്‍പ്പെടെ തിരുത്തി, പാര്‍ടിയിലാകെ രാഷ്ട്രീയവും സംഘടനാപരവുമായ ഐക്യം പൂര്‍ണ്ണമായി സാധിച്ചുകൊണ്ടാണ് കോഴിക്കോട്ട് സിപിഐ എം ഇരുപതാം കോണ്‍ഗ്രസ് പൂര്‍ത്തിയാകുന്നത്. അതുകൊണ്ട് അപ്പുക്കുട്ടെന്‍റ രോഗം കലശലാകാനിരിക്കുന്നതേയുള്ളൂ. മരുന്ന് നല്‍കി സഹായിക്കാന്‍ ബന്ധുക്കള്‍ ജാഗ്രതപ്പെടുന്നതാവും നന്ന്.
അഡ്വ. കെ അനില്‍കുമാര്‍ chintha 211011
പാര്‍ടി സമ്മേളനങ്ങളുടെ അജന്‍ഡയെപ്പറ്റി മാതൃഭൂമി പത്രത്തിലെ അപ്പുക്കുട്ടന്‍ വള്ളിക്കുന്നിന്റെ നീണ്ട ലേഖനത്തിനൊടുവില്‍ ഇങ്ങനെ പറയുന്നു: "അപ്പോള്‍ മുതലാളിത്തത്തിന് ബദല്‍ സൃഷ്ടിക്കാന്‍ മരുന്നുവേറെ കഴിക്കണമെന്ന് പറയേണ്ടതില്ലല്ലോ. അമേരിക്കയിലെ സാമ്പത്തിക - രാഷ്ട്രീയ പ്രതിസന്ധിയും ജനമുന്നേറ്റവും മനസ്സിലാക്കിക്കൊണ്ടു തന്നെ". ഏതായാലും അമേരിക്കയും മുതലാളിത്തവും കടുത്ത രാഷ്ട്രീയ - സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് അപ്പുക്കുട്ടന്‍ അംഗീകരിച്ചത് വലിയ കാര്യമായി. അതിനുള്ള മരുന്ന് സിപിഐ എം, സിപിഐ എന്നീ പാര്‍ടികളുടെ പക്കലില്ല എന്നാണ് അപ്പുക്കുട്ടെന്‍റ വ്യംഗ്യം. ലേഖനത്തിലുടനീളം സിപിഐയെ ഇടയ്ക്കിടെ സ്തുതിക്കുന്നുണ്ട്. അതിന്റെ വ്യക്തിപരമായ താല്‍പര്യങ്ങള്‍ അജ്ഞാതമാണെങ്കിലും തന്നെപ്പുറത്താക്കിയ സിപിഐ എമ്മിനോടുള്ള പക മാത്രമായി അപ്പുക്കുട്ടെന്‍റ അജണ്ട. എന്താണ് പാര്‍ടി സമ്മേളനങ്ങളുടെ യഥാര്‍ത്ഥ അജന്‍ഡ? വിപ്ലവതന്ത്രമായ പാര്‍ടി പരിപാടി നടപ്പിലാക്കുന്നതിന് സഹായകരമായി, ആനുകാലിക രാഷ്ട്രീയ പരിതഃസ്ഥിതികള്‍ മനസ്സിലാക്കി ഉചിതമായ അടവുകള്‍ സ്വീകരിക്കലാണ് പാര്‍ടി കോണ്‍ഗ്രസ്സുകളില്‍ ചെയ്യുന്നത്. അതിന് സിപിഐ എം കേന്ദ്രക്കമ്മിറ്റി തയ്യാറെടുക്കുന്നുണ്ട്.
ReplyDelete