മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ ഭാഷാവിഷയങ്ങളൊഴികെയുള്ള എല്ലാ ബിരുദാനന്തര പരീക്ഷകളും ഗവേഷണ പ്രബന്ധങ്ങളും മലയാള ‘ഭാഷയില്‍ ഉത്തരമെഴുതാന്‍ അനുവദിക്കുന്നതിന് അക്കാദമിക് കൗണ്‍സില്‍ യോഗം തീരുമാനിച്ചു. ബിരുദ പരീക്ഷകള്‍ക്ക് ഇപ്പോള്‍ തന്നെ മലയാളത്തില്‍ ഉത്തരമെഴുതാം.മാതൃ‘ഭാഷയില്‍ പഠനം നടത്തുന്ന രാജ്യങ്ങള്‍ ഉല്‍കൃഷ്ട വിഞ്ജാനോത്പ്പാദനം നടത്തുന്നുണ്ടെന്ന് വൈസ് ചാന്‍സലര്‍ പ്രഫ. രാജന്‍ ഗുരുക്കള്‍ വിഷയമവതരിപ്പിച്ചുകൊണ്ട് പറഞ്ഞു. മാത്രമല്ല സിവില്‍ സര്‍വ്വീസ് പരീക്ഷ പോലും മലയാളത്തിലെഴുതാന്‍ അനുവദിക്കുന്നുണ്ട്.
മലയാള ഭാഷയുടെ നിലനില്‍പ്പിനും വികാസത്തിനും അനിവാര്യമായ നടപടിയാണിതെന്ന് വിഷയത്തെ അനുകൂലിച്ചുകൊണ്ട് സിന്‍ഡിക്കേറ്റംഗം അഡ്വ. പി കെ ഹരികുമാര്‍ പറഞ്ഞു. ഇന്ന് കേരളത്തില്‍ നിലവിലുള്ള ജീവിത വ്യവഹാരങ്ങളുടെ സമസ്ത മേലകളെയും വിദേശ ഭാഷ കൈയടക്കി കഴിഞ്ഞു. ഇത് മലയാള‘ഭാഷയുടെ മരണമണി മുഴക്കമാണ്.
‘ഭാഷയെ സംരക്ഷിക്കാന്‍ അക്കാദമിക മേഖലകളില്‍ മലയാളത്തിന് അംഗീകാരം നല്‍കിയേ പറ്റു –- അദ്ദേഹം പറഞ്ഞു പി ജി അധ്യാപക കൗണ്‍സില്‍ പ്രസിഡണ്ട് ഏബ്രാഹം പി. തോമസിന്റെ നിവേദനത്തെ ആസ്പദമാക്കിയാണ് ഈ വിഷയം അക്കാദമിക കൗണ്‍സില്‍ ചര്‍ച്ചയ്‌ക്കെടുത്തത്. കഴിഞ്ഞ 20 വര്‍ഷമായി നിരന്തരം ഈ വിഷയം അദ്ദേഹം വിവിധ വേദികളില്‍ ഉന്നയിച്ചിരുന്നു.
കോളജ് അധ്യാപകര്‍ക്ക് പാര്‍ട്ട് ടൈം ഗവേഷണം നടത്താനുതകുന്ന രീതിയില്‍ നിലവിലുള്ള ചട്ടങ്ങള്‍ പരിഷ്‌ക്കരിക്കൂം. അംഗീകൃത ഗവേഷണ കേന്ദ്രങ്ങളില്‍ കോഴ്‌സ് വര്‍ക്ക് നടത്താനനുവദിക്കൂം. ഈ കേന്ദ്രങ്ങള്‍ക്ക് മുമ്പുണ്ടായിരുന്നതു പോലെ പ്രത്യേക ഡോക്ടറല്‍ കമ്മിറ്റികള്‍ രൂപീകരിക്കും. ഇതുമായി ബന്ധപ്പെട്ട ചട്ടങ്ങള്‍ ഭേദഗതി ചെയ്യാനുള്ള ശുപാര്‍ശ സമര്‍പ്പിക്കുവാന്‍ സിന്‍ഡിക്കേറ്റിന്റെ റിസര്‍ച്ച് ആന്റ് ഡവലപ്‌മെന്റ് അക്കാദമിക സബ് കമ്മിറ്റികളെ ചുമതലപ്പെടുത്തി. സര്‍വ്വകലാശാല പഠന വകുപ്പുകളുടെ കീഴിലുള്ള ഗവേഷണ പഠനത്തിന് നിലവിലുള്ള മാനദണ്ഡങ്ങള്‍ തന്നെ തുടരും.
ലോകപ്രശസ്ത രസതന്ത്രജ്ഞനും പ്രധാനമന്ത്രിയുടെ ശാസ്ത്ര ഉപദേശക സമിതി ചെയര്‍മാനുമായ ഡോ. സി എന്‍ ആര്‍ റാവുവിന് ഡോക്ടര്‍ ഓഫ് സയന്‍സ് ഹോണററി ബിരുദം നല്‍കുവാനും യോഗം സിന്‍ഡിേക്കറ്റിന് ശുപാര്‍ശ ചെയ്തു. എം ജി സര്‍വ്വകലാശാലയില്‍ നിന്ന് ബി എസ് സി നേഴ്‌സിംഗ് പാസായ വിദ്യാര്‍ഥികള്‍ക്ക് കോഴ്‌സ് വര്‍ക്കിന്റെ പേരില്‍ തൊഴിലവസരം നഷ്ടമാകാതിരിക്കാനുള്ള അക്കാദമിക പുന:ക്രമീകരണം അടിയന്തിരമായി ചെയ്യാന്‍ യോഗം വൈസ് ചാന്‍സലറെ ചുമതലപ്പെടുത്തി. യോഗത്തില്‍ ൈവസ് ചാന്‍സലര്‍ പ്രഫ. രാജന്‍ ഗുരുക്കള്‍ അദ്ധ്യക്ഷത വഹിച്ചു. പ്രോ വൈസ് ചാന്‍സലര്‍ ഡോ. രാജന്‍ വറുഗീസ്, സിന്‍ഡിക്കേറ്റംഗങ്ങളായ അഡ്വ. പി കെ ഹരികുമാര്‍, വി എന്‍ ചന്ദ്രമോഹനന്‍, ഡോ. ആര്‍ ശശികുമാര്‍, കെ രാധാകൃഷ്ണന്‍ നായര്‍, ഡോ. സി.റ്റി അരവിന്ദകുമാര്‍, ഡോ. കെ എം സീതി സംസാരിച്ചു.
janayugom 171011

ReplyDelete