സംസ്ഥാനത്ത് അസാധാരണമായ പ്രക്ഷോഭം നടക്കുകയാണ്. നിയമസഭയ്ക്കകത്ത് സഭ പിരിഞ്ഞിട്ടും പ്രതിപക്ഷ അംഗങ്ങള്‍ കുത്തിയിരിക്കുന്നു. സഭയ്ക്ക് പുറത്ത് ആയിരക്കണക്കിന് ആളുകള്‍ ആ സമരത്തിന് പിന്തുണ അറിയിച്ച് രംഗത്തിറങ്ങുന്നു. നിയമസഭയുടെയും ജനാധിപത്യത്തിന്റെയും അന്തസ്സും അന്തഃസത്തയും കെടുത്തുന്ന നടപടിക്ക് സഭയെ നയിക്കേണ്ടവര്‍തന്നെ നേതൃത്വം നല്‍കുമ്പോള്‍ പ്രതിപക്ഷത്തിനു മുമ്പില്‍ പ്രക്ഷോഭത്തിന്റെ വഴിയേ ഉള്ളൂ. സഭയില്‍ സ്പീക്കര്‍ക്കുനേരെ കയര്‍ത്തു എന്ന ആരോപണം ഉന്നയിച്ച് രണ്ടു പ്രതിപക്ഷ അംഗങ്ങളെ നാടകീയമായി സസ്പെന്‍ഡ് ചെയ്തതോടെയാണ് ഈ അവസ്ഥ രൂപപ്പെട്ടത്. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന് ഒരു നിമിഷംപോലും നിയമസഭയെ അഭിമുഖീകരിക്കാനുള്ള കെല്‍പ്പില്ല. സര്‍ക്കാരിന്റെ തുടക്കംതന്നെ അതിന്റെ ജനവിരുദ്ധമായ ക്രിമിനല്‍മുഖം പ്രദര്‍ശിപ്പിച്ചുകൊണ്ടായിരുന്നു. കേസുകളില്‍നിന്ന് കേസുകളിലേക്ക് എത്തിപ്പെടുന്ന മന്ത്രിമാരാണ് ഉമ്മന്‍ചാണ്ടിക്ക് ചുറ്റുമുള്ളത്. പാമൊലിന്‍ കേസുമായി ബന്ധപ്പെട്ട് ഉമ്മന്‍ചാണ്ടിയുടെ കഴുത്തിലെ കുരുക്ക് സങ്കീര്‍ണമാണ്. യുഡിഎഫിന്റെ സ്ഥാപകനേതാവായ ആര്‍ ബാലകൃഷ്ണപിള്ള തടവറയില്‍പ്പോലും കുറ്റംചെയ്തതിന് സര്‍ക്കാരിന് ശിക്ഷ വിധിക്കേണ്ടിവന്നു.
ബാലകൃഷ്ണപിള്ളയുമായി ബന്ധമുണ്ടെന്നു സംശയം നിലനില്‍ക്കുന്ന കേസില്‍ ഉമ്മന്‍ചാണ്ടിയുടെ പൊലീസ് നാണംകെട്ട് തലകുനിച്ചിരിക്കുകയാണ്. പിള്ളയുടെ സ്കൂളിലെ അധ്യാപകന്‍ ക്രൂരമായി ആക്രമിക്കപ്പെട്ടു എന്ന യാഥാര്‍ഥ്യത്തില്‍നിന്ന് ഒളിച്ചോടാന്‍ പലപല കഥയാണ് ഭരണനേതൃത്വം പ്രചരിപ്പിച്ചത്. പൊലീസിനെ അടുക്കളക്കാരാക്കി മാറ്റിയിരിക്കുന്നു. അധ്യാപകന്‍ വാഹനാപകടത്തില്‍പ്പെട്ടതാണെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടുവരെ സൃഷ്ടിച്ചെടുത്തവര്‍ ഇപ്പോള്‍ അപകടകഥ വിട്ട് ആക്രമിക്കപ്പെട്ടു എന്നതിലേക്ക് എത്തിയിരിക്കുന്നു. സംഭവം നടന്ന് 20 ദിവസം കഴിഞ്ഞു. ഇന്നുവരെ ഒരു തുമ്പും പൊലീസിന്റെ കൈയിലില്ല- നിര്‍മിത കഥകളല്ലാതെ. പ്രതികളെ കിട്ടാഞ്ഞിട്ടാണോ അതോ യഥാര്‍ഥ പ്രതികളെ ഒളിച്ചുവയ്ക്കാനാണോ ഈ "കഴിവില്ലായ്മ" എന്നതിന് ഉത്തരം പറയേണ്ടത് പൊലീസിന്റെ ചുമതലയുള്ള ഉമ്മന്‍ചാണ്ടിതന്നെയാണ്. പൊലീസിനും സര്‍ക്കാരിനും വിഷമം ഉണ്ടാക്കുന്ന അനേകം ചോദ്യം നിയമസഭയില്‍ ദിനേന മുഴങ്ങുന്നു. സര്‍ക്കാര്‍ കോളേജില്‍ പ്രവേശനത്തിന് അര്‍ഹതയില്ലാത്ത വിദ്യാര്‍ഥിക്ക് തെറ്റായ വഴിയിലൂടെ പ്രവേശനം നല്‍കിയതിന്റെ ഉത്തരവാദിത്തം മുഖ്യമന്ത്രി സ്വയം ഏറ്റെടുത്തതാണ്. സംസ്ഥാനത്തെ പതിനായിരക്കണക്കിനു വിദ്യാര്‍ഥികളുടെ കഴിവിനെയും അര്‍ഹതയെയും മെറിറ്റ് സമ്പ്രദായത്തെതന്നെ തകര്‍ക്കുന്ന ക്രിമിനല്‍ കുറ്റമാണിത്.
