കേരള കോണ്‍ഗ്രസ് നേതാവ് ബാലകൃഷ്ണപിള്ളയുടെ ആശുപത്രിവാസം ചട്ടംലംഘിച്ചു കൊണ്ടുള്ള അനധികൃത പരോളായി കണക്കാക്കണമെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. 2010ലെ പ്രിസണ്‍ ആക്ട് പ്രകാരം പിള്ള താമസിക്കുന്ന സ്വകാര്യ ആശുപത്രി ജയിലിന്റെ നിര്‍വചനത്തില്‍ വരുന്നില്ലെന്നത് തന്നെയാണ് പിള്ളയ്ക്ക് കെണിയാകുന്നത്. തടവില്‍ കഴിയുന്ന ആള്‍ താമസിക്കുന്ന സ്ഥലം ജയിലായി പ്രഖ്യാപിച്ചുകൊണ്ട് സര്‍ക്കാര്‍ പ്രത്യേക വിജ്ഞാപനം പുറപ്പെടുവിക്കണം. ഇത് ഗസറ്റില്‍ പരസ്യം ചെയ്യുകയും വേണം. പിള്ളയെ താമസിപ്പിച്ചിരിക്കുന്ന സ്വകാര്യ ആശുപത്രിയിലെ മുറി ജയിലായി പ്രത്യേക വിജ്ഞാപനം പുറപ്പെടുവിച്ചിട്ടില്ലെന്നത് ചീഫ് വെല്‍ഫെയര്‍ ഓഫീസര്‍ കെ എ കുമാരന്‍ നല്‍കിയ അന്വേഷണ റിപ്പോര്‍ട്ടിലും വ്യക്തമാണ്.
പിള്ള താമസിക്കുന്ന സ്വകാര്യ ആശുപത്രി ജയില്‍ നിര്‍വചനങ്ങളില്‍ വരാത്തതിനാല്‍ അദ്ദേഹം ഫോണ്‍ ഉപയോഗിച്ചതിനെ കുറ്റകരമായി കാണാന്‍ കഴിയില്ലെന്ന പരാമര്‍ശം ജയില്‍ എ ഡി ജി പി അലക്‌സാണ്ടര്‍ ജേക്കബ് മുഖ്യമന്ത്രിക്ക് നല്‍കിയ റിപ്പോര്‍ട്ടിലും സൂചിപ്പിക്കുന്നുണ്ട്.
സാധാരണഗതിയില്‍ മെഡിക്കല്‍ കോളജുകളിലാണ് തടവുകാര്‍ക്ക് ചികിത്സ ലഭ്യമാക്കുന്നത്. തടവുകാരെ കിടത്തി ചികിത്സിക്കുന്ന വാര്‍ഡ് ജയില്‍സെല്ലായിട്ടാണ് അറിയപ്പെടുന്നത്.
എന്നാല്‍ സ്വകാര്യ ആശുപത്രിയിലെ മുറി അങ്ങനെ കണക്കാക്കാന്‍ കഴിയില്ലെന്നാണ് നിയമവിദഗ്ധനായ അഡ്വ. എസ് ചന്ദ്രശേഖരന്‍നായര്‍ ചൂണ്ടിക്കാട്ടുന്നത്. പിള്ള കിടക്കുന്ന മുറി ജയിലായി സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിക്കേണ്ടതാണ്. പ്രഖ്യാപിക്കാത്ത സാഹചര്യത്തില്‍ പിള്ള ആശുപത്രിയില്‍ കഴിയുന്ന കാലയളവ് ജയില്‍വാസത്തില്‍ ഉള്‍പ്പെടുത്താന്‍ കഴിയില്ല. തടവുകാരന് ചികിത്സ നല്‍കുകയെന്നത് അയാളുടെ അവകാശമാണ്. പക്ഷെ അതിന് പാലിക്കേണ്ട നടപടികള്‍ കര്‍ക്കശമായും നടപ്പിലാക്കേണ്ടതുണ്ട്.
പിള്ളയെ ശിക്ഷിച്ചുകൊണ്ടുള്ള സുപ്രിംകോടതിയുടെ വിധിന്യായത്തില്‍ ഒരുവര്‍ഷത്തെ കഠിനതടവില്‍ നിന്ന് യാതൊരു ഇളവുകള്‍ക്കും അര്‍ഹനല്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. ശിക്ഷയുടെ കാര്യത്തില്‍ ഇളവ് മറ്റൊരു പ്രതിയായ രാമഭദ്രന്‍നായര്‍ക്ക് മാത്രമാണ്. ജയിലില്‍ പാര്‍പ്പിക്കാന്‍ പറ്റാത്ത അവസ്ഥയിലായതിനാലാണ് അദ്ദേഹത്തിന് ഇളവ് നല്‍കിയത്.
കഠിനതടവിന് ശിക്ഷിക്കപ്പെട്ടയാള്‍ ജയിലില്‍ നിര്‍ബന്ധമായി ജോലി ചെയ്യണമെന്നതും ചട്ടമാണ്. എന്നാല്‍ പിള്ളയുടെ കാര്യത്തില്‍ ഇക്കാര്യത്തിലും വീഴ്ച വരുത്തിയിട്ടുള്ളതായാണ് സൂചന.
ജയില്‍വാസത്തിന് യോഗ്യനാണെന്ന് ഡോക്ടര്‍ പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷമാണ് ഒരാളെ ജയിലില്‍ പാര്‍പ്പിക്കുക. ജയില്‍വാസത്തില്‍ ആരോഗ്യപരമായി യോഗ്യനാണെന്ന് വ്യക്തമാക്കിക്കൊണ്ട് സര്‍ട്ടിഫിക്കറ്റ് ചെയ്തയാള്‍ക്ക് ഹൃദയാഘാതം പോലുള്ള പെട്ടെന്നുള്ള അസുഖം വന്നാലല്ലാതെ ഇളവ് നല്‍കാനും വകുപ്പില്ല. ഒരുവര്‍ഷത്തില്‍ അനുവദിക്കാവുന്ന 75 ദിവസത്തെ പരോളും ഉപയോഗപ്പെടുത്തിയ പിള്ളയ്ക്ക് ഇനി പരോള്‍ നിയമപരമായി നല്‍കാന്‍ കഴിയില്ല.
പിള്ളയുടെ ആശുപത്രിവാസം ജയില്‍നിര്‍വചനത്തിന് പുറത്തായതിനാല്‍ തടവായി കണക്കാക്കാന്‍ കഴിയില്ലെന്നുമാണ് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
janayugom 171011

ReplyDelete