അധികാരം ഉപയോഗിച്ച് ഏത് നീചവൃത്തിക്കും മടിച്ചുനില്‍ക്കില്ല എന്നാണ് സര്‍ക്കാര്‍ തെളിയിച്ചത്. ഈ പ്രശ്നത്തില്‍ കോഴിക്കോട്ട് സമരംചെയ്യുന്ന വിദ്യാര്‍ഥികള്‍ക്കുനേരെ ഒരു പ്രകോപനവുമില്ലാതെ, നിയമനടപടി പാലിക്കാതെ നേരിട്ട് നിറയൊഴിച്ച പൊലീസ് ഉദ്യോഗസ്ഥന്‍ ഇപ്പോഴും ഉമ്മന്‍ചാണ്ടിയുടെ പരിലാളനയിലാണ്. ഭ്രാന്തെടുത്ത് സര്‍വീസ് റിവോള്‍വറുമായി അഴിഞ്ഞാടിയ അയാളെ ഒന്നു തൊടാന്‍പോലും എന്തേ മടിച്ചുനില്‍ക്കുന്നു എന്ന് പറയേണ്ടത് ഉമ്മന്‍ചാണ്ടി മാത്രമാണ്. കേസുകളുടെ കൂട്ടക്കുരുക്കില്‍പ്പെട്ട വ്യവസായമന്ത്രി കുഞ്ഞാലിക്കുട്ടി കാഞ്ഞങ്ങാട്ട് പോയി സ്വന്തം പാര്‍ടിയുടെ യോഗത്തില്‍ പ്രസംഗിച്ചുകഴിഞ്ഞപ്പോള്‍ അവിടെ അനുയായികള്‍ വര്‍ഗീയകലാപത്തിനാണ് തുടക്കമിട്ടത്. കാസര്‍കോട്ട് മുമ്പ് ഇതേപോലെ കുഞ്ഞാലിക്കുട്ടിയുടെ പ്രസംഗം കഴിഞ്ഞ് ഇളകിയാടിയ അനുയായികള്‍ക്കുനേരെയാണ് പൊലീസിന് വെടിവയ്ക്കേണ്ടിവന്നത്. ആ സംഭവത്തിലെ അന്വേഷണ കമീഷനെത്തന്നെ മാറ്റിയിരിക്കുന്നു. വര്‍ഗീയതയുടെ പ്രചാരകരും സംരക്ഷകരുമായി സര്‍ക്കാര്‍ മാറി.
വിലക്കയറ്റത്തിന്റെ രൂക്ഷത ഇത്രയേറെ മുമ്പുണ്ടായിട്ടില്ല. കഴിഞ്ഞ ഓണക്കാലം സര്‍ക്കാരിന്റെ നിഷ്ക്രിയത്വത്തിന്റെ കാലമായിരുന്നു. വൈദ്യുതിപ്രതിസന്ധി രൂക്ഷമാണെന്നും അത് സര്‍ക്കാരിന്റെ പിടിപ്പുകേടിന്റെ ഫലമാണെന്നും തെളിഞ്ഞിരിക്കുന്നു. അഖിലേന്ത്യാ തലത്തിലാണെങ്കില്‍ അഴിമതിയുടെയും തിരിച്ചടികളുടെയും ചുഴിയിലാണ് കോണ്‍ഗ്രസ് നേതൃത്വം. എല്ലാത്തിനും പുറമെ നിയമസഭയിലെ നേര്‍ത്ത ഭൂരിപക്ഷം ഉമ്മന്‍ചാണ്ടിയുടെ തലയ്ക്കു മുകളില്‍ ഒരു കൂറ്റന്‍ വാളായി തൂങ്ങിനില്‍ക്കുന്നു. സഭയില്‍ ഭൂരിപക്ഷം ലഭിക്കാതെ സര്‍ക്കാര്‍ പ്രതിസന്ധിയിലായ ഘട്ടം ഒരു നാടകം ആസൂത്രണംചെയ്തുകൊണ്ടാണ് മറികടന്നത്. ഇതില്‍നിന്നെല്ലാം നിയമസഭയില്‍നിന്ന് ഒളിച്ചോടാനുള്ള യുഡിഎഫിന്റെ വെപ്രാളം വ്യക്തമാണ്.
പ്രതിപക്ഷത്തിന് ഇതൊന്നും കണ്ടില്ലെന്നു നടിക്കാനോ പ്രതികരിക്കാതിരിക്കാനോ കഴിയില്ല. സ്വാഭാവികമായും ജനവിരുദ്ധ സര്‍ക്കാരിനെതിരെ സഭയില്‍ പ്രതിപക്ഷത്തിന്റെ വികാരമുയരും. അങ്ങനെയൊരു വികാരപ്രകടനമേ വെള്ളിയാഴ്ച നിയമസഭയില്‍ ഉണ്ടായിട്ടുള്ളൂ എന്ന് സ്പീക്കര്‍തന്നെ പുറത്തുവിട്ട വീഡിയോ ദൃശ്യങ്ങളില്‍ തെളിയുന്നു. എന്തിനാണ് പ്രതിപക്ഷ അംഗങ്ങള്‍ ഖേദം പ്രകടിപ്പിക്കേണ്ടത്? അവര്‍ എന്ത് അസാധാരണ കുറ്റമാണ് ചെയ്തത്? നുണ പറഞ്ഞത് മുഖ്യമന്ത്രിയാണ്; മുഖ്യമന്ത്രിയുടെ വക്താക്കളായ പി സി ജോര്‍ജും കെ സി ജോസഫുമാണ്. അവരാണ് വനിതാ വാച്ച് ആന്‍ഡ് വാര്‍ഡ് ആക്രമിക്കപ്പെട്ടു എന്ന കള്ളക്കഥ മെനഞ്ഞത്. ആ കഥ തെളിയിച്ചിട്ടായിരുന്നു ഇത്തരമൊരു സസ്പെന്‍ഷന്‍ നാടകമെങ്കില്‍ നേരിയ ന്യായീകരണമെങ്കിലും ഉണ്ടായേനെ. സിപിഐ എം അംഗങ്ങളായ ജെയിംസ് മാത്യുവും ടി വി രാജേഷും സഭയില്‍ സസ്പെന്‍ഡ് ചെയ്യപ്പെടാന്‍ തക്ക കുറ്റങ്ങളൊന്നും ചെയ്തിട്ടില്ല. അതുകൊണ്ട് അവര്‍ ഖേദം പ്രകടിപ്പിക്കേണ്ടതുമില്ല. പിന്നെന്തിന് അവരുടെ വികാരത്തിനും അഭിപ്രായത്തിനും യാഥാര്‍ഥ്യത്തിനും വിരുദ്ധമായ സമീപനത്തിലേക്ക് സഭാധ്യക്ഷന്‍ പോയി എന്ന പ്രശ്നവും ഉത്തരമില്ലാതെ അവശേഷിക്കുന്നു.
ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ ജനവിരുദ്ധവും നിയമവിരുദ്ധവുമായ മുഖം അനാവരണം ചെയ്യപ്പെടേണ്ട അവസരം പ്രതിപക്ഷത്തിന് നിഷേധിക്കാന്‍ ദൗര്‍ഭാഗ്യവശാല്‍ സ്പീക്കര്‍ കൂട്ടുനിന്നു എന്ന ആരോപണമാണ് ഉയരുന്നത്. രമേശ് ചെന്നിത്തല എംഎല്‍എമാരെ സസ്പെന്‍ഡ് ചെയ്യണമെന്ന് പരസ്യമായി ആവശ്യപ്പെടുന്നു; പിറ്റേന്ന് സ്പീക്കറുടെ അധ്യക്ഷതയില്‍ അങ്ങനെതന്നെ സംഭവിക്കുന്നു. ഇത് ആസൂത്രിത ഗൂഢാലോചനയല്ലാതെ മറ്റെന്താണ്. ജനാധിപത്യത്തോടും നിയമനിര്‍മാണസഭയോടും ജുഡീഷ്യറിയോടും ഉള്ള സര്‍ക്കാരിന്റെ വെല്ലുവിളിക്കെതിരെയും ദുര്‍ഭരണത്തിനെതിരെയും പ്രതിഷേധിക്കുകയാണ് പ്രതിപക്ഷം. ഈ സമരം കേവലം നിയമസഭയിലെ ഒരു സംഭവത്തിന്റെ ഫലമായാണ് എന്ന് കാണാനാകില്ല. ജനങ്ങളാകെ ഏറ്റെടുക്കേണ്ട സമരമാണിത്. അങ്ങനെ ഏറ്റെടുത്തു എന്നാണ് സമരത്തിന് നിമിഷങ്ങള്‍ക്കുള്ളില്‍ ലഭിച്ച അഭൂതപൂര്‍വമായ പിന്തുണതെളിയിച്ചത്. ജനങ്ങളുടെ നെഞ്ചില്‍ കയറി താണ്ഡവമാടാന്‍ ഈ ദുര്‍ബല സര്‍ക്കാരിനെ ഇനിയും അനുവദിക്കരുത്.
ദേശാഭിമാനി 181011

ReplyDelete